ആതിര : എന്നാൽ ഞങ്ങൾ പോയിട്ട് വരാം
മിഥുൻ : ടാ മോനേ ഒരെണ്ണം ഒഴിച്ചേ എനിക്ക്
മഹേഷും ആതിരയും അകത്തേക്ക് പോയി അകത്ത് റൂമിലേക്ക് കയറിയ മഹേഷ് കരഞ്ഞു നിന്ന കൃഷ്ണൻ മാമനെ സമാധാനിപ്പിച്ചു പോട്ടെ മാമ്മാ താലികെട്ടുന്നതിനു മുമ്പ് അവൻ കള്ളനാണെന്നറിഞ്ഞില്ലേ കല്യാണം കഴിഞ്ഞില്ലല്ലോ മാമ്മൻ കരയാതെ സമാധാനിക്ക് ഇനി എന്റെ മോൾക്ക് ഒരു മോൾക്ക് ഒരു മംഗല്യ സൗഭാഗ്യം ഇല്ല മോനേ എന്നും പറഞ്ഞു കൃഷ്ണൻ മഹേഷിനെ കെട്ടിപിടിച്ചു കരഞ്ഞു മഹേഷ് അയാളെ സമാധാനിപ്പിച്ചു അൽപം മുമ്പ് വരെ കൃഷ്ണനെ തെറി പറഞ്ഞ മഹേഷ് അയാളെ സമാധാനിപ്പിക്കുന്നത് കണ്ടപ്പോൾ ആതിര അത്ഭുതത്തോടെ നോക്കി
ദാസൻ : മക്കളെ നിങ്ങളെ ഞാൻ വിളിച്ചത് പ്രധാനപ്പെട്ട ഒരു കാര്യം പറയാനാണ്
മഹേഷ് : എന്താ അച്ഛാ
ദാസൻ : മോനേ ഇന്ന് ഇനി മാളുവിന്റെ കല്യാണം നടന്നില്ലെങ്കിൽ ഇനി ഇരുപത് വർഷം കഴിഞ്ഞേ അവൾക്ക് മംഗല്യ ഭാഗ്യമുള്ളൂ ഇനി അധികം സമയവും ഇല്ല മുഹൂർത്തപ്രകാരം ഇനി അര മണിക്കൂറിനുള്ളിൽ അവളുടെ കല്യാണം നടന്നിരിക്കണം
മഹേഷ് : ഈ ചെറിയ സമയത്തിനുള്ളിൽ ആരാ അച്ഛാ തയാറായിട്ടുള്ളത്
ദാസൻ : അതിലേക്കാണ് ഞാൻ വരുന്നത് നമ്മുടെ അച്ചുവിനെ കൊണ്ട് മാളുവിനെ കെട്ടിച്ചാലോ?
ദാസൻ പറഞ്ഞതുക്കെട്ട് മിഥുൻ ഞെട്ടിത്തരിച്ചു നിന്നു
ദാസൻ : നീ എന്താ മോനേ ഒന്നും മിണ്ടാത്തെ
മഹേഷ് : അച്ഛാ അവൻ സമ്മതിക്കില്ല നമുക്ക് വേറെ ആരെയെങ്കിലും നോക്കാം
ദാസൻ : നിങ്ങൾ പറഞ്ഞാൽ അച്ചു സമ്മതിക്കും അവളും നമ്മുടെ അമ്മുവിനെ പോലെയല്ലേ മോനേ നിങ്ങൾ ഒന്ന് പറഞ്ഞു നോക്ക്
മഹേഷ് : അച്ഛാ ആരു പറഞ്ഞാലും അവൻ ഈ കല്യാണത്തിന് സമ്മതിക്കുമെന്ന് എനിക്ക് തോന്നുന്നില്ല
ദാസൻ : ആതിമോളെ നീ എങ്കിലും അവനോട് പറ
ആതിര : ഞാൻ പറഞ്ഞു നോക്കാം അച്ഛാ എനിക്കും ഉറപ്പില്ല
പുറത്തേക്കിറങ്ങിയ ആതിരയും മഹേഷും കാറിലിരുന്ന് കുടിക്കുന്ന മിഥുന്റെ അടുത്തെത്തി