ശ്രീയുടെ ആമി 3 [ഏകലവ്യൻ]

Posted by

ബോസ്സിന്റെ കേബിനിൽ നിന്നിറങ്ങുമ്പോൾ ആമി റിതിനെ നോക്കിയിരുന്നു. ദയനീയമായി ഒന്ന് ചിരിക്കാനെ അവനായുള്ളൂ. റിതിൻ അവന്റെ കേബിനിലേക്ക് പോകുന്നത് ഒരു വല്ലായ്മയോടെ അവൾ നോക്കി നിന്നു. ശ്രീ അത് ശ്രദ്ധിച്ചിരുന്നില്ല.

ആമിയുടെ മനസ്സിൽ റിതിന്റെ ചിന്തകൾ ഉയർന്നു. അൽപ സമയത്തിന് ശേഷം വർക്കിന്റെ കാര്യമാണെന്ന് കാണിക്കാൻ കമ്പനി ലാപ്ടോപ്പ് എടുത്ത് അവൾ റിതിന്റെ കേബിനിലേക്ക് കയറി. ശ്രീ അത് കണ്ടെങ്കിലും ശ്രദ്ധ കൊടുത്തില്ല. റിതിനോട് സംസാരിക്കണമെന്ന താല്പര്യത്തിൽ കല്യാണത്തിന് ശേഷം അവളുടെ ആദ്യമായുള്ള സ്വയ നീക്കമാണത്. അതിന്റെ കാരണം ബോസ്സിന്റെ കേബിനിൽ എല്ലാവരുടെയും മുന്നിൽ വച്ച് റിതിൻ അനുഭവിച്ച ആത്മ സംഘർഷവും അവന്റെ വല്ലായ്മയും മനസ്സിലാക്കിയത് കൊണ്ടാണ്.

മുൻപിലെ ലാപ്പിൽ നോക്കി കാര്യമായി എന്തോ ടൈപ്പ് ചെയ്യുകയാണ് റിതിൻ. ആമി അങ്ങോട്ടേക്ക് നീങ്ങി മുൻപിലെ ചെയറിലിരുന്നു. അവനത് കണ്ടെങ്കിലും അവളെയൊന്ന് നോക്കിയ വേഗത്തിൽ തന്നെ കണ്ണെടുത്തു.

“ഏട്ടാ….”

അവൾ ലാപ് മേശയിൽ വച്ച് അവനെ വിളിച്ചു

“യെസ്…. ആമി പറയ്.”

മുഖം നോക്കാതെയുള്ള സംസാരമാണ് അവന്റേത്.

“എന്തു പറ്റി..?”

“എന്താ..?”

“വർക്കിൽ ശ്രദ്ധയില്ലേ… ബോസ്സ് നന്നായി വഴക്ക് പറഞ്ഞല്ലോ..”

“ഏയ്‌ അത് കുഴപ്പമില്ല..”

“എന്താന്ന് പറയ്…”

“ഒന്നുല്ലടി..”

“അല്ല… ഏട്ടന് എന്തോ പറ്റിയിട്ടുണ്ട്.. കുറച്ചു ദിവസമായി ഞാൻ ശ്രദ്ധിക്കുന്നുണ്ട്..”

ഓ നിയെന്നെ ശ്രദ്ധിക്കുന്നുണ്ടോ എന്ന തരത്തിൽ അവൻ അവളെയൊന്ന് നോക്കി വീണ്ടും ലാപ്പിലേക്ക് തിരിഞ്ഞു.

“പറയ്.. ഏട്ടാ…”

“ഒന്നുല്ലെടി.. നി നിന്റെ വർക്ക് നോക്കിയേ.. ഇല്ലേൽ അടുത്ത വഴക്ക് നിനക്ക് കിട്ടേണ്ട..”

“സാരില്ല.. ഏട്ടൻ കാരണം പറയ്..”

“എന്തിന്റെ…?”

“വർക്കിൽ ശ്രദ്ധിക്കാത്തതിന്റെ..”

Leave a Reply

Your email address will not be published. Required fields are marked *