ശ്രീയുടെ ആമി 3 [ഏകലവ്യൻ]

Posted by

പുറത്ത് മാറി മറിയുന്ന കാഴ്ചകളിൽ കണ്ണുകൾ ഉറച്ചില്ല. കാറ്റ് തട്ടുമ്പോൾ കൺ കോണിൽ നിറഞ്ഞ കണ്ണീരിൽ തണുപ്പ് തോന്നുന്നത് മാത്രം അവൾക്കറിയാൻ കഴിയുന്നുണ്ട്.

അതിലിടക്ക് റിതിന്റെ വിളി ഫോണിൽ മുഴങ്ങി. കോൾ കട്ട് ചെയ്ത് അവന്റെ വാട്സ്ആപ്പ് ചാറ്റ് തുറന്നു. മെസ്സേജ് ടൈപ്പ് ചെയ്തു.

“വീട്ടിൽ ആൾക്കാർ വന്നിട്ടുണ്ട് വരാൻ കഴിയില്ല..”

അത്ര മാത്രം മെസ്സേജ് അയച്ച് ഫോൺ സ്വിച്ച് ഓഫ്‌ ചെയ്തു വച്ചു. ആ പ്രവർത്തിയൊന്നും അവളുടെ നീറുന്ന മനസ്സിന് ആശ്വാസം നൽകിയില്ല. വീട്ടിലേക്കുള്ള വഴിയിലൂടെ നടക്കുമ്പോഴും അവളുടെ മനസ്സും ശരീരവും യാന്ത്രികമായിരിന്നു.

മെസ്സേജ് വായിച്ച റിതിന് എന്തു ചെയ്യണമെന്ന ബോധം കിട്ടിയില്ല. കുറച്ച് നേരം കാറിൽ തന്നെ ഇരുന്നു. എന്തായാലും അവൾ ഇങ്ങനെയൊരു ഒഴിവ് കഴിവ് പറയാൻ ചാൻസില്ല. എന്താണ് സംഭവിച്ചത് എന്ന് മനസിലാവാതെ ആമിയെ വിളിച്ചു നോക്കിയപ്പോൾ ഫോൺ സ്വിച്ച് ഓഫ്‌ ആണ്.

ചിന്തകൾ മനസ്സിൽ ആഴ്ന്നിറങ്ങി. ഒരു വേള അവളെ വീട്ടിൽ പിടിച്ചിട്ടുണ്ടാകുമോ എന്ന് റിതിൻ ഭയന്നു. അല്ലെങ്കിൽ സ്വിച്ച് ഓഫ്‌ ചെയ്യേണ്ട കാര്യമെന്ത്. എന്ത് കാര്യം ആയാലും അവൾക്ക് വരാൻ ഇഷ്ടമല്ലെങ്കിൽ പോലും അതെന്നോട് തുറന്ന് പറഞ്ഞാൽ മതിയല്ലോ.

സമയം നീങ്ങും തോറും കൃത്യമായ ഇടവേളകളിൽ അവൻ ആമിയുടെ ഫോണിൽ ട്രൈ ചെയ്തു. പക്ഷെ ഫലമില്ലായിരുന്നു. ഇനിയിതിന്റെ സത്യം അറിയുന്നത് വരെ താനെങ്ങനെ സമയം കഴിച്ചു കൂട്ടും എന്നാലോചിച്ച് അവന്റെ മനസ്സിൽ ഇരുളുകൾ കയറി ശൂന്യമായി……

ഫോൺ സ്വിച്ച് ഓൺ ചെയ്യുന്നതിന്റെ വെട്ടവും ശബ്ദവും ആമിയുടെ ഫോണിൽ തെളിഞ്ഞു മുഴങ്ങി. സമയം വൈകുന്നേരം അഞ്ചു മണിയോട് അടുക്കാറായിരുന്നു. പതിവില്ലാത്ത ക്ഷീണവും ഉറങ്ങിയെഴുന്നേറ്റത്തിന്റെ ചടപ്പും അവളുടെ ശരീരത്തിലും മുഖത്തും വ്യാപിച്ചു. കരഞ്ഞു കലങ്ങിയതിന്റെ കലർപ്പും കൺപോളകളുടെ തടിപ്പും ചുവപ്പും പ്രകടമായി കാണാം. കിടത്തിന്റെ ഞെരുങ്ങലിൽ അവളിട്ടിരുന്ന മെറൂൺ ടോപ് ചുക്കി ചുളിഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *