അമൽ : ഏതോ ബ്രോക്കർ വഴി വന്നതാ പിന്നെ ഏട്ടാ മാളു ചേച്ചിയും ചെക്കനും തമ്മിൽ കണ്ടിട്ടില്ല അവർ ഇന്നാ ആദ്യയായിട്ട് കാണാൻ പോകുന്നത്
മിഥുൻ : കൊള്ളാം
മഹേഷ് : ടാ അച്ചു നീ ഒരെണ്ണം കൂടി അടിക്ക് എന്നിട്ട് നമുക്ക് അകത്ത് പോയി ഒന്ന് തല കാണിച്ചു വരാം ഇല്ലേ ഇനി അതുമതി അമ്മക്ക് മുഖം വീർപ്പിക്കാൻ
മിഥുൻ : ടാ നിങ്ങളിവിടെ നിക്ക് ഞങ്ങൾ ഇപ്പോൾ വരാം
അമൽ : ശെരി ഏട്ടാ പെട്ടന്ന് വരണേ
മഹേഷ് : ഓക്കെ
മിഥുനും മഹേഷും ഓഡിറ്റോറിയത്തിലേക്ക് കയറി ബന്ധുക്കളെയൊക്കെ കണ്ടു വീണ്ടും കസിൻസിന്റെ അടുത്തേക്ക് വന്നു
മിഥുൻ : ടാ ഒരെണ്ണം ഒഴിച്ചേ
അഖിൽ : അമ്മു എന്താ ഏട്ടാ വരാഞ്ഞത്
മഹേഷ് : മാളുവുമായി പണ്ട് ഉണ്ടായ പ്രശ്നം അതാ അവൾ വരാഞ്ഞത്
അമൽ : അതെന്താ ഏട്ടാ
മിഥുൻ : അത് നിനക്കറിയില്ലേ?
അമൽ : ഇല്ല ഏട്ടാ
മഹേഷ് : എടാ പണ്ട് ഈ മാളുവും ഞങ്ങളുടെ അമ്മുവും ഒരേ മനസും രണ്ടു ശരീരവും ആയിരുന്നു രണ്ടും ഭയങ്കര കൂട്ട് ആയിരുന്നു
അമൽ : പിന്നെ എങ്ങനാ അവർ തെറ്റിയെ
മിഥുൻ : അത് ഞാൻ പറയാം ഇതൊന്ന് അടിച്ചോട്ടെ
അമൽ : ശെരി ഏട്ടാ
മിഥുൻ : ടാ അന്ന് അമ്മു എട്ടിലും മാളു പ്ലസ്ടുവിനും പഠിക്കുന്ന സമയം ഏതാണ്ട് ആ സമയം വരെ അമ്മു ഇവിടെ തന്നെയായിരുന്നു അമ്മയുടെ വീട്ടിൽ പോലും അവൾ അങ്ങനെ നിന്നിട്ടില്ല അവൾക്കെല്ലാം മാളു ചേച്ചിയായിരുന്നു എല്ലാം ശനിയും ഞായറും അവൾ ഇവിടെ വന്നു നീൽക്കുമായിരുന്നു അന്നും ഈ കൃഷ്ണൻ മൈരൻ സോറി കൃഷ്ണൻ മാമൻ റിച് ആണല്ലോ അന്ന് അച്ഛന്റെ ബിസിനെസ് ആണെകിൽ മോശവും ആ ഇടക്ക് കൃഷ്ണൻ മാമ്മൻ മാളുവിന് നല്ല ഭാഗിയുള്ള ഒരു പാദസരം വാങ്ങി കൊടുത്തു
അത് കണ്ടു അമ്മുവിനു അത് വേണമെന്ന് അവൾ വാശി പിടിച്ചു വീട്ടിൽ നിരാഹാരം വരെ ഇരുന്നു അന്നത്തെ വീട്ടിലെ അവസ്ഥയ്ക്ക് അത് വാങ്ങി കൊടുക്കാനും പറ്റിയില്ല അവൾക്ക് അത് ഒത്തിരി ഇഷ്ടമാണെന്നു മാളുവിനും അറിയാമായിരുന്നു ഇവിടെ വരുമ്പോൾ അവൾ അതെടുത്തു കാലിൽ കെട്ടുമായിരുന്നു അങ്ങനെ അമ്മു ഇവിടെ നിൽക്കാൻ വന്ന ഒരു ദിവസം അത് കാണാതെ പോയി കൂടെ നടക്കുന്നതാണെന്ന് പോലും ചിന്തിക്കാതെ മാളു പറഞ്ഞു അത് അമ്മുവാണ് എടുത്തതെന്നു അതിന്റെ പേരിൽ അമ്മുവിനെ അമ്മായി തല്ലി ഞാനല്ല ഞാനല്ല എന്ന് അമ്മു അവരുടെ കാല് പിടിച്ചു കരഞ്ഞു പറഞ്ഞു എന്നിട്ടും അവരത് വിശ്വസിച്ചില്ല അപ്പോൾ തന്നെ വീട്ടിലേക്ക് വിളിച്ചു പറഞ്ഞു മാത്രമല്ല അവർ നമ്മുടെ മാമ്മൻമാരെയും നമ്മളുടെ ചില ബന്ധുക്കളെയും ആ കൂടെ വിളിച്ചു വരുത്തി അമ്മു കള്ളിയാണെന്ന് ഇവിടെ മുഴുവനും പറഞ്ഞു അച്ഛനും അമ്മയും ഞങ്ങളും ഇവിടെ ഏത്തുമ്പോൾ അമ്മുവിന് പേടിച്ചു പനിപിടിച്ചിരുന്നു അപ്പോഴേക്കും മാളുവിന്റെ കൂട്ടുകാരി പാദസരവും കൊണ്ട് വന്നു മാളു എവിടേയോ തുള്ളാൻ പോയപ്പോൾ അത് ഊരി കൂട്ടുകാരിയുടെ കൈയിൽ കൊടുത്തിട്ട് പോയി അതാ നായിന്റെ മോൾ മറന്നുപോയി പോലും പിന്നെ അച്ഛനോട് അവർ മാപ്പ് പറഞ്ഞെങ്കിലും ഞങ്ങൾ അമ്മുവിനെയും കൂട്ടി അവിടുന്ന് ഇറങ്ങി മനുവേട്ടൻ അമ്മുവിനെ വാരി എടുക്കുമ്പോൾ തീ പോലത്തെ പനിയായിരുന്നു അതു കണ്ടപ്പോൾ എനിക്ക് സഹിച്ചില്ല ഞാൻ മാളുവിനെ പിടിച്ചു വലിച്ചു കരണക്കുറ്റിക്ക് ഒരെണ്ണം കൊടുത്തു ദേ കിടക്കുന്നു അവളുടെ പല്ല് രണ്ടെണ്ണം താഴെ