മുകളിൽ എത്തിയ ജോ, ഒരു ചെറിയ ക്യാബിൻ ൻ്റെ ഡോർ തുറന്നു കൊണ്ട്.
“സിദ്ധു വാ…”
സിദ്ധു നെ ഉള്ളിലേക്ക് വിളിച്ചു കൊണ്ട് അവൾ അകത്തേക്ക് കയറി ഉള്ളിൽ ഇരുന്ന ശില്പ യെ നോക്കി കൊണ്ട്
“ഡീ… സിദ്ധാർഥ്”
ശില്പ പതിയ ഇരുന്ന സീറ്റ് ൽ നിന്നും എഴുനേറ്റ് കൊണ്ട് ഡോർ ലേക്ക് നോക്കി.
സിദ്ധു പതിയെ ജോ യുടെ പിന്നാലെ ഡോർ ഹാൻഡിൽ പിടിച്ചു കൊണ്ട് അകത്തേക്ക് കയറി.
ശില്പ സിദ്ധു നെ കണ്ടതും, അവൾക്ക് ഒരു സെക്കന്റ് സ്റ്റിൽ ആയിപ്പോയി. അവൾ മാത്രം അല്ല അവളെ കണ്ട മാത്രയിൽ സിദ്ധു ഉം.
ശില്പ: ഡാ…. സിദ്ധാർഥ്…. ചക്കര തെണ്ടീ നീയായിരുന്നോ?
ശില്പ ഓടി വന്നു ആവേശത്തോടെ അവനെ ചേർത്ത് പിടിച്ചു അവൻ്റെ നെഞ്ചിൽ ചേർന്ന് കൊണ്ട് അവളുടെ കവിളുകൾ സിദ്ധു ൻ്റെ ഇരു കവിളുകളിലും ചേർത്ത് കൊണ്ട് അത്ഭുതത്തോടെ ഇരു കൈകൾ കൊണ്ട് അവൻ്റെ തോളിൽ പിടിച്ചു നിന്നു. ഒന്നും മനസിലാവാതെ വായ പൊളിച്ചു കൊണ്ട് ജോവിറ്റയും.
ശില്പ: ഡാ… ഓർമ ഉണ്ടോ ഡാ?
സിദ്ധു: പിന്നെ… എനിക്കെന്താ അൽഷിമേഴ്‌സ് ആണോ?
ശില്പ: ഒരു മാറ്റവും ഇല്ല, ഡയലോഗ്സ് ന്.
സിദ്ധു: ടീച്ചർ എന്ത് പറയുന്നു?
ശില്പ: അമ്മക്ക് സുഖം, പ്രായത്തിന്റേതായ ചില മരുന്നുകൾ ഒക്കെ ഉണ്ട്.
സിദ്ധു: ജോ ക്കു ഒന്നും മനസിലായിട്ടില്ല.
ശില്പ: ഡീ ഇവൻ സിദ്ധാർഥ്… എൻ്റെ ക്ലാസ്സ്‌മേറ്റ് 10th വരെ. ഞങ്ങൾ ഭയങ്കര കൂട്ട് ആയിരുന്നു. എൻ്റെ അമ്മേടെ ഫേവറിറ്റ് സ്ടുടെന്റ്റ്.
ജോ: ഇപ്പൊ ഞാൻ ആരായി? ഞാൻ വരാൻ വേണ്ടി സിദ്ധു വെയിറ്റ് ചെയ്യുവാരുന്നു പുറത്തു. നിന്നെ പരിചയം ഇല്ല എന്നും പറഞ്ഞു.
ശില്പ: (അവനെ അവളുടെ ഇടതു കൈ കൊണ്ട് വട്ടം ചേർത്ത് പിടിച്ചു കൊണ്ട്) എത്ര വര്ഷം ആയിട്ട് കാണുവാ ഇവനെ ഞാൻ. ഞങ്ങൾ രണ്ടും ആയിരുന്നു എപ്പോളും ഒരുമിച്ച്.
ജോ: പഴയ വല്ല പ്രണയ കഥയും ഉണ്ടോ?
ശില്പ: പ്രണയ കഥ ഒന്നും ഇല്ല, പക്ഷെ ഞങ്ങൾ രണ്ടും ആയിരുന്നു എപ്പോഴും എല്ലാ കാര്യങ്ങൾക്കും, അതുകൊണ്ട് പിള്ളേർ ഞങ്ങളെ ചേർത്ത് പ്രണയ കഥ ഉണ്ടാക്കിയിട്ടുണ്ട്. എൻ്റെ അമ്മ ടീച്ചർ ആയിരുന്നത് കൊണ്ടും, ഇവൻ്റെ ഫാമിലി കമ്പ്ലീറ്റ് അമ്മക്ക് അറിയാവുന്നത് കൊണ്ടും അതൊന്നും ഞങ്ങൾക്ക് ഇഷ്യൂ ആയിരുന്നില്ല, അല്ലേടാ കൊരങ്ങാ?