താൻ കുറച്ചൊക്കെ മദ്യപിക്കാറുണ്ട് എന്ന കാര്യം ചെറിയമ്മക്ക് അറിയാം. പക്ഷെ പുതിയ കൂട്ടുകാരുടെ കൂടെ കൂടിയപ്പോൾ വിനോദ് നന്നായിത്തന്നെ അന്ന് മദ്യപിച്ചു. വീട്ടിലെത്തിയപ്പോൾ രാത്രി പത്ത് മണിയായിരുന്നു. മകന്റെ വരവ് കണ്ട ബീന അവനെ വഴക്ക് പറഞ്ഞു. വിനോദ് അത് ശ്രദ്ധിച്ചില്ല. ഭക്ഷണവും കഴിച്ച് അവൻ മുകളിൽ ടെറസ്സിൽ പോയി കിടന്നു.
പിറ്റേന്നും വിനോദ് ഇതേ നിലയിൽ തന്നെ മദ്യപിച്ച് വന്നപ്പോൾ ബീനയ്ക്ക് അത് തീരെ സഹിക്കാൻ കഴിഞ്ഞില്ല. അവൾ അവനെ വല്ലാതെ വഴക്ക് പറഞ്ഞു. വിനോദ് ഭക്ഷണമൊന്നും കഴിക്കാതെ മുകളിലേക്ക് പോകാതെ താഴെ മുറിയിൽ തന്നെ കിടന്നു. പിറ്റേന്ന് രാവിലെ ചായപോലും കുടിക്കാതെ അവൻ ജോലിക്ക് പോയി. അന്ന് രാത്രി അവൻ വീട്ടിൽ വരാതെ ഒരു കൂട്ടുകാരൻറെ കൂടെ കൂടി.
രാവിലെ കുറേ വൈകിയാണ് വിനോദ് എഴുന്നേറ്റത്. അപ്പോൾ സമയം പത്ത് കഴിഞ്ഞിരുന്നു. അവൻ ജോലിക്ക് പോകാതെ നേരെ വീട്ടിലേക്ക് നടന്നു. രാത്രിയിലെ കെട്ട് പൊട്ടിയിരുന്നില്ല. വീട്ടിലെത്തിയാൽ ചെറിയമ്മയുടെ വായിൽ നിന്നും എന്തൊക്കെ കേൾക്കണം, അവന് മനസ്സിൽ അരിശം തോന്നി. തന്നെ ഉപദേശിക്കാൻ ഇവർ ആരാ. താൻ തന്റെ സൗകര്യത്തിന് ജീവിക്കും. ഇന്ന് കൂടുതൽ പറഞ്ഞാൽ താൻ അവിടെ നിന്നും താമസം മാറ്റും. തനിക്ക് വേറെ വാടക വീട് ഇഷ്ടം പോലെ കിട്ടാനുണ്ട് ആരുടെയും ശല്യമില്ലാതെ അവിടെ തന്റെ ഇഷ്ടം പോലെ ജീവിക്കാം.
വിനോദ് വീട്ടിലെത്തി. ഡോർ ബെല്ലിൽ വിരലമർത്തി. ബീനതന്നെയാണ് വന്ന് വാതിൽ തുറന്നത്. ആതിരയും സന്തീപും കോളേജിൽ പോയിരുന്നു. അവനെ കണ്ട ബീനയ്ക്ക് ദേഷ്യവും സങ്കടവുമെല്ലാം പെട്ടെന്ന് വന്നു.
”എവിടെയായിരുന്നു നീ ഇന്നലെ? കള്ളും കുടിച്ച് എവിടെയെങ്കിലും വീണ് കാണും അല്ലേ.. ? ഇതൊന്നും ഇവിടെ നടക്കില്ല.“
അവന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് അവൾ പറഞ്ഞു. അവനൊന്നും മിണ്ടാതെ മുഖം കുനിച്ച് നിന്നു. ബീന അവന്റെ രണ്ട് ചുമലിലും പിടിച്ച് കുലുക്കിക്കൊണ്ട് വീണ്ടും പറഞ്ഞു.
“വിനോദേ, നിന്നോടാണ് ചോദിക്കുന്നത് എവിടെയായിരുന്നു ഇന്നലെ?