ശില്പ: പോടീ… എൻ്റെ ചെക്കനെ തിരിച്ചു കിട്ടിയ ദിവസം ആണ് ഇന്ന്.
ജോ: അതിനു കാരണക്കാരി ഞാനാ.
ശില്പ: പഴയത് പോലെ തന്നെയാ… നിനക്ക് വേണ്ടി ഞാൻ ആരെങ്കിലും ആയിട്ട് വഴക്ക് പിടിക്കേണ്ടി വരും. ജോ ക്ക് അറിയാമോ? കുറെ പെൺപിള്ളേർ ഉണ്ടായിരുന്നു സ്കൂളിൽ, ഈ കൊരങ്ങൻ്റെ പിന്നാലെ… എന്നിട്ട് എല്ലാം ആയിട്ട് വഴക്ക് പിടിക്കൽ ആണ് എൻ്റെ പണി.
സിദ്ധു: ആര്?
ശില്പ: ആരെന്നോ? സന്ധ്യ നെ ഓർമ ഉണ്ടോ? സൗമ്യ നെ ഓർമ ഉണ്ടോ? ലക്ഷ്മി നെ ഓർമ ഉണ്ടോ?
സിദ്ധു: നീ ഇതൊന്നും മറന്നിട്ടില്ലേ?
ശില്പ: നീ മറന്നു കാണും. എന്നെ പോലും ഓർമ ഇല്ലായിരുന്നല്ലോ? ഇപ്പൊ കണ്ടത് കൊണ്ട് അല്ലെ? അപ്പോൾ പിന്നെ ഇതുങ്ങളെ ഒന്നും ഓർക്കില്ലല്ലോ.
ജോ: ഇത് ചെറിയ റിലേഷൻ അല്ലായിരുന്നല്ലോ.
ശില്പ: അങ്ങനെ ഒന്നും ഇല്ല ജോ. ഞങ്ങൾ ഭയങ്കര കൂട്ട് ആയിരുന്നു.
ജോ: ഹ്മ്മ്…
സിദ്ധു: വിശാൽ?
ശില്പ: ഞാനും അവനും ബാംഗ്ലൂർ ആയിരുന്നു ഡാ. TCS ൽ. അവിടെ നിന്ന് അവനു കൊച്ചി ക്കു ട്രാൻസ്ഫർ വാങ്ങി. ഞാൻ റിസൈന്‍ ചെയ്തു, ഇവിടെ വന്നു യോഗ സെന്റർ ഉം തുടങ്ങി.
ജോ: സിദ്ധു നു അറിയുവോ? വിശാൽ നെ കാൾ മൂത്ത ആണ് ഇവൾ.
സിദ്ധു: ആണോ? ടീച്ചർ സമ്മതിച്ചോ അതിനു?
ശില്പ: ആദ്യം സമ്മതിച്ചില്ല, പിന്നെ സമ്മതിച്ചു. പ്രായം മാത്രം അല്ലെ, ബാക്കി എല്ലാം ഓക്കേ ആയിരുന്നു.
ജോ: ആ പാവത്തിനെ കണ്ണും കാലും കാണിച്ചു വളച്ചു.
ശില്പ: അയ്യടാ, അവൻ ആണ് എന്നെ വലച്ചത്.
സിദ്ധു: എന്തായാലും വളഞ്ഞല്ലോ.
ശില്പ: പിന്നെ… നിന്നെ ഒന്നും പിന്നെ കാണാൻ പോലും ഇല്ലായിരുന്നല്ലോ.
സിദ്ധു: അല്ലെങ്കിൽ ഇപ്പോൾ അങ്ങ് കെട്ടിയേനെ.
ശില്പ: പോടാ തെണ്ടീ…. ഒരു വിവരവും ഇല്ലാതെ ഇരുന്നിട്ട്, ഇങ്ങു വന്നു ന്യായം പറയരുത് കെട്ടോ…
ജോ: (ചിരിച്ചു കൊണ്ട്) both fuckers… please stop….
പെട്ടന്ന് ആണ് അവൾക്ക് അബദ്ധം മനസിലായത്.