ശ്രീയുടെ ആമി 3 [ഏകലവ്യൻ]

Posted by

നാണിച്ച നറുമലർ പോലെയുള്ള പെണ്ണ് ഇപ്പൊ തന്റെ മുറിയിൽ തന്റെ ബെഡിൽ അടുത്ത് ഇരിക്കുകയാണ്. പ്രണയ സമയത്തെ കുറുമ്പും കളിയും ഇല്ലാതെ പെണ്ണിന്റെ മുഖത്തു നാണം അൽപം കൂടിയോ എന്നവന് തോന്നിപോയി.

അടുത്തിരുന്ന് അവളുടെ മുഖം കൈകുമ്പിളിൽ കോരുന്ന പോലെ ഉയർത്തി. നീണ്ടടഞ്ഞ മിഴികൾ അവനെ തന്നെ നോക്കി അലയുകയാണ്. അതിൽ ക്ഷീണത്തിന്റെ കണികകളും ഒളിഞ്ഞിട്ടുണ്ട്. പക്ഷെ ശ്രീ പറയുകയാണെങ്കിൽ എന്തിനും അവൾ തയ്യാറായിരുന്നു.

തന്റെ പെണ്ണിനെ ഈ രാത്രിയിൽ തന്നെ പിച്ചി ചീന്താൻ അവനു മനസ്സ് വന്നില്ല. താൻ തൊട്ടുകൊടുത്ത സിന്ദൂരത്തിനു താഴെ നെറ്റിയിൽ ഒരു ചുടു ചുംബനം കൊടുത്തെടുത്തു. അവൾ കണ്ണടച്ച് അവന്റെ മാറിൽ ചേർന്നു. രാത്രിയാമങ്ങൾ നീളുമ്പോൾ അവർ ഇരുവരും കെട്ടിപിടിച്ചു കിടന്നു. സ്നേഹിച്ച പെണ്ണിനെ താലി കെട്ടി സ്വന്തമാക്കിയതിന്റെ ത്രില്ലായിരുന്നു ശ്രീ.

ഇനി ആരെയും പേടിക്കേണ്ട ആമിയെന്റെ കൂടെ തന്നെയുണ്ടാകും. അവളുടെ ഏത് സന്തോഷത്തിനും കൂട്ട് നിന്ന് ഞാനും കൂടെയുണ്ടാവുമെന്ന് ശ്രീ ഉറപ്പിച്ചു. റിതിന്റെ കയ്യും കലാശവും കാണിച്ച വലയിൽ വീണു പോയെന്ന ഒരു തെറ്റ് മാത്രമേ അവൻ ആമിയിൽ കണ്ടുള്ളു. അതിപ്പോ ഈ തുടിക്കുന്ന വയസ്സിൽ പറ്റിപോകാവുന്നതാണ്.

തന്റെ കുക്കോൾഡ് സ്വഭാവം ചിലപ്പോൾ ആമിക്ക് റിതിയോട് കൂടുതൽ അടുക്കാനുള്ള ചാൻസ് ഉണ്ടാക്കിയിട്ടുണ്ടാകും. അതിൽ ഞാൻ തന്നെയാണ് തെറ്റ് കാരൻ. പക്ഷെ ആ കാര്യം ഒരുപാട് നാൾ അവളോട് മറച്ചു വെക്കാനും എനിക്കാവില്ല. ജീവിതത്തിലെ എല്ലാ ഘട്ടവും ഒരു പോലെ വരില്ലല്ലോ. അത് കൊണ്ട് തന്നെയാണ് ഞാൻ ചിലതിനൊടൊക്കെ കണ്ണടച്ചതും മൗന സമ്മതം കൊടുത്തതും അവരെ കറങ്ങാൻ വിട്ടതും. ആമിയും അത് ആഗ്രഹിക്കുന്നുവെങ്കിൽ കുഴപ്പമില്ല. ആമിയെ നഷ്ടപ്പെടുമോ എന്നൊരു ഭയം ഇപ്പോൾ മനസ്സിലെവിടെയും ഇല്ല. അവൾ എന്തു കളി കളിച്ചാലും എന്നിലേക്ക് തന്നെ വരും ആ ബലമാണ് അവളുടെ കഴുത്തിൽ കെട്ടിയ എന്റെ താലി..!

Leave a Reply

Your email address will not be published. Required fields are marked *