സിതാര പറഞ്ഞതിന്റെ പൊരുൾ നീതുവിന് ആദ്യം മനസിലായില്ലായിരുന്നു..ഒന്ന് കൂടി ഇരുത്തി ‘ കിടത്തി ‘ ചിന്തിച്ചപ്പളാണ് വഷളത്തരം പിടികിട്ടിയത്…
” അയ്യേ…. ച്ചീ… ഈ സാധനം..!!! പോടീ കൊരങ്ങെ… ഞാൻ മിണ്ടൂല.. ”
ജാള്യതയാൽ മറ്റു മറുപടിയൊന്നും പറയാനില്ലാതെ നീതു പിണങ്ങി തിരിഞ്ഞു കിടന്നു..
” ഹ്മ്മ് .. മിണ്ടണ്ട ..ഇനി ഉറങ്ങാൻ നോക്ക്…എനിക്ക് നല്ല ക്ഷീണമുണ്ട്.. ”
നീതുവിനോടായി പറഞ്ഞു കൊണ്ട് സിതാര കണ്ണുകൾ അടച്ചു കിടന്നു..
കടന്നൽ കൂടിനു കല്ലു കൊണ്ടെന്നപ്പോൾ ചിന്തകൾ ഇരമ്പിയാർത്തു… ഇങ്ങനെയൊന്നു സ്വപ്നത്തിൽ പോലും കരുതിയില്ല, രണ്ട് ദിവസം മുൻപ് സങ്കടത്തോടെ പറഞ്ഞൊരു കാര്യം ഇന്ന് മറ്റൊരു രീതിയിൽ കേൾക്കേണ്ടി വന്നിരിക്കുന്നു…
അല്ല ഒന്നും പറയാൻ പറ്റില്ല, ചിന്തിക്കണമായിരുന്നു..അവളും വികാരവും വിചാരങ്ങളും ഉള്ള ഒരു മനുഷ്യനാണെന്നു, ഒരു പെണ്ണാണെന്ന്…
ദേഹമേ രണ്ടെണ്ണം ഉള്ളൂ, മനസ് പലപ്പോളും ഒന്നാണെന്നു തോന്നിയിട്ടുണ്ട്… പലതും അവൾ ചിന്തിക്കുമ്പോൾ തന്നെ മനസിലാക്കിയെടുക്കാൻ സാധിച്ചിട്ടുണ്ട്, തിരിച്ചും…സിദ്ധുവിനോട് എതിർപ്പ് പറയാൻ തനിക്ക് പറ്റാത്തത് പോലെ അവൾക്കും സംഭവിച്ചു..ഇപ്പോൾ മാത്രം ചെറിയൊരു മാറ്റം വന്നു, അവൾക്ക് അവനോടുള്ളത് ഒരു കുഞ്ഞിഷ്ടം, എന്നാൽ തനിക്കുള്ളത് ദേഷ്യമല്ലേ….!!
ഇനി വരുന്നിടത്തു വെച്ച് കാണാം.. ഒന്ന് കൂടി ശ്രദ്ധ വേണമെന്ന് അവൾ മനസിൽ ഉറപ്പിച്ചു..
******************
രാവിലെ കൊതുകിന്റെ കടി സഹിക്കാൻ വയ്യാഞ്ഞാണ് സിദ്ധു എണീറ്റത്…. നേരത്തെ എഴുന്നേൽക്കുന്നതിനോട് അവന് തീരെ താൽപ്പര്യമില്ല, ഇതിപ്പോ ഇങ്ങനൊരു സാഹചര്യം ഉണ്ടായത്കൊണ്ട് വേറെ രക്ഷയില്ല..
എണീറ്റ് നേരെ പോയി മൂത്രമൊഴിച്ച് തിരികെ വന്ന് പടിയിൽ കയറി ഇരുന്നു..ചെറിയൊരു തണുപ്പിൽ അലസമായി അങ്ങനെ ഇരിക്കാൻ നല്ല സുഖം തോന്നി..