തിരുമേനി അതിലേക്കു തീ പകർന്നു മന്ത്രങ്ങൾ ജപിച്ചു പൂജ ആരഭിച്ചു…
ഇനി പറ എന്താണ് പ്രെശ്നം….
ജനാർദ്ദനൻ തന്റെ സ്വപ്നവും കുലത്തിന്റെ വിശ്വാസങ്ങളും ഓരോന്നായി അയാളോട് പറഞ്ഞു….
എനിക്ക് ആണെങ്കിൽ ഒരു സമാധാനവും ഇല്ല..ഇതൊന്നു അറിയാൻ വേണ്ടിയാണ്…
ജനാർദ്ദനൻ പറഞ്ഞു നിർത്തി…
മ്മ്… തിരുമേനി തല കുലുക്കി….
അയാൾ പൂജ തുടങ്ങി… മന്ത്രങ്ങൾ ഉച്ചത്തിൽ മുഴങ്ങി.. അയാൾ ഒന്ന് കണ്ണടച്ച് കയ്യിൽ എടുത്ത പൊടി അതിലേക്കു ഇട്ടു…
തീ ചെറിയ രീതിയിൽ ഉയർന്നു
ആ തീയിൽ മേപ്പാടന്റെ കണ്ണിൽ ചില ദൃശ്യങ്ങൾ കാണാൻ തുടങ്ങി.. നക്ഷത്രങ്ങളും അതിന്റെ ചലനവും അതിനെ പ്രതീനീകരിക്കുന്ന വ്യക്തിയുടെ രൂപവും അവർ നിൽക്കുന്ന സ്ഥലവും അയാൾ സസൂക്ഷ്‌മം നോക്കി …
പെട്ടന്ന് ഭൂ.. മ്…. എന്ന ശബ്‍ദത്തോടെ ഹോമ കുണ്ഠത്തിലെ തീ അണഞ്ഞു…
അതുപോലെ അവിടെ വിളക്കുകളും ചന്ദന തിരി അടക്കം എല്ലാം അണഞ്ഞു…
ആ മുറി മുഴുവൻ അന്ധകാരത്തിൽ ആണ്ടു പോയി…
ജന്നാർദ്ദനൻ എന്താണ് നടന്നത് എന്ന് ചുറ്റും നോക്കി.
തിരുമേനി ഒരു ചെറിയ വിളക്ക് കത്തിച്ചു അന്ധകാരത്തെ അകറ്റി.. എന്നിട്ടു ജനാർദ്ദനനെ ശ്രെധിച്ചു …
അയാൾ ആകെ പേടിച്ച ഒരു മുഖത്തോടെ ഇരിക്കുകയാണ്…
വാ പുറത്തു ഇറങ്ങാം….തിരുമേനി പറഞ്ഞു
അയാൾ പുറത്തുള്ള ചാരു കസേരയിൽ ഇരുന്നു. അയാളുടെ അടുത്തായി ജനാർദ്ദനനും…
മേപ്പാടൻ കണ്ണുകൾ അടച്ചു കുറച്ചു നേരം എന്തോ ആലോചിച്ചു നിന്നു… അയാൾ കണ്ട ദൃശ്യങ്ങൾ ഓരോന്ന് മനസ്സിൽ കൊണ്ടു വന്നു…
തന്റെ സ്വപ്നങ്ങളും അതിലെ കാര്യങ്ങളും ഒക്കെ അപ്പടി ശെരി ആണ്.. മേപ്പാടൻ പറഞ്ഞു
ജനാർദ്ദനൻ ആകെ വിയർക്കാൻ തുടങ്ങി…
പക്ഷെ ശത്രു ഗ്രഹം ഇപ്പോഴും ഇരുട്ടിന്റെ മറവിൽ തന്നെ ആണ് ചലിക്കുന്നത് അതിനാൽ ശത്രുവിന്റെ ജനനം ഉടനെ അടുത്ത കാലത്തു ഒന്നും ഉണ്ടാവില്ല..