അതുകേട്ട ബീനയ്ക്കും സന്തോഷമായി. എന്തായാലും തനിക്കവൻ തന്റെ മൂത്ത മോനെപ്പോലെത്തന്നെയാണ്. അവൾ ഉടനെ മുകളിലത്തെ റൂം വൃത്തിയാക്കി.
രണ്ട് നിലയുള്ള ചെറിയ വീടായിരുന്നു അവരുടേത്. താഴെ രണ്ട് മുറിയും മുകളിൽ ഒരു മുറിയും ബാത്ത്റൂമും. അതിൽ അവർ അമ്മയും മക്കളും താഴെയായിരുന്നു കിടന്നിരുന്നത്. മുകളിലത്തെ റൂം കാലിയായിരുന്നത് അവർ വൃത്തിയാക്കി അവിടെ കട്ടിലും കിടക്കയുമൊക്കെ ഇട്ട് റെഡിയാക്കിവെച്ചു.
ഉച്ചയ്ക്കായിരുന്നു വിനോദ് അവിടെ എത്തിയത്. യാത്രാ ക്ഷീണംകൊണ്ട് വന്നയുടനെ അവൻ ഉറക്കം പിടിച്ചു. രാത്രി എട്ട് മണിയായപ്പോൾ ബീന പോയി അവനെ ഭക്ഷണം കഴിക്കാനായി വിളിച്ചു.
“ഹോ നല്ല ക്ഷീണമായിരുന്നു ചെറിയമ്മേ, ഉറങ്ങിപ്പോയി.” മുഖം കഴുകിക്കൊണ്ട് അവൻ പറഞ്ഞു. അതിന് മറുപടിയായി അവർ ഒന്ന് ചിരിക്കുക മാത്രം ചെയ്തു.
ബീന താഴേക്ക് പോയപ്പോൾ അവൻ ഫ്രഷായി താഴേക്ക് വന്നു. അപ്പോൾ സന്തീപും ആതിരയും ഡൈനിങ് ടേബിളിൽ ഇരിക്കുകയായിരുന്നു. ഏട്ടനെ കണ്ട് അവർ ചിരിച്ചുകൊണ്ട് എണീറ്റു. അവരുടെ തലയിൽ തഴുകിക്കൊണ്ട് അവൻ അവരോട് കുശലം ചോദിച്ചു. ആതിരയും സന്തീപും ഡിഗ്രിക്ക് പഠിക്കുകയാണ്. അവരോട് പഠിത്തത്തെപ്പറ്റിയൊക്കെ ചോദിച്ചു.
ഭക്ഷണശേഷം വിനോദ് മുകളിലേക്ക് പോകാൻ തുടങ്ങിയപ്പോൾ ബീന പറഞ്ഞു
“മോനേ ഈ ചൂട് കാലത്ത് റൂമിൽ എങ്ങിനെയാ കിടക്കുക, ഞങ്ങളൊക്കെ മുകളിൽ ടെറസ്സിലാണ് കിടക്കാറ്. നീയും അങ്ങോട്ട് വരുന്നോ..?”
“ശരിയാ ചെറിയമ്മേ നേരത്തെത്തന്നെ ഫാൻ ഇട്ടിട്ടും നല്ല ചൂടായിരുന്നു ഞാനും മുകളിൽ തന്നെ കിടക്കാം.”
അത് കേട്ട ബീന ആതിരയോട് വിനോദിനും മുകളിൽ പായ വിരിക്കാൻ പറഞ്ഞു .
രണ്ട് മൂന്ന് ദിവസങ്ങൾ ഇങ്ങനെത്തന്നെ പോയി. നാലാം ദിവസം വിനോദ് കമ്പനിയിൽ ജോയിൻ ചെയ്തതിന്റെ പാർട്ടിയായിരുന്നു. പട്ടണത്തിലായിരുന്നപ്പോൾ ദിവസവും കൂട്ടുകാരുടെ കൂടെ ബാറിലും റൂമിലുമൊക്കെയായി തണ്ണിയടിക്കുന്ന കൂട്ടത്തിലായിരുന്നു വിനോദ്. ഇവിടെ വന്നതിന് ശേഷം ഇത് ആദ്യമായിട്ടാണ്.