പീലി വിടർത്തിയാടുന്ന മയിലുകൾ 2 [സ്പൾബർ]

Posted by

“ഉം… ഉം..”

ഷീബ വേണ്ട എന്ന അർത്ഥത്തിൽ ചിണുങ്ങി.

“ നേരം ഒരുപാടായി… ഉറങ്ങണ്ടേ നമുക്ക്…”

“വേണ്ട..”

“എന്നാ മോളെന്തെങ്കിലും പറ…”

“ഇച്ചായൻ പറ…”

ഷീബ ശരിക്കും ഒരു കാമുകിയായി മാറി.

“ശരി… ഞാൻ പറയാം… എനിക്ക് കുറച്ച് കാര്യങ്ങൾ പറയാനുണ്ട്… മോളത് ശരിക്ക് കേൾക്കണം… കേട്ടല്ലോ…?”

“ഉം…’’

“ഇനി ഒരിക്കലും എനിക്ക് തരാനുള്ള പൈസ യോർത്ത് സങ്കടപ്പെടരുത്… ഒരിക്കലും നിങ്ങൾ രണ്ടാളും ആ വീട്ടിൽ നിന്ന് ഇങ്ങേണ്ടി വരില്ല. ആ പൈസ ഞാനെന്നേ ഒഴിവാക്കിയതാണ്… പിന്നെ ഞാനവിടെ ഇടക്കിടെ വന്നിരുന്നത് എൻ്റെ മുത്തിനെ കാണാൻ വേണ്ടി മാത്രമാണ്…
അത് കൊണ്ട് മനസിൽ ഒരു സങ്കടവുമില്ലാതെ എപ്പോഴും സന്തോഷത്തോടെ ഇരിക്കണം…
കേട്ടല്ലോ…?”

ബെന്നി കാര്യങ്ങൾ വിശദീകരിച്ചു.
ഷീബ ഒന്നും മിണ്ടുന്നില്ല.

“എന്താടീ… നീ പോയോ…”?

“ഇല്ല…”

“പിന്നെന്താ ഒന്നും മിണ്ടാത്തത്…?”

‘’എനിക്ക്… എനിക്ക്… എനിക്കെൻ്റെ ഇച്ചായനെ… ഇപ്പോ കാണണം…”

ഷിബ ഹൃദയം പൊട്ടുന്ന വേദനയോടെ, അടക്കിപ്പിടിച്ചതേങ്ങലോടെ പറഞ്ഞു. ബെന്നിയുടെ വാക്കുകൾ അവൾക്ക് അത്രയേറെ വേദനയുണ്ടാക്കി.
അവൻ തന്നെ സ്നേഹിക്കുന്നതിൻ്റെ ആഴം അപ്പോഴാണവൾ ശരിക്കും തിരിച്ചറിഞ്ഞത്. ഈ സ്നേഹത്തിന് പകരം താൻ എന്താണ വന് നൽകുക. അവന് കൊടുക്കാൻ തൻ്റെയീ ശരീരം മാത്രമേയുള്ളൂ. പക്ഷേ ഇത്ര നേരമായിട്ടും അത്തരം ഒരു വാക്ക് പോലും അവൻ തന്നോട് പറഞ്ഞിട്ടില്ല.
ഇനി താനത് അങ്ങോട്ട് പറയും. അത് മാത്രമേ തനിക്ക് കൊടുക്കാനുള്ളൂ.

“ എടീ…എടീ..ഞാൻ നിന്നോട് പറഞ്ഞു ഇനി കരയെരുതെന്ന്… ഒരുപാട് കരഞ്ഞതല്ലേ…? ഒരുപാട് സഹിച്ചതല്ലേ…? ഇനി മതി… ഇനി നീ ജീവിക്കെടീ… സന്തോഷത്തോടെ ജീവിക്ക്… ഞാനില്ലേ നിൻ്റെ കൂടെ…”?

ഇതുകൂടി കേട്ടതോടെ ഷീബ മുളന്തണ്ട് ചീന്തും പോലെ പൊട്ടിക്കരഞ്ഞു.
‘ഞാനില്ലേ നിൻ്റെ കൂടെ’ എന്ന ആ ഒരു വാക്ക്. അതവളുടെ ഹൃദയത്തിൻ്റെ അടിത്തട്ടിലാണ് ചെന്ന് പതിച്ചത്. ഈയൊരു വാക്ക് കേൾക്കാൻ എത്രയോ കൊതിച്ചിട്ടുണ്ട്. പറയേണ്ടയാൾ അതൊരിക്കലും പറഞ്ഞിട്ടില്ല. ഇപ്പോൾ മറ്റൊരാൾ അങ്ങിനെ പറഞ്ഞപ്പോൾ അവൾക്ക് സഹിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *