ജീവിത സൗഭാഗ്യം 22 [മീനു]

Posted by

സിദ്ധു ചിരിച്ചു…

ശില്പ: നീ ഭയങ്കര വല്യ ഏതോ ആൾ ആണ് അലൻ്റെ ഫ്രണ്ട് ആയത്കൊണ്ട് മാത്രം നമുക്ക് കിട്ടിയതാ എന്നൊക്കെയാ ജോ പറഞ്ഞത്. അത്ര വല്യ ആളാ നീ?

സിദ്ധു: പോടീ….

അപ്പോളും ശില്പ സിദ്ധു നെ ചേർത്ത് പിടിച്ചിരിക്കുക ആയിരുന്നു. കളഞ്ഞു പോയത് എന്തോ തിരിച്ചു കിട്ടിയ സന്തോഷത്തിൽ.

ജോ: ശില്പ നീ സിദ്ധു നെ വിട്… സിദ്ധു ഇരിക്കട്ടെ…

ശില്പ പെട്ടന്ന് അവനിൽ നിന്നും അകന്നു മാറി കൊണ്ട്. “ഇരിക്കട… ഭയങ്കര സന്തോഷം നിന്നെ കണ്ടപ്പോൾ…”

സിദ്ധു ൻ്റെ മനസ്സിൽ പഴയ കാലം കടന്നു പോയി. വെള്ള ഉടുപ്പും പച്ച പാവാടയും ഇട്ട ശില്പ യും വെള്ള ഷർട്ട് ഉം കാക്കി ട്രൗസർ ഉം ഇട്ട താനും.

സ്കൂൾ ൻ്റെ വരാന്ത യിലൂടെ വർത്തമാനം പറഞ്ഞു നടന്നതും. മഴക്കാലത് കുടയും പിടിച്ചു ബസ് സ്റ്റോപ്പ് ലേക്ക് നടന്നതും, ക്ലാസ് ൽ ഇരുന്നു വർത്തമാനം പറഞ്ഞതിന് സ്ഥിരമായി തല്ലു മേടിച്ചതും, പരീക്ഷക്ക് ഒരുമിച്ചിരുന്നു പഠിച്ചതും, അവൾക്ക് വേണ്ടി ക്ലാസ് ലെ ആമ്പിള്ളേർ ആയിട്ട് തല്ലു കൂടിയതും എല്ലാം സിദ്ധു ൻ്റെ മനസിലൂടെ ഒരു മാത്ര കടന്നു പോയി.

ശില്പ: ഡാ.. നീ എന്താ ആലോചിക്കുന്നേ?

സിദ്ധു: ഏയ്… ഒന്നുല്ല… നീ പണ്ട് യൂണിഫോം ൽ വരുന്നത് ആലോചിച്ചതാ.

ശില്പ: വെള്ള ബ്ലൗസ് ഉൽ പച്ച പാവാട യും.

സിദ്ധു: ഹ്മ്മ്…

ശില്പ: ഫക്കർ… നീ ഇത് വരെ എന്നെ അന്വേഷിച്ചോടാ? സ്കൂൾ കഴിഞ്ഞിട്ട്?

സിദ്ധു: ഈശ്വര… മലയാളം ടീച്ചർ ടെ മോൾ ആണോ ഇംഗ്ലീഷ് ൽ തെറി വിളിക്കുന്നത്?

ശില്പ: അതൊക്കെ ഉണ്ടാവും.

സിദ്ധു: ഞാൻ ഒരു ദിവസം ടീച്ചർ നെ കണ്ടിരുന്നു. ഏതോ അമ്പലത്തിൽ വച്ച്. ഒരുപാട് മുന്നേ ആണ്.

ശില്പ: അമ്മ പറഞ്ഞു എന്നോട്, നിൻ്റെ contact no വാങ്ങാത്തതിന് ഞാൻ അമ്മയെ ചീത്തയും പറഞ്ഞു.

സിദ്ധു ചിരിച്ചു.

ജോ: അതെ രണ്ടു പേരും അയവിറക്കി കഴിഞ്ഞോ? ഞാൻ ഇവിടെ പോസ്റ്റ് പോലെ ഇരിക്കുവാ.

Leave a Reply

Your email address will not be published. Required fields are marked *