ശ്രീയുടെ ആമി 3 [ഏകലവ്യൻ]

Posted by

“യെസ്.. സർ…”

നാലാളുടെയും ശബ്ദം ഒരുമിച്ച് മുഴങ്ങി.

“ദെൻ റിതി…ഐഡിയാസ് നിനക്ക് വിട്ടു തന്നിട്ടുണ്ട്. ആമി എല്ലാം കോർഡിനേറ്റ് ആൻഡ് വെരിഫൈ ചെയ്യണം.. പിന്നെ ഇവരിൽ കൂടാതെ വേറെ ആളുകളെയും ആവിശ്യമായ വർക്കുകൾ ഏൽപ്പിക്കാം.. ഐ വാണ്ട്‌ 100% ഔട്ട്‌ പുട്ട്.. ആൻഡ് ദിസ്‌ ഈസ്‌ വെരി വെരി ഇമ്പോർട്ടന്റ്..”

“ഓക്കെ സർ…”

“നവ് യൂ ഗയ്‌സ് കാൻ ലീവ്..”

അവർ നാലുപേരും ബോസ്സിന്റെ ക്യാബിൻ തുറന്ന് പുറത്തിറങ്ങി. ഡോറിന്റെ ശബ്ദം കേട്ട് ശ്രീ അങ്ങോട്ടേക്ക് എത്തി നോക്കിയിരുന്നു. റിതിൻ, ദൃശ്യ, നവനീത് പുറകിലായി ആമി. നീങ്ങുന്ന സാരി നേരിയിട്ട് വയറ് മറച്ചു പിടിച്ച് വരുന്ന തന്റെ സ്വന്തം പ്രിയതമ..! ശ്രീ എന്തായാലും നോക്കുമെന്നറിയാവുന്ന ആമി അവനെയും നോക്കി. റിതിന്റെ കേബിനിലേക്ക്‌ പോവുകയാണെന്ന് അംഗ്യം കാണിച്ചു. അവൻ തലയാട്ടി. അവർ മൂന്നു പേരും റിതിന്റെ കേബിനിലേക്ക് കയറി.

“ഓഹ് റിതി ഞാൻ ലാപ്പും ഫോണുമെടുത്തിട്ട് വരാം..”

ദൃശ്യ പറഞ്ഞു.

“ഞാനും വരാം..”

നവനീതും പറഞ്ഞതോടെ അവർ രണ്ടു പേരും പുറത്തിറങ്ങി. കേബിനിൽ ആമിയും റിതിനും മാത്രമായി. പക്ഷെ അഞ്ചു മിനിറ്റിന്റെ ഗ്യാപ് മാത്രമേ സംസാരിക്കാൻ കിട്ടുകയുള്ളു എന്ന് റിതിനറിയാം..

“ആമി..”

“മ്മ് …”

അവൾ തലയുയർത്തി അവനെ നോക്കി

“നല്ല ഭംഗിയുണ്ട്..”

“താങ്ക്സ്..”

അവൾ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു..

“എന്താ ഉദ്ദേശം..? വശീകരണമാണോ..?”

“ശ്ശെ…”

“ഓ സോറി.. ഇനിയെങ്ങനെയൊന്നും പറയാൻ പാടില്ലല്ലോ ല്ലേ…”

അവൾ കണ്ണുകൾ ഉയർത്തി.

“നീയിപ്പോ ഒരു ഭാര്യ ആണല്ലോ.. എന്റെ സ്വാതന്ത്ര്യങ്ങളൊക്കെ പോയില്ലേ..”

“എന്തിനാ ഏട്ടാ ഇങ്ങനൊക്കെ പറയുന്നേ..?”

“അന്ന് വരാമെന്ന് പറഞ്ഞിട്ട് നീ പറ്റിച്ചതല്ലേ.. പിന്നെ ഫോൺ സ്വിച്ച് ഓഫും…”

അവൾക്കൊന്നും മിണ്ടാനായില്ല.

“ഇഷ്ടമല്ലെങ്കിൽ തുറന്ന് പറയാം. എനിക്ക് മനസ്സ് വേദനിക്കാൻ വയ്യ..”

Leave a Reply

Your email address will not be published. Required fields are marked *