നിമ്മി: എന്ത് ഉണ്ടായേ?
സിദ്ധു: ശില്പ ആരാണെന്നു അറിയുമോ നിനക്കു?
നിമ്മി: ആരാ?
സിദ്ധു: എൻ്റെ സ്കൂൾ ലെ ക്ലോസ് ഫ്രണ്ട് ആണ് അവൾ.
നിമ്മി: സ്കൂൾ ഓ?
സിദ്ധു: ഹാ ഡീ… ഞങ്ങൾ രണ്ടും ആയിരുന്നു എപ്പോളും ഒരുമിച്ചു. സ്കൂൾ കഴിഞ്ഞു ഞങ്ങൾ രണ്ടും രണ്ടു വഴിക്ക് ആയി. പിന്നെ ഒരു വിവരവും ഉണ്ടായിരുന്നില്ല. ഇന്നാണ് പിന്നെ കാണുന്നത്. കണ്ടപ്പോൾ തന്നെ അവൾക്ക് എന്നെ മനസിലായി. എനിക്ക് മനസിലാവുമായിരുന്നോ എന്ന് ചോദിച്ചാൽ ചിലപ്പോ ചാൻസ് കുറവ് ആയിരിക്കും. പക്ഷെ അവൾ കറക്റ്റ് ആയി കണ്ടു പിടിച്ചു.
നിമ്മി: പഴയ പ്രണയകാലം അയവിറക്കൽ ആയിരുന്നോ രണ്ടും കൂടി?
സിദ്ധു: ഏയ്… അങ്ങനെ ഒന്നും ഇല്ലായിരുന്നു. പക്ഷെ ഭയങ്കര കൂട്ട് ആയിരുന്നു ഞങ്ങൾ.
നിമ്മി: അതൊരു സർപ്രൈസ് ആയല്ലോ രണ്ടു പേർക്കും.
സിദ്ധു: ഹാ…
നിമ്മി: ഒരു കണക്കിന് നല്ലതാടാ. വിശാൽൻ്റെ യും അലൻ്റെ യും movement ചിലപ്പോൾ നമുക്കു അറിയാൻ പറ്റും.
സിദ്ധു: ഹ്മ്മ്… അത് ശരിയാ…
നിമ്മി: മീരയോട് പറഞ്ഞോ?
സിദ്ധു: ഇല്ല.
നിമ്മി: അലൻ ചിലപ്പോ പറഞ്ഞു കാണും അവളോട്.
സിദ്ധു: ഹ്മ്മ്… പറയാം പോയിരുന്നു എന്ന്.
നിമ്മി: ശില്പ ടെ കാര്യവും പറഞ്ഞേക്ക്. ജോ അലനോട് പറയും, അലൻ മീരയോടും. അതുകൊണ്ട് നീ അവളോട് പറഞ്ഞേക്ക്. പറയാതിരുന്നു എന്ന് അവൾക്ക് തോന്നേണ്ട.
സിദ്ധു: ഹ്മ്മ്…
നിമ്മി: ഡാ, അപ്പോൾ ശിൽപയ്ക്ക് നിൻ്റെ പ്രായം ആണോ?
സിദ്ധു: ഹ്മ്മ്… അവൾ വിശാൽ നേക്കാൾ മൂത്തത് ആണെന്ന്.
നിമ്മി: ലവ് മാര്യേജ് ആണോ?
സിദ്ധു: ഹ്മ്മ്… ബാംഗ്ലൂർ ആയിരുന്നു രണ്ടും എന്ന്. IT ആണ്. അവിടെ വച്ച് രണ്ടും പ്രേമിച്ചു കെട്ടി.
നിമ്മി: അലനും ലവ് മാര്യേജ് അല്ലെ?
സിദ്ധു: അലനും ജോ യും ഒരുമിച്ചു പഠിച്ചതാണ്. MBA ക്കു.
നിമ്മി: അപ്പോൾ അവനും അവളും ഒരേ പ്രായം ആണല്ലേ?
സിദ്ധു: ആയിരിക്കും.