ഒരു ലോക മഹായുദ്ധം ഒഴിവായി പോയതിന്റെ സന്തോഷത്തിൽ മിഥുൻ നിത്യയെ ചേർത്ത് പിടിച്ചു
മിഥുൻ : അന്നും ഇന്നും എനിക്ക് തന്നോട് ഒന്നേ പറയാനുള്ളു I Love You❤️❤️❤️
നിത്യ : I Love You Too😘😘😘😘😘😘
പെട്ടെന്ന് നിത്യ മിഥുന്റെ ചുണ്ടിൽ ഒരു ചുംബനം നൽകി അതിന്റെ മറുപടി നൽകാൻ മിഥുൻ അവളുടെ കണ്ണിൽ നോക്കി ചുണ്ടോട് ചുണ്ട് ചേർക്കുമ്പോൾ പെട്ടെന്ന് ആരോ വാതിലിൽ മുട്ടി എന്നിട്ടും അവൻ അവളെ വിടാൻ കൂട്ടാക്കിയില്ല അവളുടെ നെറ്റിയിൽ ഒരു ചുടു ചുംബനം നൽകി. അതിനുശേഷം മിഥുൻ പോയി ഡോർ തുറന്നു
ഡോർ തുറന്നു പുറത്തു വന്ന മിഥുനോട് മഹേഷ് പറഞ്ഞു കല്യാണം കഴിഞ്ഞു പറയാൻ എന്തെങ്കിലും ബാക്കി വെക്കണം കിട്ടോ നിനക്കിഷ്ടമായി എന്ന് ഞങ്ങൾക്ക് മനസിലായി അപ്പോൾ ഇത് ഞങ്ങൾ അങ്ങ് ഉറപ്പിക്കുവാ മോനേ
ദാസൻ : അപ്പോൾ രാജീവേട്ടാ നിങ്ങൾ നല്ലൊരു ദിവസം നോക്കി വീട്ടിലേക്ക് വരണം പിന്നെ ഞങ്ങൾക്ക് പൊന്നും പണവും ഒന്നും വേണ്ട ഇതുപോലെ മോളെ ഇങ്ങ് തന്നാൽ മതി
രാജീവ് : നമുക്ക് അധികം നീട്ടികൊണ്ട് പോവണ്ട അടുത്തയാഴ്ച്ച നല്ലൊരു ദിവസം നോക്കി ഞങ്ങൾ വരാം
ദാസൻ : നമുക്കൊരു രണ്ടു മാസത്തിനുള്ളിൽ അങ്ങ് നടത്താം എന്താ നിങ്ങൾക്ക് എന്തെങ്കിലും തടസമുണ്ടോ അതിന്
രാജീവ് : അടുത്തായാഴ്ച്ച നിശ്ചയിച്ചാൽ പോലും ഞങ്ങൾ റെഡി
കാല കാലങ്ങളായി രണ്ടു കുടുംബങ്ങളും കാത്തിരുന്ന അവരുടെ മക്കളുടെ കല്യാണം ഉറപ്പിച്ചതിന്റെ സന്തോഷത്തിൽ രാജീവും കുടുംബവും ദാസാനെയും കുടുംബത്തിനെയും യാത്രയാക്കി.
കാറിൽ കേറിയ മിഥുനോട് ആതിര ചോദിച്ചു എന്ത് മാജിക്കാടാ അവിടെ നടന്നെ
മിഥുൻ : അതൊക്കെ ഉണ്ട് ഏട്ടത്തി എല്ലാം ഞാൻ വിശദമായി പറയാം
പ്രിയ : എന്തായാലും നീ സമ്മതിച്ചല്ലോ എനിക്കതു മതി എന്റെ ആതിയെ പോലെ നല്ലൊരു മോളാ അതും
മഹേഷ് : ഓഹോ ആതിമോൾ
ആതിര : എന്താ നിങ്ങൾക്ക് പിടിച്ചില്ലേ