ശ്രീയുടെ ആമി 3 [ഏകലവ്യൻ]

Posted by

“ആമി ഒരു മിനുട്ട്..”

അത് കേട്ട് അവൾ അവിടെ നിന്നപ്പോൾ ബാക്കിയുള്ളവർ ക്യാബിൻ തുറന്ന് പുറത്തേക്ക് കടന്നു. എന്തിനാ നിൽക്കാൻ പറഞ്ഞതെന്ന തരത്തിൽ അവൻ പറയുന്ന കാര്യങ്ങൾ കേൾക്കാൻ ആമി ചെവിയോർത്തു.

“ആമി…”

“മ്മ്..”

“ഇരിക്ക്..” അവളതനുസരിച്ചു.

“നീയെന്താ ഇന്നലെ വേഗം പോയി കളഞ്ഞത്.?”

“എപ്പോൾ..?”

“ഞാൻ നിന്നെ ഫ്രണ്ടായി കാണാൻ പറ്റില്ലെന്ന് പറഞ്ഞ സമയം..”

“അതിനു ഞാൻ എന്ത് പറയാനാ..?”

“വീണ്ടും ഫ്രണ്ടായി കാണണമെന്ന് മാത്രം പറയരുത് അതെനിക്ക് താങ്ങാൻ കഴിയുന്നില്ല..”

അവൾ ഒന്നും മിണ്ടിയില്ല.

“വൈകുന്നേരവും വേഗം പോയല്ലോ..”

“പിന്നെ പോവണ്ടേ…?”

“അപ്പോൾ എന്നെയൊന്നു കാണാൻ തോന്നിയില്ലേ നിനക്ക്..?”

ആ ചോദ്യത്തിൽ അവൾ ഞെട്ടിയിരുന്നു. ഇതെന്താ മനസ്സ് വായിക്കുന്ന കഴിവൊ..? അതിന്റെ ശെരിയായ ഭാവം അവളുടെ മുഖത്ത് തന്നെ പ്രതിധ്വനിച്ചു. ആഗ്രകണ്യനായ റിതിന് അത് മനസിലാക്കാൻ അധികം സമയം വേണ്ടി വന്നില്ല..

“സത്യം പറയണം ആമി.. തോന്നിയില്ലേ…?”

അവൾ തലകുനിച്ചിരുന്നു. അവന്റെ ചോദ്യം ഒന്നൂടെ ആവർത്തിച്ചപ്പോൾ അവളുടെ മനസ്സിടറി. വീണ്ടും വന്നപ്പോൾ അവൾക്ക് തല കുലുക്കി സമ്മതിക്കേണ്ടി വന്നു. റിതിന് പറഞ്ഞറിയിക്കാനാവാത്ത സന്തോഷമാണ് അതിലൂടെ കിട്ടിയത്.

“ഇനിയെനിക്ക് നിന്നോട് പഴയത് പോലെ മിണ്ടാനോ സംസാരിക്കാനോ ഇഷ്ടമാണെന്ന് പറയാനോ കഴിയില്ലല്ലോ എന്നാലോചിച്ച് കുറേ വിഷമിച്ചു. നീ എന്നോടത് തിരിച്ചു പറയുന്നത് കേട്ട് അത്രമേൽ ഞാൻ സന്തോഷിച്ചിരുന്നു. നീ എന്നോട് ചിരിക്കുന്നതും മിണ്ടുന്നതും നിന്നെ അന്ന് സന്ധ്യക്ക് മഴയുള്ള ദിവസം വീട്ടിൽ കൊണ്ടു വിട്ടതും ഇടകിടക്ക് ഓർക്കും. മനസ്സിൽ നിന്ന് പോവുന്നില്ല.. ഒരു വിങ്ങൽ പോലെ കൂടെ..”

ആമി തല കുനിച്ചു തന്നെ ഇരിക്കുകയാണ്. അവൻ തുടർന്നു.

“നീ അന്ന് എന്നെ കാണാൻ വരാഞ്ഞതിന്റെ കാരണം കള്ളമാണ് പറഞ്ഞതെന്ന് എനിക്കറിയാം. അത് നിന്റെ ഫോൺ അത്രയും നേരം സ്വിച്ച് ഓഫ്‌ ആയപ്പോൾ തന്നെ എനിക്ക് മനസിലായി. പക്ഷെ നിനക്ക് എന്നോട് സത്യം തന്നെ പറഞ്ഞു ഒഴിവാക്കാമായിരുന്നു. ഞാനന്ന് എത്രത്തോളം വിഷമിച്ചെന്ന് നിനക്കറിയില്ല. സന്ധ്യ വരെയും ഞാനവിടെ കാറിൽ തന്നെ ഒറ്റയിരിപ്പായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *