ജീവിത സൗഭാഗ്യം 22 [മീനു]

Posted by

സിദ്ധു: ഹ്മ്മ്… സമയം ആവട്ടെ.

മീര: പോടാ തെണ്ടീ…. ശരി ഞാൻ വക്കുവാ.

സിദ്ധു: ശരി ഡീ.

സിദ്ധു lunch കഴിച്ചു പതിയെ ഓഫീസ് ൽ നിന്ന് ഇറങ്ങി.

അവൻ ഫോൺ നോക്കിയപ്പോൾ പരിചയം ഇല്ലാത്ത ഒരു നമ്പർ ൽ നിന്നും ഒരു ലൊക്കേഷൻ വന്നു കിടപ്പുണ്ട്. തുറന്നു നോക്കിയപ്പോൾ, പനമ്പിള്ളി നഗർ ആണ്. അവന് മനസിലായി അത് ജോവിറ്റ അയച്ചത് ആവും എന്ന്. സിദ്ധു ലൊക്കേഷൻ ലക്ഷ്യമായി ഡ്രൈവ് ചെയ്തു.

2.55 ആയപ്പോൾ തന്നെ അവൾ ലൊക്കേഷൻ ൽ എത്തി ജോവിറ്റ യെ വിളിച്ചു.

ജോ: സിദ്ധു, എത്തിയോ?

സിദ്ധു: ജോ അല്ലെ ലൊക്കേഷൻ അയച്ചത്? വേറൊരു നമ്പർ ആണ് കണ്ടത്, പിന്നെ ലൊക്കേഷൻ കണ്ടപ്പോൾ ജോ ആണെന്ന് മനസിലായി. ഞാൻ അവിടെ തന്നെ ഉണ്ട്, ആ ലൊക്കേഷൻ ൽ.

ജോ: ഹാ… അത് എൻ്റെ നമ്പർ അല്ല. ശില്പ ടെ ആണ്. ഞാൻ അവളോട് സിദ്ധു നു ലൊക്കേഷൻ അയക്കാൻ പറഞ്ഞതാ. അവൾ അപ്പോൾ സ്റ്റോർ ൽ ഉണ്ടായിരുന്നു. അവൾ അവിടെ തന്നെ ഉണ്ട്. ഞാൻ വന്നു കൊണ്ടിരിക്കുന്നു. ഒരു 10 മിനിറ്റ് ൽ എത്തും.

സിദ്ധു: ഞാൻ വെയിറ്റ് ചെയ്യാം.

ജോ: ഓക്കേ സിദ്ധു.

അതും പറഞ്ഞു ജോ തൻ്റെ GLA യുടെ accelerator അമർത്തി ചവുട്ടി.

സിദ്ധു ആ നമ്പർ ൻ്റെ DP എടുത്തു നോക്കി. ഒരു യോഗ poster ആണ്. ശില്പ ഒരു യോഗ trainer ആണല്ലോ എന്ന് അവൻ ഓർത്തു. മുഖം വ്യക്തമല്ലാത്ത കൊണ്ട് അവൻ ഫോൺ എടുത്തു മാറ്റി വച്ചു.

തൻ്റെ പുതിയ ബ്ലാക്ക് ജീപ്പ് കോമ്പസ് സൈഡ് ൽ പാർക്ക് ചെയ്തു സിദ്ധു തൊട്ടടുത്ത് നിന്നും ഒരു കരിക്കു വാങ്ങി കഴിച്ചു കൊണ്ട് നിന്നു.

പാതി കഴിച്ചു കഴിഞ്ഞപ്പോളേക്കും, ഒരു റെഡ് കളർ GLA അവൻ്റെ അടുത്ത് വന്നു നിന്നു.

“ഏയ്… സിദ്ധു….”

സിദ്ധു തിരിഞ്ഞു നോക്കി. അവൻ്റെ വായിൽ കരിക്കു ഉള്ളത് കൊണ്ട് കാര്യമായി മിണ്ടാൻ പറ്റാതെ അവൻ ചിരിച്ചു. കരിക്കു കഴിച്ചിറക്കി അവൻ ചോദിച്ചു.

“ജോ… വരൂ ഒരു കരിക്ക് കഴിക്കാം”

Leave a Reply

Your email address will not be published. Required fields are marked *