സൽമ മാമി [SAINU]

Posted by

അപ്പോയെക്കും അനൗൺസ് മെന്റും വന്നു.
പിന്നെ സീറ്റിലേക്കു ചാഞ്ഞു കൊണ്ട് ഒന്ന് കിടന്നു..

സൽമുവിന്റെ ചിരിച്ചു കുഴഞ്ഞ മുഖം മനസ്സിലേക്ക് കയറികൂടിയത് പെട്ടെന്നായിരുന്നു..

സെമിയുടെ പെണ്ണ് കാണലിന്റെ അന്നാണ് ആദ്യമായി സൽമ ആന്റിയെന്ന എന്റെ സൽമുവിനെ ആ ഒരു കണ്ണോട് കാണാൻ തുടങ്ങിയത് അതിനു ശേഷം പെട്ടന്നായിരുന്നു ഞങ്ങളുടെ ബന്ധം വളർന്നതും .

അന്നത്തെ സംഭവങ്ങളിലൂടെ എന്റെ മനസ്സ് സഞ്ചരിക്കാൻ തുടങ്ങി..

 

പെട്ടെന്നുള്ള ഉപ്പയുടെ മരണം ഞങ്ങളെ ആകെ തളർത്തി.

പഠിച്ചു കൊണ്ടിരുന്ന ഞാൻ അതെല്ലാം മതിയാക്കി ജോലി ക്കിറങ്ങേണ്ടി വന്നു.
ഉമ്മയെയും രണ്ടു പെങ്ങമ്മാരെയും എന്റെ ചുമലിലേക്ക് തന്നു കൊണ്ട് ഉപ്പ പോയപ്പോൾ ഒരു നിമിഷം ശങ്കിച്ചു എങ്കിലും ഇനി ഇതാണ് ജീവിതം എന്നറിയാവുന്നത് കൊണ്ട്. ചെറു ജോലികൾ എല്ലാം ചെയ്തു പോരുന്നതിനിടക്കാണ് ഉമ്മയുടെ ചെറിയ ആങ്ങള വിളിച്ചത് ഗൾഫിലോട്ട് പോരാൻ.

ഗൾഫിലെത്തിയതും രണ്ടു വർഷമെന്നത് കഴിഞ്ഞു പോയത് അറിഞ്ഞില്ല. അപ്പോയെക്കും സെമിക്ക് ചെറുക്കനെ തേടികൊണ്ടിരുന്നു. ഉമ്മയുടെ മൂത്ത ആങ്ങള ബഷീർ മാമൻ നാട്ടിൽ തന്നെ ആയതു കൊണ്ട് അവരുടെ നേതൃത്വത്തിൽ ആയിരുന്നു എല്ലാം.

ഒന്ന് രണ്ടു കാര്യങ്ങൾ വന്നു പോയത് എല്ലാം ഉമ്മ ഫോണിലൂടെ അറിയിച്ചു കൊണ്ടിരുന്നു..
ഇടയ്ക്കിടയ്ക്ക് ബഷീർ മാമനോട് എല്ലാം ചോദിച്ചറിഞ്ഞു കൊണ്ടിരുന്നു .

എന്റെ ഉമ്മ റാബിയക്ക് മൂന്നു സഹോദരങ്ങൾ ആയിരുന്നു.
മൂത്തത് ബഷീർ മാമൻ നാട്ടിൽ തന്നെ അല്ലറ ചില്ലറ കാര്യങ്ങളുമായി കഴിഞ്ഞു കൂടുന്നു. ബഷീർ മാമന്റെ വൈഫ്‌ സാജിത എന്റെ മൂത്ത അമ്മായി.
അവർക്കു രണ്ടു മക്കൾ രണ്ടുപേരും വിദേശത്തു ആയതു കൊണ്ട് മാമന് നാട്ടിൽ തന്നെ.

ബഷീർ മാമന്റെ നേരെ താഴെ എന്റെ ഉമ്മ റാബിയ.

രണ്ടാമത്തെയാൾ ശരീഫ് മാമൻ
സൗദിയിൽ വർക്ക്‌ ചെയ്യുന്നു.
ഭാര്യ റസിയ . മക്കൾ മൂന്നു പേര് രണ്ടാണും ഒരു പെണ്ണും മൂത്തമകൻ സൗദിയിൽ തന്നെ ബാക്കി രണ്ടു പേരും പഠിച്ചു കൊണ്ടിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *