ഇനി അങ്ങോട്ട് ഒന്നും നടക്കില്ല ഇപ്പോൾ ഇതും കൂടി പറിച്ചുകൊടുത്താൽ അത് ഇഞ്ചുറിസ് ടു ഹെൽത് ആണെന്ന് എനിക്ക് മനസിലായി ഞാൻ പറഞ്ഞു ഇപ്പോൾ തന്നേ നമ്മൾ താമസിച്ചു അവിടെ തുടങ്ങികാണും നമുക്ക് പോകാം ഞാൻ പറഞ്ഞു എന്നാൽ ഇനി വരുമ്പോൾ പറിച്ചു തരുമോ ഞാൻ പറഞ്ഞു തരാം അവൾ പറഞ്ഞു .എന്നാൽ പ്രോമിസ് ചെയ്യ്.പ്രോമിസ് ഒന്നുല്ല വേഗം നടക്ക് പെട്ടന്ന് പൂജയുടെ മുഖം മാറി ഞങ്ങൾ നടന്നു വീട്ടിലെത്തി
എന്താ മക്കളെ താമസിച്ചേ അമ്മായി ചോദിച്ചു ഇവർ രണ്ടും കൂടി കുളത്തിന്റെ വക്കിൽ പൂ പറിക്കാൻ നിൽക്കലും പറിച്ചു കൊടുക്കാൻ സത്യം ചെയ്യലുമൊക്കെയായിരുന്നു അതാ താമസിച്ചേ ചേച്ചി ഞങ്ങൾക്കിട്ട് പാരവെച്ചു ഇതു കെട്ട് വന്ന എന്റെ ഇളയമാമ്മൻ ആമ്പൽ പറിക്കാൻ സാർ ആരാണാവോ മമ്മൂട്ടിയോ ചേച്ചിയെ ചെക്കനെ ഒന്ന് സൂക്ഷിച്ചോ അവൻ പെൺപിള്ളേർക്കെ പൂ പറിച്ചു കൊടുക്കു എന്ന് അമ്മയോടായി പറഞ്ഞു ഈ കാലൻ ഇതെവിടുന്നു വന്നു മുടിയാനായിട്ട് എന്ന് ഞാൻ ചിന്തിച്ചു നിക്കുമ്പോൾ എന്റെ അമ്മയുടെ വക “ഠപ്പേ ” എന്നോരടി എന്റെ കവിളത്തു കൊണ്ടതും ഒരുമിച്ചായിരുന്നു അടിച്ച അടിയിൽ എന്റെ മൈൻഡ് ഔട്ടായി എന്തൊക്കെയാ ഇവിടെ നടക്കുന്നെ.
വീണ്ടും അടിക്കാൻ അമ്മ കൈയോങ്ങിയപ്പോൾ എടി എന്നും വിളിച്ചു എന്റെ വലിയമാമ്മൻ അമ്മയെ തടഞ്ഞു ശ്രീജമാമിയും എന്റെ ചിറ്റയും കൂടി എന്നേ കവർ ചെയ്തു വട്ടം കെട്ടിപിടിച്ചു അകത്തേക്ക് കൊണ്ടുപോയി മുകളിലത്തെ മുറിയിലോട്ട് കൊണ്ടുപോയി സാരമില്ല പോട്ടെടാ മോനെ എന്റെ കുഞ്ഞു സങ്കടപെടണ്ട എന്റെ കവിളത്തു തടവിക്കൊണ്ട് മാമി എന്നെ സമധാനിപ്പിച്ചു അമ്മ തല്ലിയത്തിൽ എനിക്ക് വിഷമമില്ല എല്ലാവരുടെയും മുന്നിലിട്ട് തല്ലിയപ്പോൾ കുടുംബത്തിലെ ഏറ്റവും മൂത്ത സന്തതിയായ ഞാൻ ആകെ നാണം കെട്ടു ചിറ്റയെയു മാമിയെയും കെട്ടിപിടിച്ചു ഞാൻ കരഞ്ഞു അവരെന്നെ സമാധാനിപ്പിച്ചു ചിറ്റയുടെ മാമിയും എന്നെ കട്ടിലിൽ പിടിച്ചു കിടത്തി ചെയ്യാത്ത തെറ്റിന് തല്ലും കൊണ്ടും എല്ലാവരുടെയും മുന്നിലാകെ നാണംകെട്ടു എന്റെ സങ്കടം അണപ്പൊട്ടി കരഞ്ഞു കരഞ്ഞു അവിടെ കിടന്നു ഞാൻ ഉറങ്ങിപ്പോയി