ആരതി കല്യാണം 5 [അഭിമന്യു]

Posted by

ഫോർവേഡിൽ ആണെങ്കിൽ വിച്ചുവിന്റെ തുടരെ തുടരേയുള്ള ക്രോസ്സുകളിൽ എതിർ ടീമിന്റെ ഡിഫെൻസ് ഒന്ന് ആടിയുലഞ്ഞു… പോരാത്തേന് ഹരിയുടെ ഡ്രിബ്ബ്ലിങ് കൂടി ചേർന്നതോടെ അറ്റാക്കിങ് മനോഹരമായി… പിന്നെ മിഡിൽ കളി നിയന്തിരിച്ചിരുന്നത് ഞാനായിരുന്നു…! ചെറുപ്പം മുതലേ ഗോൾ അടിക്കുന്നതിലും കൂടുതൽ അടിപ്പിക്കുന്നതിനോടാണ് എനിക്ക് പ്രിയം…

അതുകൊണ്ട് തന്നെയാണ് ഞാൻ മിഡ്‌ ഫീൽഡ് ചൂസ് ചെയ്യാൻ കാരണവും… ഞാൻ ഇട്ടുകൊടുക്കുന്ന ത്രൂ ബോൾ വളരെ നന്നായി തന്നെ ഹരിയും വിച്ചൂവും കോൺവെർട്ട് ചെയുന്നുണ്ടായിരുന്നു… അവസാനം ഫസ്റ്റ് ഹാഫും സെക്കന്റ്‌ ഹാഫും കഴിയുമ്പോ കളി ഞങ്ങൾ 4:0 എന്ന നിലയിൽ ജയിക്കുകയായിരുന്നു… അടുത്ത കളി പതിനഞ്ചു മിനുറ്റിന് ശേഷമാണ്… അതും സെക്കന്റ്‌ ഇയർസും തേർഡ് ഇയർസും തമ്മിൽ…

 

 

 

കിരണിന്റെ ടീമിൽ ആൽബിയും സന്ദീപും കളിക്കുന്നുണ്ട്… ഇവന്മാരെപ്പോ ഡിസ്ചാർജ് ആയി ആവോ… സന്ദീപിന്റെ മൂക്കിൽ സ്റ്റിച്ചിന്റെ പാടൊക്കെയുണ്ട്… ആ തല്ലെല്ലാം കഴിഞ്ഞ് ഇപ്പൊ കൊറേ ദിവസമായില്ലേ അതായിരിക്കും കുറ്റീം പറിച്ഛ് പോന്നത്…

 

 

 

ആ കളി തേർഡ് ഇയർസ് 6:1 എന്ന നിലയിൽ വൻ വിജയം കരസ്തമാക്കി… തേർഡ് ഇയർസ് നന്നായി തന്നെ കളിച്ചു, അതിൽ കിരണും ആൽബിയും ഈരണ്ടു ഗോളും വേറെ രണ്ടുപേർ ഓരോ ഗോൾ വിതം അടിക്കുവേം ചെയ്തു… അവന്മാരുടെ ജയിച്ചതിലുള്ള ആഘോഷപ്രകടനങ്ങൾ കണ്ടാ തോന്നും ഇത് വേൾഡ് കപ്പാണെന്ന്… എന്തൊരു വിരോധാഭാസം…!! അതിൽ സന്ദീപ് എന്നെ നോക്കുന്നുണ്ടോന്നൊരു സംശയം…! ആരതിയെ കണ്ടില്ലല്ലോ ന്ന് വിചാരിച്ചിരിക്കുമ്പഴാണ് ഞങ്ങളെ നോക്കി കൂവുന്ന ഒരു കൂട്ടം പെഴച്ച യുവതികളെ കാണുന്നത്… ആ കൂട്ടത്തിൽ ആരതിയെ കണ്ടുപിടിക്കാൻ എനിക്ക് അധികം കഷ്ട്ടപെടേണ്ടി വന്നില്ല…

Leave a Reply

Your email address will not be published. Required fields are marked *