ആരതി കല്യാണം 5 [അഭിമന്യു]

Posted by

 

 

 

അതിന് ശേഷം ഇനിയെങ്ങനെ കളിപ്പിടിക്കാം എന്നായിരുന്നു ഞങ്ങടെ ഡിസ്കഷൻ മൊത്തം… പത്തുപേരായി ചുരുങ്ങിയ ഞങ്ങൾക്ക് ഇനി 4-2-3-1 എന്ന ഫോർമേഷനിൽ കളിക്കുന്നത് പ്രയോഗികമല്ല എന്ന് തോന്നിയതും ഞാൻ അറ്റാക്കിങ് മിഡ്‌ ഫീൽഡറിൽ നിന്നും സെന്റർ മിഡ്‌ ഫീൽഡ്റായി കളിക്കാൻ തീരുമാനിച്ചു…

 

 

 

സെക്കന്റ്‌ ഹാഫ് തുടങ്ങി അധികം താമസിക്കാതെ ഞങ്ങളുടെ മേൽ നല്ല രീതിക്ക് തന്നെ അവർ അധിപത്യം പുലർത്തി…! ബോൾ കൂടുതൽ സമയവും ഞങ്ങടെ ഹാഫിൽ തന്നെയായിരുന്നു… എനിക്കൊന്നും ബോൾ തൊടാൻ പറ്റാത്ത അവസ്ഥ…! നാട്ടിൽ ഇതിലും മൂഞ്ചിയ സിറ്റുവേഷനിലും ഞങ്ങൾ വിജയം നേടിട്ടുണ്ടെങ്കിലും ഞങ്ങടെ ഈ ടീമിന് ഇപ്പോഴും ഒരു സിനർജിയുടെ കുറവുണ്ട്…! അങ്ങനെയിരിക്കെയാണ് അവർക്കൊരു കോർണർ കിട്ടുന്നത്… അവരുടെ മിക്ക പ്ലയേഴ്‌സും ഞങ്ങടെ ബോക്സിലുണ്ട്… കിക്ക് എടുത്തതും പൊന്തിവന്ന ബോൾ ആൽബി ഹെഡ് ചെയ്ത് വലയിലാക്കി… കളി ഇപ്പൊ 1:0… ഇങ്ങനെപോയാൽ ഞങ്ങൾ കളി തോൽക്കും… ഞാൻ ആരതിടെ മുന്നിൽ നല്ല വൃത്തിക്ക് നാറുവേം ചെയ്യും…!

 

 

 

പിന്നെയും കളി പുനരാരംഭിച്ചു… അറ്റാക്ക് ഈസ്‌ ദി ബെസ്റ്റ് ഫോം ഓഫ് ഡിഫെൻസ് എന്ന് പണ്ടാരോ പറഞ്ഞിട്ടുണ്ട്… ഇനി അത് തന്നെയാണ് ഏറ്റവും നല്ല ഓപ്ഷൻ… ഒരുവിതത്തിൽ ബോൾ പിടിച്ചെടുത്ത് ഞങ്ങൾ നല്ലൊരു മുന്നേറ്റത്തിന് ശ്രേമിച്ചുകൊണ്ടിരുന്നു… കളി അവസാനിക്കാൻ ഇനി ഏതാനും മിനിറ്റുകൾ മാത്രം… അങ്ങനെയിരിക്കെയാണ് അജയ്യ് ബോൾ എനിക്ക് നേരെ നീട്ടുന്നത്… അതുമായി ഞാൻ മുന്നിലുള്ളവനെ മറികടന്നു വേഗത്തിൽ കുതിച്ചു…

എനിക്ക് ഇടതു വശത്തായി ബോൾ സ്വീകരിക്കാൻ പാകത്തിന് വിച്ചുവിനെ കണ്ടതും ഞാൻ അവന് ബോൾ നീട്ടി, കൃത്യമായി തന്നെ അത് പിടിച്ചെടുത്ത വിച്ചു ലെഫ്റ്റിലൂടെ മുന്നോട്ട് വേഗത്തിൽ പാഞ്ഞുകൊണ്ട് നല്ലൊരു ഗ്രൗണ്ട് പാസ്സ് എന്റെ കുറച്ച് മുന്നിൽ ഇടതു ഭാഗത്തായി ഉണ്ടായിരുന്ന ഹരിക്ക് നൽകിയെങ്കിലും അവനത് അടിക്കാതെ ഒരു ഫേക്ക് ഇട്ടതും ആ ബോൾ എന്റെ നേർക്ക് വന്നു…

Leave a Reply

Your email address will not be published. Required fields are marked *