വെള്ളിനക്ഷത്രം [RDX-M]

Posted by

 

തിരുമേനി പറഞ്ഞു ജനാർദ്ദനനെ നോക്കി

 

അയാൾക്ക് പറഞ്ഞത് കേട്ട് കുറച്ചു സമാധാനം  ആയെങ്കിലും പൂർണമായും മാറിയില്ല…

 

നിങ്ങളുടെ കുലത്തിനെ പ്രതിനികരിക്കുന്ന കുട്ടിയുടെ ജനനം ഉടൻ ഉണ്ടാകും. അതാണ്  നക്ഷത്രത്തിന്റെ ഉദയം പറയുന്നത്… അങ്ങനെ ആരെങ്കിലും ഉണ്ടോ…

 

മേപ്പാടൻ ചോദിച്ചു…..

 

ഉണ്ട് എന്റെ മരുമകൾ ഗർഭിണി ആണ്… അയാൾ പറഞ്ഞു..

 

മ്മ് പേടിക്കേണ്ട യാതൊരു ആവിശ്യവും ഇല്ല… നിങ്ങൾ ധൈര്യം ആയി ഇരിക്കു…

 

തിരുമേനി പുഞ്ചിരിച്ചു…

 

അപ്പോൾ ആ മുറിയിൽ നടന്നതോ അത് എന്താണ്.. കുഴപ്പം വല്ലതും…

 

ജനാർദ്ദനൻ ചോദിച്ചു..

 

അത് ആ നക്ഷത്രം…..നിങ്ങളുടെ സഹായകർ ആകുന്ന നക്ഷത്രം അതിന്റെ ദിശ നോക്കിയതാണ്… അത് ഉടനെ ഉണ്ടാകും.. ഭ്രമണ പദം ഉടനെ രൂപപ്പെടും… പക്ഷെ…

 

തിരുമേനി ജനാർദ്ദനനെ നോക്കി…

 

ജനാർദ്ദനനും ഒരു സംശയത്തോടെ തിരുമേനിയെ നോക്കി

 

അതിനെ പ്രതിനിധികരിക്കുന്ന കുട്ടിയുടെ ജന്മമോ ദേശമോ ഒന്നും എനിക്ക് കാണാൻ കഴിഞ്ഞില്ല.. മുഴുവൻ അന്ധകാരം കൊണ്ട് മറച്ചു കളഞ്ഞു…

 

തിരുമേനി പറഞ്ഞു നിർത്തി…

 

അപ്പോൾ കുഴപ്പം ഒന്നും കാണുന്നില്ലേ… ജനാർദ്ദനൻ ചോദിച്ചു

 

ഒന്നും ഇല്ല….നിങ്ങളുടെ മരുമൾക്ക് ഉണ്ടാകുന്ന കുട്ടി ഇല്ല കഴിവുകളോടും ഐശ്വര്യങ്ങളോട് കൂടിയ കുട്ടി ആയിരിക്കും.. ദൈവത്തിന്റെ അനുഗ്രഹവും ആവോളം ഉണ്ട്… ഭയപ്പെടേണ്ട ഒരു കാര്യവും ഇല്ല…താൻ സമാധാനത്തോടെ പോകൂ…

 

മേപ്പാടാൻ ചിരിച്ചു കൊണ്ട്  പറഞ്ഞു…

 

അത് കേട്ടതോടെ ജനാർദ്ദന്റെ മുഖത്തെ പരിഭ്രമം എല്ലാം മാറി… അയാൾ ചിരിയോടെ എഴുനേറ്റു. കയ്യിൽ കരുതിയ പണം തിരുമേനിയെ ഏല്പിച്ചു അവിടെ നിന്നു ഇറങ്ങി…

 

ഒത്തിരി നന്ദി തിരുമേനി എന്റെ സംശയം മാറ്റിയതിനു  ജനാർദ്ദനൻ ചിരിയോടെ മേപ്പാടനെ വണങ്ങി…

Leave a Reply

Your email address will not be published. Required fields are marked *