ശ്രീയുടെ ആമി 3 [ഏകലവ്യൻ]

Posted by

അവൾ മുഖം കെറുവിച്ചു.

“ഹൊ.. ഏട്ടനൊരു കാലത്തും മാറില്ല… ഇപ്പോ ഇങ്ങനെയൊക്കെ പറയും പിന്നെ കയ്യീന്ന് പോകുമ്പോളെ പഠിക്കു..”

താക്കീത് പോലെയവൾ അവനെ ചൂടാക്കാൻ പറഞ്ഞു. പിന്നീട് എല്ലാം കണ്ടും കേട്ടും മിണ്ടാതെ നീക്കണമെന്ന അർത്ഥത്തിൽ തന്നെ.

“നിങ്ങളെ അന്ന് കറങ്ങാൻ വിട്ടില്ലേ.. അന്ന് കയ്യീന്ന് പോവാത്തതാണോ ഇപ്പോൾ..?”

അത് കേട്ടപ്പോൾ ഉണ്ടായ പതർച്ച പുറത്ത് കാണിക്കാതിരിക്കാൻ അവൾ ശ്രദ്ധിച്ചു. ശ്രീയോട് പറയാതിരുന്ന സംഭവങ്ങളെല്ലാം ഒരു കൊള്ളിയാൻ പോലെ അവളുടെ മനസ്സിൽ മിന്നി മറഞ്ഞു.

“ഇതൊക്കെ ഒരു വിശ്വാസമല്ലേ..?”

“മ്മ്…” അവളൊരു കുറ്റബോധത്തോടെ മൂളി. അവനത് മനസിലായില്ല.

“ഇന്ന് റിതി നിന്നോട് ഒന്നും പറഞ്ഞില്ലേ..?”

“കേബിനിൽ വച്ച് കാണാൻ നല്ല ഭംഗിയുണ്ടെന്ന് പറഞ്ഞായിരുന്നു.”

“അപ്പോ കൂടെയുള്ളവർ ഉണ്ടായില്ലേ..?”

“അവർ പുറത്തു പോയപ്പോൾ..”

“എന്നിട്ട് വേറൊന്നും പറഞ്ഞില്ലേ…?”

“ഇല്ല..”

അവർ ഭക്ഷണം കഴിച്ചു കഴിയാറായി. അവളുടെ മനസ്സിൽ ചില ചിന്തകൾ ഉടക്കി. ശ്രീക്ക് ഇങ്ങങ്ങനെയൊക്കെ പറയുന്നതിനും ചിന്തിക്കുന്നതിനും ഇപ്പോഴും ഒരു കുഴപ്പവുമില്ല. ആ വസ്തുത അവൾക്കതിശയമായി തോന്നി. അവൻ കഴിച്ച് കഴിഞ്ഞ് എഴുന്നേറ്റു. അവൾ കഴിയാറായ ഭക്ഷണത്തിൽ വിരലുരച്ച് അഗാധമായ ചിന്തിയിലാണ്ടു.

ഉച്ചക്ക് ശേഷം എല്ലാവരും കനത്ത വർക്കിലാണ്. ശ്രീ ഏന്തി വലിഞ്ഞ് എഴുന്നേറ്റൊക്കെ ശ്രദ്ധിക്കുമ്പോ ആമി സ്ഥാനത്തു തന്നെ ഇരുന്ന് വർക്ക്‌ ചെയ്യുന്നത് കാണുന്നുണ്ട്. പിന്നെ അധികം നോക്കാൻ നിന്നില്ല. അടുത്തുള്ളവരും അവനെ ശ്രദ്ധിക്കുമല്ലോ.

സമയം നീങ്ങി. പ്രോജെക്ടിന്റെ ഡിസ്‌കഷനു വേണ്ടി ദൃശ്യയും നവനീതും റിതിന്റെ കേബിനിലേക്ക് പോകുന്നുണ്ട്. കൂട്ടത്തിൽ ആമിയും ഒറ്റക്കും അല്ലാതെയും പോകുന്നുണ്ട്. ഇടക്ക് റിതിൻ അവരുടെ അടുത്തേക്ക് വരുന്നുണ്ട്. വർക്കിന്റെ ഗൗരവം തന്നെയാണ് എല്ലാവരുടെയും മുഖത്ത്.

Leave a Reply

Your email address will not be published. Required fields are marked *