ആരതി കല്യാണം 5 [അഭിമന്യു]

Posted by

 

എന്റെ മൂക്ക് പോളിഞ്ഞെങ്കിലെന്താ, പകരം ഒരു പെനാൽറ്റി കിട്ടി …! സന്തോഷം…! പെനാൽറ്റി എടുക്കാൻ നിന്നത് ഞാനായിരുന്നു…ബോക്സിൽ എത്തി ബോൾ പൊസിഷനിൽവച്ചതും ഗാലറിയിൽ നിന്ന് കൊറേ പേര് കൂവുന്നുണ്ടായിരുന്നു…! കൂവട കൂവ്, ഇത് ഗോളാക്കുമ്പളും എല്ലാവരും ഇതുപോലെ തന്നെ കൂവണട്ട…!! ഓരോ നിമിഷം കഴിയുന്തോറും കൂവലിന്റെ ശക്തി കൂടി കൂടി വന്നു… അതോടെ എനിക്ക് വാശിയായി… ഇതാണ് പറ്റിയ അവസരം, മിസ്സ്‌ ആക്കിയാൽ പിന്നെ ഈ കളി ജയിക്കുക എന്നത് അത്രക്ക് എളുപ്പാവില്ല…! ഞങ്ങടെ ടീമിന്റെ വിജയം അഭിറാം എന്ന എന്റെ ചുമലിൽ ആണെന്നുള്ള തിരിച്ചറിവ് എനിക്കൊരു ബൂസ്റ്റ്‌ തന്നെയായിരുന്നു…

 

 

 

പെനാൽറ്റി അടിക്കാനുള്ള റെഫെറീയുടെ വിസിൽ കേട്ടതും കിക്ക് എടുക്കാൻ വേണ്ടി ഞാൻ മുന്നോട്ട് ചെന്ന് ഗോൾ പോസ്റ്റിന്റെ ടോപ് കോർണേരിലേക്ക് ബോൾ പായിച്ചതും അത് ബാറിൽ തട്ടി പുറത്തോട്ട് പോയി… ആ മൈര്, അടിപൊളി…! വേറെ വല്ലോരേം കൊണ്ട് എടുപ്പിച്ചാ മതിയായിരുന്നു…!! ഗ്രഹണി പിടിച്ച പിള്ളാർക്ക് ചക്കക്കൂട്ടാൻ കിട്ടിയ പോലെയായി ഗാലറിയിലെ അവസ്ഥ… എല്ലാരും കൂടെ എന്നെ നന്നായി കൂവിവിട്ടു…! അറിയാതെ ആണേലും അവരുടെ ഡഗ് ഔട്ടിലേക്ക് നോക്കിയ ഞാൻ കാണുന്നത് സന്തോഷം കൊണ്ട് തുള്ളിച്ചാടുന്ന ആരതിയെയും കൂട്ടുകാരികളേം ആയിരുന്നു…! ഇതൊക്കെയൊരു സ്വപ്നമാവണേ പടച്ചോനെ…!!

 

 

 

പെനാൽറ്റിക്ക് തോട്ടുപിന്നാലെ ഹാഫ് ടൈം ആയി… നല്ലൊരു ചാൻസ് മിസ്സാക്കിയ കുറ്റബോധം എന്റെ ആത്മവിശ്വാസത്തിന്റെ അണ്ടിയിൽ ബ്ലേഡ് വച്ച് മുറിച്ച് അവടെ മുളകുപൊടി തേച്ചപോലത്തെ അവസ്ഥയായി…! ഇനിയിത് പൊന്തൂന്ന് തോന്നണില്ല…!

 

 

 

“” നീയിങ്ങനെ ഡൾ ആവല്ലേ…! നമ്മുക്ക് കളി പിടിക്കാൻ ഇനിയും ടൈമുണ്ട്…! “” എന്നും പറഞ്ഞ് ഹരിയും യദുവുമൊക്കെ എന്റെ തോളിൽ കൈയിട്ട് എന്നെ സമാധാനിപ്പിക്കാൻ ശ്രേമിച്ചുകൊണ്ടിരുന്നു…!

Leave a Reply

Your email address will not be published. Required fields are marked *