ജോ: ഇവൾക്ക് ആയിരിന്നു സിദ്ധു ൻ്റെ റേറ്റ് അറിയാത്തതിൻ്റെ വിഷമം.
ശില്പ: ഈ മരങ്ങോടൻ ആണെന്ന് ഞാൻ അറിഞ്ഞോ അതിനു?
സിദ്ധു: ഡീ പട്ടി… കിട്ടും എൻ്റെ കൈയിൽ നിന്ന്.
ശില്പ: ഹ്മ്മ്… ഞാൻ എൻ്റെ കൈ വാടകക്ക് കൊടുത്തിരിക്കുവല്ലേ.
ജോ: സിദ്ധു സൂക്ഷിക്കണം കെട്ടോ. യോഗ അഭ്യാസി ആണ്.
സിദ്ധു: ഹ്മ്മ്….
ശില്പ: ഹാ…. പഴയതൊക്കെ പലിശ ചേർത്ത് തരും ഞാൻ.
സിദ്ധു: പോടീ… ഞാൻ ഒരു കാര്യം ആലോചിക്കുവാരുന്നു. നമുക്ക് സോഷ്യൽ മീഡിയ ഇൻഫ്ലുൻസർസ് നെ കൂടി ഒന്ന് പ്ലാൻ ചെയ്യാം. ഒരുപാട് cost അവത്തും ഇല്ല. ഫാഷൻ ആൻഡ് ലൈഫ്‌സ്റ്റൈൽ പ്രൊമോട്ടേഴ്സ്.
ശില്പ: നീ ആലോചിക്കേടാ. ഇനി എല്ലാം നിനക്ക് വിട്ടു തന്നിരിക്കുന്നു.
ജോ: ഈ അടുത്തു ഏതോ സെലിബ്രിറ്റി ഇവൻറ് നടത്തിയതല്ലേ ഉള്ളു സിദ്ധു?
സിദ്ധു: ഹാ അത് ഞങ്ങളുടെ dealers നു വേണ്ടി ഉള്ള പ്രോഗ്രാം.
ശില്പ: ആരായിരുന്നു സെലിബ്രിറ്റി?
സിദ്ധു: അനാമിക മേനോൻ.
ശില്പ: best… നീ ആണോ അവളെ സെലക്ട് ചെയ്തേ?
സിദ്ധു: ഞാൻ മാത്രം അല്ല.
ശില്പ: ദുരുദ്ദേശം ആയിരുന്നോ ഡാ? അതോ ആളെ കൂട്ടാനോ?
സിദ്ധു: ആളെ എന്തിനു, അത് inauguration ഒക്കെ ആണെങ്കിൽ അല്ലെ?
ശില്പ: പിന്നെ അവള് വേറെ ഉദ്ദേശങ്ങൾക്ക് ആയിരിക്കുമല്ലോ.
സിദ്ധു: നമ്മുടെ dealers ഒക്കെ അല്ലെ, അങ്ങ് കുളിരട്ടെ എന്ന് വച്ച്.
മൂന്ന് പേരും കൂടി ഉറക്കെ ചിരിച്ചു….
ശില്പ: നമുക്ക് അവൾ ഒന്നും വേണ്ട. inauguration നു കുറെ ഞരമ്പൻമാർ കൂട്ടം കൂടി എത്തും എന്നല്ലാതെ വേറെ പ്രയോജനം ഒന്നും കാണില്ല. നിനക്ക് വല്ല പ്രയോജനവും ഉണ്ടാവും. (അതും പറഞ്ഞു ശില്പ കണ്ണിറുക്കി ചിരിച്ചു ജോ യും കൂടെ ചിരിച്ചു കൊണ്ട് താഴേക്ക് നോക്കി)
സിദ്ധു: ആഭാസത്തരം മാത്രം ഉള്ള സൊസൈറ്റി ലേഡീസ് ആയല്ലോ നീ.
ശില്പ: പിന്നെ അവളെ വിളിക്കുന്നതിൻ്റെ ഉദ്ദേശം എന്താ. ശരി അല്ലെ ജോ?