ആരതി കല്യാണം 5 [അഭിമന്യു]

Posted by

 

 

 

വിച്ചു പറഞ്ഞതെല്ലാം ശെരിയാണ്… പക്ഷെ അതിനെല്ലാം ഒരു വ്യക്തമായ കാരണം കൂടി ഉണ്ട്…!!

 

 

 

ചെറുപ്പം മുതലേ ഭൂലോക കുരുത്തം കെട്ടവനായ ഞാൻ ഒന്നാം ക്ലാസ്സിലെല്ലാം ടീച്ചർമാർക് ഒരു തലവേദനയായിരുന്നു…! ക്ലാസ്സ്‌ എടുക്കുമ്പോ അടുത്തിരിക്കുന്നവനെ ഒരു കാര്യോം ഇല്ലാതെ അടിക്കുക, വെറുതെ ക്ലാസ്സിലിരുന്ന് ബഹളം വെക്കുക, ടീച്ചർ ക്ലാസ്സിൽ ഉണ്ടെങ്കിലും അതൊന്നും മൈന്റ് ആക്കാതെ ഡെസ്കിൽ കേറി നിന്ന് അലമ്പുണ്ടാകുക, ഇതെല്ലാം എന്റെ വിനോദങ്ങളായിരുന്നു… അതോണ്ടൊക്കെ തന്നെ എന്റെ അമ്മ സ്കൂളിലെ ഒരു സ്ഥിരം സന്ദർശകയായി…! എന്നിട്ടും സ്വഭാവത്തിൽ ഒരു മാറ്റവും എനിക്കുണ്ടായില്ല എന്നത് മറ്റൊരു സത്യം…!! അവസാനം ഒരു വഴിയും മുന്നിൽ കാണാത്ത എന്റെ അന്നത്തെ ക്ലാസ്സ്‌ ടീച്ചറായിരുന്ന ജലജ ടീച്ചർ എനിക്കെതിരെ ആ ബ്രഹ്മസ്ത്രം ഉപയോഗിച്ചു….!!! ഒരു ദിവസം ടീച്ചറോട് ചോദിക്കാതെ ഇറങ്ങി പോയി മൂത്രമൊഴിച്ചു തിരിച്ചുവന്നയെന്നെ ആ പെണ്ണുമ്പിള്ള പിടിച്ച് പെണ്ണുങ്ങളുടെ നടുകിരുത്തി…!! നടുകെന്ന് പറഞ്ഞ ഒത്ത നടുക്ക്… രണ്ട് വശത്തായി അഞ്ചു വിതം ബെഞ്ചുകളുണ്ടായിരുന്ന ക്ലാസ്സിൽ ഒരു സൈഡിൽ ആണുങ്ങളും മറ്റേ സൈഡിൽ പെണ്ണുങ്ങളും ആയിരുന്നു ഇരുന്നിരുന്നത്… അതിൽ പെണ്ണുങ്ങളുടെ സൈഡിലെ മൂന്നാമത്തെ ബെഞ്ചിൽ അവളുമാരുടെ നടുക്ക് കൊണ്ടോയി എന്നെ ഇരുത്തി…!! എന്റെ സ്ഥാനത്ത് വേറെ വല്ലവരും ആയിരുന്നെങ്കിൽ ഇതെല്ലാം ചിലപ്പോ ആസ്വദിച്ചേനെ, പക്ഷെ എന്റെ പിഞ്ചു മനസ്സിന് ഇതൊരു വലിയ ശിക്ഷയായിട്ടാണ് തോന്നിയത്… അല്ലെങ്കിൽ ടീച്ചർ ഈ ചതി ചെയ്യില്ലല്ലോ…!!

 

 

 

പിന്നെ ഇതൊരു പതിവായി… ഞാൻ എന്ത് ചെയ്താലും ആ തള്ള എന്നെ അപ്പൊ പിടിച്ച് അവളുമാരുടെ നടുക്കിരുത്തും…! ദിവസങ്ങൾ കഴിയും തോറും എന്റെയുള്ളിൽ പെണ്ണുങ്ങളോടുള്ള പേടി കൂടി കൂടി വന്നു…! പോരാത്തേന് അടുത്തിരുന്ന ഏതൊക്കെയോ പെണ്ണുങ്ങളെന്നോട് ചേർന്നിരിക്കാനും കളിയാക്കി ചിരിക്കാനുമൊക്കെ തുടങ്ങിയപ്പോ ആ പേടി അങ്ങു കൂടി…!! അവളുമാർക്ക് അതൊരു നേരമ്പോക്കായി തോന്നിക്കാണും…!!

Leave a Reply

Your email address will not be published. Required fields are marked *