അമൽ : ഏട്ടാ ഏട്ടാ വലിയമ്മയും ചേച്ചിയും വരുന്നു
ദാസൻ : തീർന്നാടാ മക്കളെ കുപ്പി എങ്ങോട്ടെങ്കിലും മാറ്റിക്കോ ഞാൻ നാട് വിടുവാ
മഹേഷ് : അച്ഛാ ഇവിടെ നിക്ക് പോയാൽ അമ്മക്ക് സംശയം ആവും
പ്രിയ : ദാസേട്ടാ ഒന്നിങ്ങ് വന്നേ
ദാസൻ : എന്താ പ്രിയ ഞങ്ങൾ ഇപ്പോൾ വരാം നിങ്ങൾ നടന്നോ.?
മിഥുൻ : ഞങ്ങളോ? അച്ചന്റെ ഭാര്യയല്ലേ വിളിച്ചത് അതു കൊണ്ട് അച്ഛൻ ഒറ്റക്ക് പോയി അങ്ങ് കേട്ടാൽ മതി
ദാസൻ : ടാ മക്കളെ എന്നെ ഒന്ന് രക്ഷിക്ക്
മഹേഷ് : സോറി അച്ഛാ ഇപ്പോൾ അങ്ങോട്ട് വന്നാൽ ഞങ്ങളും കേൾക്കും അച്ഛൻ ഒറ്റക്ക് പോയി അച്ചന്റെ ധീരത തെളിയിക്ക്
മിഥുൻ : ഏട്ടാ അവർ വീണ്ടും വരുന്നു
പ്രിയ : ഏട്ടാ അത്ര അത്യാവശ്യമാ ഒന്ന് വാ?
ദാസൻ : ആ വാടാ മക്കളെ നമുക്ക് പോകാം അമ്മ വിളിക്കുന്നത് കേട്ടില്ലേ
പെട്ടന്ന് പ്രിയ വന്നു ദാസന്റെ കൈ പിടിച്ചു അകത്തേക്ക് കൊണ്ടു പോയി അമ്മക്ക് മണം കിട്ടാതിരിക്കാൻ രണ്ടു പേരും തിരിഞ്ഞു നിന്നു
മഹേഷ് : ഹോ നമ്മൾ രക്ഷപെട്ടു
മിഥുൻ : ഏട്ടാ ഏട്ടത്തി
മഹേഷ് : അല്ല നീ പോകുന്നില്ലേ
ആതിര : ഇല്ല എന്താ ഞാൻ പോണോ?
മഹേഷ് : ആതിമോളെ നീ ഒന്ന് അകത്തേക്ക് ചെല്ലുവോ?
ആതിര : എന്തിനു
മഹേഷ് : അതേ ആതിമോളെ അച്ഛൻ രണ്ടെണ്ണം കഴിച്ചിട്ടുണ്ട് അമ്മക്കിപ്പോൾ മണം കിട്ടിക്കാണും മദ്യ വിരോധിയായ അമ്മയുടെ കൈയിൽ നമ്മുടെ പാവം അച്ഛനെ നീ രക്ഷിക്കണം
ആതിര : നിങ്ങളോട് ഞാൻ പല പ്രാവിശ്യം പറഞ്ഞിട്ടുണ്ട് അച്ഛന് പ്രഷർ ഉള്ളതാ ഡ്രിങ്ക്സ് കൊടുക്കരുതെന്ന്
മിഥുൻ : അത് ഏട്ടത്തി അച്ഛൻ വന്നു ചോദിച്ചപ്പോൾ കൊടുത്തു പോയതാ ഏട്ടത്തി ഒന്ന് ചെല്ല് ഈ കോലത്തിൽ ഞങ്ങളെ കൂടി കണ്ടാൽ അമ്മക്ക് പിന്നെ അതുമതി ഏട്ടത്തി ഒന്ന് ചെല്ല് പ്ലീസ് പ്ലീസ്
ആതിര : അമ്മ ഇപ്പോൾ അതിനൊന്നുമല്ല ഇങ്ങോട്ട് വന്നത്
മഹേഷ് : പിന്നെ
ആതിര : ഇവിടെ ഒരു പ്രശ്നമുണ്ട്