അല്ല നീ ഉറങ്ങിയില്ലേ ഫൈസലേ എന്ന് ചോദിച്ചോണ്ട് ഹംസ ഇക്ക അടുത്തേക്ക് വന്നു..
അവനിന്നു ഉറക്കം വരുമോ ഹംസ ഇക്ക എന്ന് ചോദിച്ചോണ്ട് സലീംക്ക എന്നെ ഒന്ന് നോക്കി ചിരിച്ചു.
നാളെ രാവിലെ അല്ലേ നിന്റെ യാത്ര.
അതെ ഇക്ക.
എല്ലാം റെഡിയാക്കിയില്ലേ.
ഹ്മ്മ്.
ഇനി അവിടെ ചെന്നിട്ടു ഓരോന്നിന്റെ പിന്നാലെ നടന്നു സമയം കളയേണ്ട നല്ല ഒരുത്തിയെ കണ്ടെത്തി കെട്ടിച്ചു തരാൻ പറ ഉമ്മയോട്..
അല്ല ഞാൻ വിളിച്ചു പറയണോടാ.
അതൊന്നും വേണ്ട ഇക്ക
എന്ത് വേണ്ടാന്നു കല്യാണം കഴിക്കേണ്ട നിനക്ക്.
അതല്ല ഇക്ക ഇപ്പൊ തന്നെ വേണോ എന്നാ എന്റെ ചിന്ത.
എന്നായാലും വേണ്ടതല്ലേ നല്ല പ്രായത്തിൽ കെട്ടിയാലേ ശരിയാകു.
അതൊക്കെ ഉമ്മയും സെമിയും ഫെമിയും കൂടെ ശരിയാക്കുന്നുണ്ട് ഇക്ക.
നിങ്ങൾക് തന്നെ കുറച്ചൂടെ ബാക്കിയില്ലേ. അതൊക്കെ തീർത്തിട്ട് പോരെ എന്ന പറഞ്ഞെ.
എന്റെ കാശിന്റെ കാര്യം ആലോചിച്ചു നീ കെട്ടാതിരിക്കേണ്ട. നിന്നെ കൊണ്ട് ആകുമ്പോ തന്നാൽ മതി.
ഇനിയിപ്പോ നീ തന്നില്ലേലും കുഴപ്പമില്ല. നല്ല കാര്യത്തിനല്ലേ നീ വാങ്ങിയെ എന്ന് സമാധാനിച്ചോളാ.
എന്ന് കരുതി നീ കെട്ടാതിരിക്കേണ്ട.
വല്ല ആവശ്യവും ഉണ്ടേൽ വിളിച്ചാൽ മതി എന്നെ കൊണ്ടാകുന്നത് ഞാൻ അയച്ചു തരാം.
നിങ്ങളോടു എങ്ങിനെയാ ഇക്ക ഞാനിതൊക്കെ വീട്ടുന്നത്.
ഒക്കെ ശരിയാകും എന്ന് പറഞ്ഞു എന്നെ സമാധാനിപ്പിച്ചു കൊണ്ട് ഇക്ക ഇക്കയുടെ ബെഡിലേക്ക് പോയി.
കുറച്ചു നേരം എല്ലാം ആലോചിച്ചു കൊണ്ട് ഞാൻ കിടന്നു.
ഉറങ്ങിപോയത് അറിഞ്ഞില്ല രാവിലെ ഹംസ ഇക്കയുടെ വിളി കേട്ടാണ് ഉണർന്നത് എണീറ്റു കുളിയും കാര്യവും എല്ലാം നിറവേറ്റി വന്നപ്പോഴേക്കും വണ്ടി എത്തി.
എല്ലാവരോടും യാത്ര പറഞ്ഞു ഇറങ്ങുമ്പോൾ മനസിന് വല്ലാതെ സന്തോഷം ആയിരുന്നു.
ഉമ്മയുടെ കൂടെ കുറച്ചു ദിവസം നിൽക്കാമല്ലോ എന്ന മോഹം എന്നെ വല്ലാതെ സന്തോഷിപ്പിച്ചു.