ഇത് കേട്ട വന്ന ഇളയമാമ്മൻ എന്താടാ നിന്നെകൊണ്ടുള്ള പ്രശ്നമാണല്ലോ ഇവിടെമൊത്തം നിന്റെ നാവടങ്ങി ഇരിക്കില്ലേ നിന്ന് ചിലക്കാതെ കേറി പോടാ അകത്ത് ഞാൻ പറഞ്ഞു പോകുന്നില്ല ഞാൻ എന്റെ അമ്മയോടാ സംസാരിക്കുന്നത് അതിൽ മാമ്മൻ തല ഇടണ്ട എന്താ അമ്മേ എന്നേ വീണ്ടും അടിക്കാൻ പ്ലാൻ ചെയ്ത് നിങ്ങൾ ആങ്ങളയും പെങ്ങളും കൂടി ഒരു സീൻ ഉണ്ടാക്കിയതാണോ അതിനാണോ ഞാൻ വരാൻ നോക്കി നിന്നപോലെ ഇവിടെ നിന്നത് അമ്മക്കെന്നെ തല്ലണമെങ്കിൽ വന്നു അടിച്ചോ ഇതുപോലെ ഒരു സീൻ ഉണ്ടാക്കണോ ഞാൻ അമ്മയുടെ കൈ രണ്ടു പിടിച്ചു എന്റെ കവിളത്തു മാറി മാറി അടിപ്പിച്ചു എന്നെ തടയാൻ വന്ന ഇളയമ്മനെ തടഞ്ഞുകൊണ്ട് പറഞ്ഞു ഇത് ഞങ്ങൾ അമ്മയും മകനും തമ്മിലുള്ള പ്രശ്നമാ അച്ഛനും അങ്ങളയൊന്നും ഇതിൽ ഇടപെടണ്ട എന്നിൽ നിന്നും അങ്ങനൊരു പ്രതികരണം മാമാൻ പ്രതീക്ഷിച്ചില്ല മാമ്മൻ ഒന്നും മിണ്ടാതെ അവിടുന്ന് പോയി പെട്ടന്ന് ആര്യ ചേച്ചിയും ശ്രീജ മാമ്മിയും എന്നേ പിടിച്ചു മാറ്റി അമ്മ കരഞ്ഞു നിലവിളിച്ചു അകത്തേക്ക് പോയി വലിയമാമ്മൻ പറഞ്ഞു മോളെ ഇവനെ എന്റെ വീട്ടിലേക്ക് കൊണ്ടു പോയ്ക്കോ ഞാൻ പിന്നാലെ വരാം ചേച്ചിയും മാമ്മിയും എന്നെ പിടിച്ചു വലിയമ്മാവന്റെ വീട്ടിലേക്ക് കൊണ്ടു പോയി ഇതെല്ലാം കണ്ടും കെട്ടും പുറത്തെ പന്തലിലിരുന്നു മുകസാക്ഷിയായി കരയുകയായിരുന്നു പൂജ
വീട്ടിലെത്തിയ മാമി എന്താടാ മോനേ നിനക്കെന്താ വട്ടായോ അതേ മാമി എനിക്ക് വട്ടാ എല്ലാവരും കൂടി എന്നേ വട്ട് പിടിപ്പിച്ചു ഞാൻ ചേച്ചിയെ നോക്കി പറഞ്ഞു ഞാനും ചേച്ചിയും (ചിറ്റ ) കൂടി ഉച്ചക്ക് എല്ലാം പറഞ്ഞു തന്നതല്ലേ പിന്നെ എന്തിനാ നന്ദു അമ്മയോട് വഴക്കുണ്ടാക്കിയെ മാമി ചോദിച്ചു ഞാൻ ഉണ്ടാക്കിയതാണോ അമ്മയും മാമ്മനുമല്ലേ പ്രശനമുണ്ടാക്കിയത് .