ഹരിതം സുന്ദരം 3 [Artificial Nanadhu]

Posted by

മിഥുൻ : ഹോ ആശ്വാസം എന്തായാലും ആ കുരിശ് എന്റെ തലയിൽ ഇരുന്നില്ലല്ലോ

മഹേഷ്‌ : ടാ ചെക്കനും ടീമും എത്തിയില്ലല്ലോ

മിഥുൻ : അത് ശെരിയാണല്ലോ ഏട്ടാ. മുഹൂർത്തം പന്ത്രണ്ടരക്കല്ലേ ആവുന്നതേയുള്ളു

മഹേഷ്‌ : ടാ ഒരു ചെറുതൊഴിച്ചെ

മിഥുൻ : ഏട്ടാ ഏട്ടാ അച്ഛൻ വരുന്നു

മഹേഷ്‌ : ടാ അമലേ കുപ്പി മാറ്റിക്കോ

ദാസൻ : എന്താടാ ഇവിടെ പരിപാടി?

മിഥുൻ : ഒന്നുല്ലച്ചാ അവിടെ ഭയങ്കര ചൂട് ഞങ്ങൾ വെറുതെ കാറ്റുകൊള്ളാൻ മാറി നിന്നതാ

ദാസൻ : നിന്റെയൊക്കെ കാറ്റുകൊള്ളൽ കാറ്റിന്റെ മണം എനിക്ക് നല്ലപോലെ കിട്ടിന്നുണ്ട്

മഹേഷ്‌ : അച്ഛാ അത് കല്യാണമൊക്കെ അല്ലേ

ദാസൻ : മനു പിന്നെ നീ കുടിച്ചിട്ട് ആതിമോളെ ദേഷ്യം പിടിപ്പിക്കരുത് കേട്ടല്ലോ

മഹേഷ്‌ : ഇല്ലച്ചാ

മിഥുൻ : പിന്നെ ദാസൻ മുതലാളി മുതലാളിക്ക് ഒരു ചെറുത് ഒഴിക്കട്ടെ

ദാസൻ : ആയിക്കോട്ടെ

മഹേഷ്‌ : അയ്യടാ ആ നാണം കണ്ടില്ലേ

ദാസൻ : നീ മോളെ ഒന്ന് പിടിച്ചേ

മിഥുൻ : ആരു ബേബി ഇങ്ങ് വന്നേ? അമലേ ആ ഡാഷ് ബോർഡിൽ ഒരു മിട്ടായി ഉണ്ട് അതിങ്ങ് എടുത്തേ

മഹേഷ്‌ : നീയും അമ്മുവും കൂടി ഉള്ള മിട്ടായി മുഴുവനും തീറ്റിച്ചു ഇവളുടെ പല്ല് മുഴുവനും പുഴുവാ

മിഥുൻ : ഒന്ന് പോ ഏട്ടാ പിള്ളേരുടെ ആദ്യ പല്ല് പുഴുവിന് ഉള്ളതാ ഇനിയും പല്ല് വരില്ലേ അപ്പോൾ നമുക്ക് മിട്ടായി കൊടുക്കണ്ടന്നെ

മഹേഷ്‌ : ദാസൻ മുതലാളിക്ക് ഇനി ഒന്നൂടി ആവാല്ലോ അല്ലേ?

ദാസൻ : ആയിക്കോട്ടെ

മിഥുൻ : അപ്പോൾ വണ്ടി നമുക്ക് ഏട്ടത്തിയെ കൊണ്ട് ഓടിപ്പിക്കാം

മഹേഷ്‌ : ഇനി അതേ നടക്കു

മിഥുൻ : ദാസൻ മുതലാളിയോട് ഈ അടിയങ്ങൾക്ക് ഒരു അപേക്ഷ ഉണ്ട്? ഇതും അടിച്ചു ഞങ്ങളുടെ അമ്മ മഹാറാണിയുടെ മുന്നിൽ പോയി പിടികൊടുക്കരുത് അഥവാ പിടിച്ചാലും ഞങ്ങളാണ് തന്നത് എന്ന് ഒരിക്കലും പറയരുത് ഞങ്ങളാണ് തന്നത് എന്ന് അമ്മ അറിഞ്ഞാൽ പിന്നെ ഞങ്ങൾക്ക് അമ്മയ്ക്കൊപ്പമുള്ള മടക്കയാത്ര വളരെ ദുഷ്‌കരവും ക്ളെശകരവും ആയിരിക്കും

Leave a Reply

Your email address will not be published. Required fields are marked *