ആരതി കല്യാണം 5 [അഭിമന്യു]

Posted by

മനുഷ്യനായി ജനിച്ചിരുന്നില്ലെങ്കിൽ പോലീസ് നായയായി ജനിക്കേണ്ട എന്റെ മമ്മ ഏതാനും മണിക്കൂറുകളുടെ അന്വേഷണത്തിനോടുവിൽ ഞാൻ വീട്ടിലിരിക്കാനുള്ള കാരണം കണ്ടുപിടിച്ചു… ഇതിനിടയിൽ തെളിവ് നശിപിക്കാൻ ഞാൻ എന്നാലാവും വിതം ശ്രേമിച്ചിരുന്നു, അതിൽ ഏറെക്കുറെ ഞാൻ വിജയിക്കുവേം ചെയ്തങ്കിലും എല്ലാ തെളിവ് നശിപ്പിക്കണമെങ്കിൽ ശരത്തേട്ടനെ കൊല്ലേണ്ടിവരും എന്ന അവസ്ഥയായത്കൊണ്ട് പൂർണ വിജയം നേടാനെനിക്ക് ആയില്ല…!

അമ്മയുടെ വിജയത്തിൽ ചേച്ചിക്കുള്ള പങ്ക് വലിയ വലുതായിരുന്നു… ചേച്ചിയുടെ തുടരെ തുടരേയുള്ള ചോദ്യങ്ങളിൽ ശരത്തേട്ടന് പിടിച്ച് നിക്കാനായില്ല…! അങ്ങേര് ആരതിയുടെ വിഷയവും ഹോസ്പിറ്റൽ കേസും ഒഴികെ ബാക്കി എല്ലാം ചേച്ചിയോട് പറഞ്ഞു… ഒടുവിൽ സ്വയം മാപ്പ് സാക്ഷിയാവുകയും പോരാഞ്ഞിട്ട് എന്നെ പ്രതിയാക്കുകയും ചെയ്ത ശരത്തേട്ടനെ ഞാൻ മനസ്സിൽ കുറെ തെറിയും പറഞ്ഞ് അമ്മയുടെ വായിലിരിക്കുന്ന മഹത്വ വജനങ്ങളും കേട്ട് ഒരാഴ്ച്ച അതിസാഹസികമായി തള്ളി നീക്കി…!!

 

 

 

ഒരാഴ്ച്ച കഴിഞ്ഞ് പതിവുപോലെ ഞാൻ രാവിലെ തന്നെ കോളേജിൽ ചെന്നു… എല്ലാവരും ഓരോ മരച്ചുവട്ടിലും ബെഞ്ചിലുമൊക്കെയായി സൊറപറഞ്ഞിരിക്കുന്നു… എന്നാലും ചിലരുടെ നോട്ടം എന്റേനേർക്ക് വരുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു, ചെലപ്പോ അന്നത്തെ വിഷയം അവരറിഞ്ഞു കാണും…

 

 

 

സസ്പെന്ഷൻ കഴിഞ്ഞ് തിരിച്ചെത്തുമ്പോ പ്രിൻസിപ്പാലെ കണ്ടിട്ട് വേണം ക്ലാസ്സിൽ കേറാനെന്നുള്ള ഓർഡർ അന്ന് കിട്ടിയതോണ്ട് അയാളെ കാണാൻ ചെന്നതും സാധാരണ കണ്ടുവരുന്ന ക്ലിഷേ ഡയലോഗ് അവിടെയും ഉണ്ടായിരുന്നു… എല്ലാം കഴിഞ്ഞ് ഞാൻ തിരിച്ച് അവന്മാരുടെ അടുത്തേക്ക് നടന്നു…

 

 

 

ആരതി ഇന്ന് വന്നിട്ടുണ്ടോ ആവോ… എന്താണെന്നറിയില്ല, അവളെ കാണുന്നത് ഓർക്കുമ്പോ തന്നെ എന്തോ ഒരു അസ്വസ്ഥത പോലെ… അവസരം കിട്ടിമ്പോ അവൾക് നല്ലൊരു പണികൊടുക്കണം, അവളൊരിക്കലും മറക്കാത്തവിതത്തിലുള്ള ഒരു പണി…! എനിക്കാണെങ്കിൽ വയലൻസ് അല്ലാണ്ട് വേറൊന്നും മനസ്സില് വരുന്നുമില്ല… കോട്ടേഷൻ കൊടുത്ത് കൊന്നാലോ…? അല്ലെങ്കിൽ വല്ല മരുന്നും കുത്തിവെച്ഛ് കെടുപ്പിലാക്കാം… അതാവുമ്പോ ഒന്ന് അപ്പിടാൻ പോലും പറ്റാണ്ടവൾ കെടന്നോടത്തു തന്നെ തൂറേണ്ടിവരും…

Leave a Reply

Your email address will not be published. Required fields are marked *