മഹേഷ് : അച്ചു നീ ഇങ്ങ് വന്നേ
മിഥുൻ : എന്താ ഏട്ടാ
മഹേഷ് : ഞങ്ങൾ ഈ പറയുന്നത് കേട്ട് നീ ഒച്ചവെക്കരുത്
മിഥുൻ : ഇല്ലാ നിങ്ങൾ ആളെ ടെൻഷൻ ആകാതെ കാര്യം പറ
ആതിര : അതേ നിനക്ക് മാളുവിനെ കല്യാണം കഴിക്കാൻ സമ്മതമാണോ
മിഥുൻ : ചിരിപ്പിക്കാത്തെ പോ ചേച്ചി ഈ കോമഡി പറയാനാണോ രണ്ടും കൂടി ഇങ്ങോട്ട് വന്നത്
മഹേഷ് : കോമഡിയല്ല കാര്യം പറഞ്ഞതാണ്
മിഥുൻ : ഒന്ന് പോ ഏട്ടാ കളിക്കാതെ
മഹേഷ് : കളിയല്ല അച്ചു കാര്യമാണ്
മിഥുൻ : ഇതിന്റെ ഉത്തരം ഞാൻ പറയാതെ തന്നെ ഏട്ടന് അറിയാല്ലോ പിന്നെ എന്തിനാ ഏട്ടാ ചോദിക്കുന്നെ
മഹേഷ് : എന്നാൽ നീ വന്ന് അത് അച്ഛനോട് പറ
മിഥുൻ : അതു വേണോ ഏട്ടാ? നിങ്ങൾ തന്നെ പോയി പറഞ്ഞാൽപ്പോരെ
മഹേഷ് : പോരാ നീ തന്നെ വരണം വാ അച്ചു വാ നമുക്ക് പോയി പറഞ്ഞിട്ട് പോകാം അവരായി അവരുടെ പാടായി
മിഥുൻ : നിക്ക് ഒരെണ്ണം അടിച്ചിട്ട് പോകാം
മഹേഷ് : നിന്റെ ഇഷ്ടം
ആതിര : നിങ്ങൾ ഇങ്ങ് വന്നേ
മഹേഷ് : എന്താ ആതി?
ആതിര : നിങ്ങൾ എന്തു പണിയ മനുഷ്യ കാണിച്ചേ അവനെ സമ്മതിപ്പിക്കാൻ വന്നിട്ട് നിങ്ങൾ എരുതീയിൽ എണ്ണ ഒഴിക്കുന്നോ
മഹേഷ് : നിക്ക് ആതി അവനെ അങ്ങോട്ട് കൊണ്ടുപോട്ടെ ബാക്കി നീ കണ്ടോ
ആതിര : എന്ത്
മഹേഷ് : കല്ല്യാണം
മിഥുൻ : ഏട്ടന് വേണോ ഒന്ന്?
മഹേഷ് : വേണ്ടടാ വന്നിട്ടടിക്കാം വാ പോയിട്ട് വരാം
മിഥുൻ : വാ പോകാം
മിഥുനും മഹേഷും ആതിരയും കൂടി അകത്തേക്ക് പോയി വാതിൽ തുറന്ന് അകത്തേക്ക് കയറിയ മിഥുന്റെ കാലിൽ വീണു കൃഷ്ണൻ കരഞ്ഞു. എന്റെ മോളെ രക്ഷിക്കണമെന്നും പറഞ്ഞു മാളുവിന്റെ. അമ്മ മിഥുന്റെ നേരെ കൈ കൂപ്പി പറഞ്ഞു അവരോട് ഒന്നും പറയാതെ സ്തംഭിച്ചു നിന്ന മിഥുനോട് ദാസൻ പറഞ്ഞു ഞാൻ വാക്ക് കൊടുത്തുപോയി നീ ഇതിന് സമ്മതിക്കണം മിഥുൻ കൃഷ്ണനെയും ബിന്ദുവിനെയും സമാധാനിപ്പിച്ചു
മിഥുൻ : ഓരഞ്ചു മിനിറ്റ് എല്ലാവരും ഒന്ന് പുറത്തിറങ്ങുവോ എനിക്ക് എന്റെ വീട്ടുകാരോട് മാത്രം ഒന്ന് സംസാരിക്കണം