ഇടക്ക് ചീറി വന്ന അവൻ സിദ്ധുവിനെ ഒരു കിക്ക് അടിച്ചു , അത് പ്രതീക്ഷിച്ചു നിന്ന സിദ്ധു ഇടത്തു ഭാഗത്തേക്ക് ഒഴിഞ്ഞു മാറി, പിന്നെ മുൻപിലേക്ക് കേറി ചവിട്ടിന്റെ ആയത്തിൽ വന്ന അവന്റെ കവിൾ നോക്കി ബോക്സിങ്ങിലെ അപകടകരമായ എൽബോ സ്ട്രൈക്ക് പ്രയോഗിച്ചു.. (അറിയാത്തവർ ദയവു ചെയ്ത് ഗൂഗിൾ ചെയ്തു നോക്കുക)
താടി സ്ഥാനചലനം സംഭവിച്ചു ആ പയ്യൻ കറങ്ങിവീണു.. കണ്ടു നിന്നവർക്ക് എന്താണ് സംഭവിച്ചതെന്നു മനസിലാവുന്നതിന് മുൻപ് അവന്റെ അലർച്ച കേട്ടിരുന്നു..
കലി പൂർണമായും മാറാതെ സിദ്ധു അവന്റെ നെഞ്ചിൽ കയറി ഇരുന്നു മുഖത്തേക്ക് നല്ല ഒരു ഇടി കൂടി കൊടുത്തു..മൂക്കിൽ നിന്നും വീണ്ടും രക്തം വന്ന അവൻ പിടഞ്ഞു..
അവന്റെ ഒപ്പമുണ്ടായിരുന്നവരെ ചിന്നൻ നന്നായി സൽക്കരിച്ച ശേഷം അവിടെ കൊണ്ടുവന്നിട്ടിരുന്നു..സിതാരയും നീതുവും ആശ്വാസത്തിലായിരുന്നു..അവൻ വീണത് കണ്ടപ്പോൾ ആണ് അവർ ശ്വാസം വിട്ടത്..
ലക്ഷ്മിയമ്മ ഓടിവന്നു സിദ്ധുവിനെ കെട്ടിപ്പിടിച്ചുകൊണ്ട് വേണ്ട മോനെ, മതി എന്നൊക്കെ പറയുന്നുണ്ട്…സിദ്ധു ദേഹത്ത് നിന്നും മെല്ലെ എണീറ്റു
അതിനിടക്കാണ് ആ പയ്യൻ പാന്റിന്റെ പോക്കറ്റിൽ നിന്നും എന്തോ എടുത്ത് എണീക്കാൻ പോവുകയായിരുന്ന സിദ്ധുവിന്റെ കയ്യിലും കാലിലും വരച്ചത്…
കണ്ടു നിന്നവർ പലവിധ ശബ്ദങ്ങൾ ഉണ്ടാക്കി..
സിദ്ധു ഒരു അലർച്ചയോടെ നോക്കിയപ്പോൾ തന്റെ കയ്യിലും കാലിലും ചോര…മറ്റവന്റെ ബ്ലേഡ് കൊണ്ടുള്ള പ്രകടനമായിരുന്നു അത് ..
വേദനക്കിടയിലും പിടഞ്ഞെണീക്കാൻ തുടങ്ങിയ അവന്റെ നെഞ്ചിൽ വീണ്ടും കയറിയിരുന്ന് സിദ്ധു മുഖത്തേക്ക് ആഞ്ഞിടിച്ചു.. അവന്റെ മുഖം രക്തമയമായി…
സിദ്ധുവിനെ പിടിച്ചു എണീപ്പിച്ച ചിന്നൻ അവന്റെ കൂട്ടുകാരോട് അവനെ കൊണ്ടുപോവാൻ പറഞ്ഞു…
ശേഷം അവനെ തിരക്കിൽ നിന്നും മാറ്റി ഒരു കടയുടെ ഓരം ചേർത്തിരുത്തി സോഡാ കൊണ്ട് മുറിവുകൾ കഴുകി… അവന്റെ നിലവിളി കേട്ടു കരഞ്ഞു കൊണ്ട് ലക്ഷ്മിയമ്മയും അവരെ ആശ്വസിപ്പിച്ചുകൊണ്ട് മക്കളും നിന്നു..