ദാസൻ : ഇനി നിങ്ങൾ രണ്ടും കൂടി തുടങ്ങിക്കോ ടാ എന്റെ മോൾക്ക് എന്താടാ കുഴപ്പം?
ആതിര : അങ്ങനെ ചോദിക്ക് അച്ഛാ
മഹേഷ് : ഒന്നുല്ലേ ഞാൻ ഒന്നും പറഞ്ഞില്ല
ദാസൻ : എന്നാ നേരെ നോക്കി വണ്ടിയൊടിക്കടാ
വണ്ടിയൊടിക്കുന്ന മഹേഷിനെ ആതിര കൊഞ്ഞനം കുത്തി കാണിച്ചു ഇതിന്റെയിടക്ക് പ്രിയ അമ്മുവിനെ വിളിച്ചു അച്ചുവേട്ടന്റെ കല്യാണം ഉറച്ച കാര്യം പറഞ്ഞു അങ്ങനെ അവർ കല്യാണ വീട്ടിൽ എത്തി പ്രിയയുടെ വീട്ടിലെ കല്യാണമായത് കൊണ്ട് തന്നെ അവരുടെ എല്ലാ ബന്ധുക്കളും അവിടെ ഉണ്ടായിരുന്നു മിഥുന്റെ കല്യാണം ഉറപ്പിച്ച വിഷയം അവിടെ ഹോട്ട് ന്യൂസ് ആയി ഇതിന്റെ ഇടയ്ക്ക കസിൻസിനെ കണ്ട മിഥുനും മഹേഷും അവരുടെ അടുത്തേക്ക് പോയി
മഹേഷ് : ടാ അച്ചു എവിടെടെ സാധനം
മിഥുൻ : ഡാഷ് ബോർഡിൽ ഉണ്ട് ഏട്ടാ ഞാൻ ഇന്നലെ തന്നെ എടുത്തിട്ടു
മഹേഷ് : എന്നാ അവന്മാരെയും വിളിക്ക്
മിഥുൻ : നമുക്ക് അങ്ങോട്ട് മാറി നിക്കണോ
മഹേഷ് : വേണ്ടടാ ഡോർ തുറന്നിട്ടാമതി നമുക്ക് പാർക്കിങ്ങിൽ ഇരിക്കാം അവന്മാർ എവിടെ
മിഥുൻ : അവൻമാർ ഗ്ലാസും വെള്ളവും വാങ്ങാൻ പോയി ഏട്ടാ രണ്ടു ഫുൾ ഉണ്ട് അതു മതിയാകുമോ
മഹേഷ് : തിരിച്ചു പോകുമ്പോൾ അച്ഛനെ കൊണ്ട് ഓടിപ്പിക്കാം
മിഥുൻ : അല്ല അച്ഛൻ അടികുവോ ഇനി
മഹേഷ് : ഇല്ലേ നീ ഓടിച്ചോ ഇങ്ങോട്ട് ഫുൾ ഞാനല്ലേ ഓടിച്ചത്
മിഥുൻ : അവരെ കാണുന്നില്ലല്ലോ? ഏട്ടാ ഏട്ടത്തി വരുന്നു
മഹേഷ് : എന്താണ് ആതിമോളെ?
ആതിര : ടാ അച്ചു നീ മാത്രം ഇങ്ങ് വന്നേ?
മഹേഷ് : എന്താ മനുവേട്ടൻ വരണ്ടേ?
ആതിര : നിങ്ങൾ അവിടെ നിന്നാൽ മതി
മഹേഷ് : അല്ല എന്റെ മോളെവിടെ
ആതിര : ഞാൻ കൊണ്ടുപോയി കളഞ്ഞു എന്തേ?
മഹേഷ് : എന്താ ആതിമോൾ കലിപിലാണല്ലോ
ആതിര : എന്റെ പൊന്നു സഹോദരാ എന്നേ വിട്ടേക്ക് 🙏🏻
മിഥുൻ : ആ ബെസ്റ്റ് രണ്ടും കൂടി തുടങ്ങിക്കോ എന്താ ഏട്ടത്തി?