ആരതി കല്യാണം 5 [അഭിമന്യു]

Posted by

 

 

 

ചെറിയൊരു വാർമആപ്പിന് ശേഷം ഞങ്ങളെല്ലാവരും യദുവിനെ ഫിക്സചർ ന്റെ ഡീറ്റെയിൽസ് അറിയാൻ വേണ്ടി കിരണിന്റെ അടുത്തേക്ക് പറഞ്ഞുവിട്ടു… ആകെമൊത്തം മൂന്ന് ടീമുകളാണ് ഉള്ളത്, അതിൽ ഓരോ ടീമും ഓരോ മത്സരം വച്ച് തമ്മിൽ തമ്മിൽ കളിക്കും… ഏറ്റവും കൂടുതൽ പോയിന്റുള്ള ടീം ആയിരിക്കും ടൂർണമെന്റ് വിന്നർ…!! കോളേജിൽ എം ബി എ ബാച്ച് ഉണ്ടെങ്കിലും അവരെ ഈ ടൂർണമെന്റിൽ പങ്കെടുപ്പിച്ചില്ല…!! അതെന്താണാവോ…!!

 

 

 

ആദ്യത്തെ മത്സരം ഞങ്ങളും സെക്കന്റ്‌ ഇയർസും തമ്മിലാണ്… കളികാരോട് ഗ്രൗണ്ടിലേക്കിറങ്ങാൻ പറഞ്ഞതും ഞങ്ങളെല്ലാവരും ഗ്രൗണ്ടിലേക്ക് നടന്നു… ചുറ്റും ഒരുപാട് പേരുണ്ട്… ഇതിൽ ആരൊക്കെ ഞങ്ങടെ ഇയറാണെന്ന് എനിക്കൊരുപിടിയുമില്ല…!! ഒരു ചെറിയ സ്റ്റേഡിയം സെറ്റപ്പ് ഒക്കെയുള്ള ഗ്രൗണ്ടാണ് ഞങ്ങളുടേത്… പടവുകളിലായി കൊറേ പിള്ളേർ ഇരിക്കുന്നു… ഒട്ടുമിക്കവരും ഇങ്ങോട്ട് തന്നെയാണ് നോക്കുന്നത്… ഒരു ഭാഗത്ത് ചെറിയ ഡഗ് ഔട്ട്‌ സെറ്റ് അപ്പ്‌ പോലെ രണ്ട് ടീമിന്റെയും സബ്സ്ടിട്യൂട്ട് പ്ലയെര്സ് ഒക്കെ ഇരിക്കുന്നത് കാണാം… എന്താലെ…!! അവരടെ ഡഗ് ഔട്ടിൽ പെണ്ണുങ്ങളൊക്കെയുണ്ട്… ചെലപ്പോ ചിയർ ഗേൾസ് ആയിരിക്കും… നമ്മുക്ക് പിന്നെ ചിയർ ബോയ്സാണുള്ളത്…!!

 

 

ഷു…..!!!

 

 

വിസിൽ മുഴങ്ങിയതും കളി സ്റ്റാർട്ടായി…. ആദ്യത്തെ കുറച്ചു സമയം ബോൾ അവരുടെ കൈയിലായിരുന്നെങ്കിലും വലിയ ബുദ്ധിമുട്ടില്ലാതെ ഞങ്ങൾ കളി പിടിച്ചെടുത്തു… മുന്പേ ഒരുമിച്ച് കളിക്കാത്തത് കൊണ്ട് ഒരു ഒത്തൊരുമ കിട്ടാൻ സമയമെടുക്കും എന്ന് വിചാരിച്ചെങ്കിലും അത് തെറ്റി… വിചാരിച്ചതിലും മനോഹരമായിട്ടായിരുന്നു ഞങ്ങളുടെ ഓരോ നീക്കവും… ഡിഫെൻസിൽ യദുവിനെയും അജയ്യേയ്യും കടന്നുപോവാൻ അവരെത്രെ മുക്കി നോക്കിട്ടും പറ്റിയില്ല… അവരുടെ ഇന്റർസെപ്ഷനും ടാക്‌ളിങ്ങും അത്രക്ക് മികച്ചതായിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *