ജോ: അയ്യോ സിദ്ധു… സോറി… ഞാൻ usual പറയുന്നത് പോലെ അങ്ങ് പറഞ്ഞു പോയി… സോറി സിദ്ധു….
അവൾ സിദ്ധു ൻ്റെ കൈയിൽ പിടിച്ചു കൊണ്ട് സോറി പറഞ്ഞു.
സിദ്ധു: (ചിരിച്ചു കൊണ്ട്) ഏയ്… അത് അങ്ങനെ തന്നെ തുടർന്നോളൂ… രണ്ടു പേരും സൊസൈറ്റി ലേഡീസ് ആണെന്ന് മനസിലായി.
ശില്പ: അയ്യടാ… അവനെ നീ അങ്ങനെ ചീത്ത പറയണ്ട… ഞാൻ പറഞ്ഞോളാം… നീ വേണ്ട…
ജോ: ഓ…. കൊണ്ടത് നിനക്ക് ആണോ?
ശില്പ: ആ എനിക്ക് കൊള്ളും….
ജോ: സോറി ഡീ… സോറി സിദ്ധു… അവൾക്ക് വിളിക്കാം… because അവൾ സിദ്ധു ൻ്റെ പഴയ ചങ്ക് ആണ്.
സിദ്ധു: ഏയ്… ജോ… its ok. I enjoyed it.
ജോ: താങ്ക്സ് സിദ്ധു. ഞാൻ പറഞ്ഞു കഴിഞ്ഞപ്പോ വല്ലാതെ ആയിപോയി.
സിദ്ധു: അപ്പോൾ പറ. എന്തൊക്കെയാ പ്ലാൻ?
ശില്പ: ഡാ… ഇത് ഒരു ബുട്ടീക് ആണ്. കുറച്ചു പ്രീമിയം ആക്കി ആണ് ചെയ്യുന്നത്. ബട്ട് നമുക്ക് ലോവർ പ്രൈസ് ൻ്റെ പ്രോഡക്ട് ഉം ഉണ്ട്. പക്ഷെ അത് അല്ല ഫോക്കസ്.
സിദ്ധു: ഹ്മ്മ്….
ശില്പ: അതിനു എന്തൊക്കെ promotion വേണം എന്ന് നീ ഒന്ന് ആലോചിക്ക്.
സിദ്ധു: ക്ലൈന്റ്‌സ് നിങ്ങൾ ടാർഗറ്റ് ചെയ്യുന്നത്, സൊസൈറ്റി ലേഡീസ് അല്ലെ?
ശില്പ: ഓൾ ഏജ് ഗ്രൂപ്പ്. കുട്ടികൾ ഇല്ല. ബാക്കി എല്ലാ age group നും.
സിദ്ധു: promotions നു എത്ര എങ്കിലും ബജറ്റ് മാറ്റി വച്ചിട്ടുണ്ടോ?
ശില്പ: എടാ കൊരങ്ങേ… ഞങ്ങൾ വല്യ ബിസ്നെസ്സ് കാരൊന്നും അല്ലടാ. ഉള്ളത് വച്ച് ജീവിച്ചു പോകുന്നവർ ആണ്.
മൂന്നുപേരും കൂടി ഉച്ചത്തിൽ ചിരിച്ചു.
സിദ്ധു: ഞാൻ ഒന്ന് ആലോചിക്കട്ടെ.
ശില്പ: നീ നിൻ്റെ കമ്പനി ക്കു വേണ്ടി എന്തൊക്കെയാ ചെയ്യാറ്?
ജോ: അതൊക്കെ വല്യ ബജറ്റ് ആയിരിക്കും.
ശില്പ: വല്യ ഇവൻറ് അല്ല ഞാൻ ഉദ്ദേശിച്ചത്.
സിദ്ധു: TVC, FM, Hoardings, Celebrity programs, അങ്ങനെ… ഇവിടേം നമുക്ക് അതൊക്കെ നോക്കാം, ഞാൻ ഓരോന്നും ഒന്ന് നോക്കി ബജറ്റ് ചെയ്യാം. എന്നിട്ട് നമുക്ക് ഫൈനലൈസ് ചെയ്യാം. ഡോണ്ട് വറി, നമുക്ക് ശരി ആക്കാം പോരെ?