ശ്രീയുടെ ആമി 3 [ഏകലവ്യൻ]

Posted by

“ഏട്ടാ… എന്റെ കല്യാണം കഴിഞ്ഞില്ലേ.. ഇനിയങ്ങനെ വേണോ.. നമുക്ക് നല്ല ഫ്രണ്ട്‌സ് ആയാൽ പോരെ..”

“ആമി ഞാൻ പറഞ്ഞല്ലോ.. എനിക്ക് അങ്ങനെ കാണാൻ കഴിയില്ല..”

അപ്പോഴേക്കും ദൃശ്യയും നവനീതും തിരിച്ചെത്തി. പിന്നീട് പ്രൊജക്റ്റ്‌ ചർച്ചകളായിരുന്നു. ടേബിളിനടിയിൽ ആമിയുടെ കാൽവിരലുകൾ തന്റെതുമായി അവൻ കോർത്തു പിടിക്കാൻ ശ്രമിച്ചപ്പോൾ അവൾ വേഗം കാല് പിൻവലിച്ചു. ആമി അകലുകയാണ് എന്നൊരു ചിന്ത അവനിൽ ഉടലെടുത്തു.

അവരുടെ മീറ്റിംഗ് കഴിഞ്ഞ് ഉച്ചക്ക് ലഞ്ചിനു ആമിയും ശ്രീയും ഒരുമിച്ചിരുന്നു. റിതിനാണെങ്കിൽ ഉച്ചക്ക് കാന്റീനിൽ വരുന്ന ശീലമൊന്നുന്നില്ല പുറത്ത് എവിടെയെങ്കിലും പോകും.

“പുതിയ പ്രൊജക്റ്റ്‌ കിട്ടിയോ..?? ബോസ്സ് എന്തിനാ വിളിപ്പിച്ചത് ..?”

ശ്രീ അവളോട് ആകാംഷയോടെ കാര്യം തിരക്കി.

“ആ കിട്ടി..”

“ആഹ… ഇനി വീണ്ടും ടീം കളി തുടങ്ങിയല്ലേ.?”

“എന്തെ..?”

“അല്ല.. ഇനി കാമുകന്റെ കൂടെയല്ലേ…”

“ശ്ഹ്… എന്ത്‍ന്ന ഏട്ടാ പറയുന്നേ..?”

അവൾ ചുറ്റുമോന്ന് നോക്കി അവന്റെ കയ്യിൽ അമർത്തി നുള്ളി.

“അഹ്.. എടി ഞാൻ പറഞ്ഞതല്ലേ..? നീയെന്തിനാ ദേഷ്യപെടുന്നേ..?”

അവൾ ഒന്നും മിണ്ടാത്തെ ഭക്ഷണം കഴിക്കുന്നതിൽ ശ്രദ്ധ കൊടുത്തു.

“എടി.. നിയവനെ വിട്ടോ… അല്ലെങ്കിൽ അവൻ നിന്നെ വിട്ടോ…?”

“ശ്ഹ്… നാണമില്ലാതെ ഒരോന്ന് ചോദിക്കുന്നത് കണ്ടില്ലേ…”

“എങ്കിൽ പറയ്…”

“ആരും ആരെയും വിട്ടില്ല.. ഏട്ടന് ഇഷ്ടമാണെങ്കിൽ തുടരാം…”

“ഓഹോ ഇപ്പൊ അങ്ങനെയായി…”

“പിന്നെ നമ്മുടെ കല്യാണം കഴിഞ്ഞില്ലേ. എന്നിട്ടും ഏട്ടൻ ഇങ്ങനൊക്കെയാ ചോദിക്കുന്നെ…?”

“അതല്ലെടി ഒരു ധൈര്യം..”

“ഓ അപ്പൊ ഞാൻ പോകുമെന്നാണ് കരുതിയതല്ലേ…?”

“ഏയ്‌ അല്ല…”

“മ്മ് എനിക്ക് മനസ്സിലാവുന്നുണ്ട്…”

“സത്യമായിട്ടും അല്ലെടി.. ഇതൊക്കെ ഒരു രസമല്ലേ..നമ്മുടെ സ്നേഹം മാത്രം പോവാതിരുന്നാൽ മതി. ”

Leave a Reply

Your email address will not be published. Required fields are marked *