നിത്യ : മ്മ് ശെരി പിന്നെ?
ജെറിൻ : അതേ ഇണകുരുവികളെ ബാക്കി നമുക്ക് ലഞ്ചിനു പറയാവേ ബെല്ലടിച്ചിട്ട് പത്തുമിനിട്ടായി
നിത്യ : അയ്യോ ഞാൻ പോകുവാ ഉച്ചക്ക് കാണാം അതേ ജെറിൻ ചേട്ടാ മുമ്മു പോയോ
ജെറിൻ : ഇല്ല അവൾ പുറത്തിരിപ്പുണ്ട്
നിത്യ മുമ്മുവിനെ വിളിച്ചു ക്ലാസ്സിലേക്ക് ഓടി അവരുടെ ഓട്ടം കണ്ടു ജെറിനും മിഥുനും ചിരിയാണ് വന്നത്
ജെറിൻ : ഇന്നിനി കേറണോ
മിഥുൻ : ആദ്യം ഒരു ചായകുടിക്കാം എന്നിട്ടാലോചിക്കാം
ജെറിൻ : സെറ്റ് അണ്ണേ രണ്ട് ടീ
എടാ ചായ എടുക്ക് അച്ചു ചായ എടുക്ക് ഏട്ടത്തി ആതിരയുടെ വിളിക്കേട്ടാണ് മിഥുൻ തന്റെ സ്വപ്നത്തിൽ നിന്നും ഉണരുന്നത് പെട്ടന്ന് ഞെട്ടി ഉണർന്ന് നോക്കുമ്പോൾ ചായയുമായി നിത്യ നിക്കുന്നു പെട്ടെന്ന് മിഥുൻ ഞെട്ടിയെങ്കിലും പതറാതെ അവൻ ചായയെടുത്തു മിഥുൻ അവളെ ഒന്ന് ചിരിച്ചു കാണിച്ചു പെട്ടെന്നവൾ മുഖം മാറ്റി
രാജീവ് : ഇതാ എന്റെ മോൾ നിത്യ
പ്രിയ : മോൾ ഇങ്ങ് വന്നേ
പ്രിയ വിളിച്ചപ്പോൾ നിത്യ പ്രിയയുടെ അടുത്തേക്ക് പോയിരുന്നു അന്ന് കണ്ട മെലിഞ്ഞ നിത്യയെ അല്ലാ അവൾ ആകെ മാറി കുറച്ചു തടിച്ചിട്ടുണ്ട് ഒന്നുകൂടി നിറം വെച്ചിട്ടുണ്ട് കാണാൻ നല്ല ചന്തം എന്താണാവോ ഇവളുടെ ഉദ്ദേശം എല്ലാവരുടെയും മുന്നിൽ എന്നേ നാണംക്കെടുത്തുവോ മിഥുൻ ആകെ വെട്ടി വിയർക്കാൻ തുടങ്ങി മിഥുന്റെ അതേ വെപ്രാളം ആതിരക്കും ഉണ്ടായിരുന്നു പ്രിയക്കും ശിവദാസനും മഹേഷിനും നിത്യയെ ഇഷ്ട്ടായി
രാജീവ് : അതേ മോന് എന്റെ മോളോട് എന്തെങ്കിലും സംസാരിക്കാനുണ്ടോ?
മിഥുൻ : അങ്ങനെ ഒന്നുമില്ല അച്ഛാ
നിത്യ : എനിക്ക് സംസാരിക്കണം
ദാസൻ : എന്നാ ആയിക്കോട്ടെ ടാ നിത്യമോളോട് എന്തെങ്കിലും പോയി സംസാരിക്ക്
സഭാഷ് എല്ലാം പൂർത്തിയായി പുറകിൽ കൂടി ഇറങ്ങി ഓടിയാലോ? വേണ്ട നാണക്കേടാവും ദൈവമേ അവളുടെ മുന്നിൽപോയി നിക്കുമ്പോൾ അറ്റാക്ക് ഒന്നും വരല്ലേ ഓരോന്ന് ആലോചിച്ചു മിഥുൻ അവർ കാണിച്ചു തന്ന റൂമിലോട്ട് കയറി പെട്ടന്ന് നിത്യ ഡോർ അടച്ചു ഇവൾ ഇത് എന്ത് ചെയ്യാനുള്ള ഭാവമാണ് ഇനി ഇറങ്ങി ഓടാനും പറ്റില്ല വരുന്നത് വരട്ടെ എന്തും ഇനി നേരിടാം