” ഡാ മൈരെ ഒന്ന് വേഗം കഴിക്ക് .. താമസിച്ചാൽ ആ മൂദേവി ലാബിൽ കയറ്റുല…” ഞാൻ കൊടുത്ത ചായയും മോന്തികുടിച്ചുകൊണ്ട് അവൻ അൽപ്പം കലിപ്പിട്ടു പറഞ്ഞു..
” ആടാ ഇപ്പൊ തീരും ” അവസാന ദോശ സാമ്പാറിൽ കുഴച്ചെടുത്തു വായിൽ വെക്കുന്നതിനു മുൻപ് ഞാൻ അവന് മറുപടി കൊടുത്തു..
” മം.. ഇന്നുതോട്ട് ആ ഷീലാമ്മടെ ലാബാണെന്ന് ഒർക്കുമ്പോതന്നെ ക്ലാസ്സിൽ പോകാനുള്ള മൂഡ് പോകുവാ…” ചപ്രി അവൻ്റെ ഗ്ലാസിലെ ചായയിൽ നിന്നും ഒരു സിപ്പെടുത്തുകൊണ്ട് പറഞ്ഞു….
” അതുശരിയ…” അതും പറഞ്ഞുകൊണ്ട് ഞാൻ കൈകഴുകാനായി എഴുന്നേറ്റു..
കൈയൊക്കെ കഴുകി ഞാൻ ചപ്രിടെ അടുത്തേക്ക് ചെന്നു.അപ്പോളേക്കും അവൻ ചായ കുടിച്ചുകഴിഞ്ഞിരുന്നൂ..
” ഡാ എന്നാ പോയേക്കാം…” സ്‌കൂട്ടറിൻ്റെ താക്കോലെടുക്കന്നതിനിടയിൽ ഞാൻ അവനോട് ചോദിച്ചു…. അവനാകട്ടെ വാപോവാം എന്ന രീതിയിൽ തലയാട്ടി…
എൻ്റെ വീട്ടിലെ അവസ്ഥ ഇതാണ്.. രാവിലെ തന്നെ മാതാജിയും പിതാജിയും ജോലിക്കുപോകും ഇച്ചിരി തിരക്കുള്ള ഡോക്ടർസ് ആണേ….എനിക്കുള്ള ഫുഡും ഉണ്ടാക്കി വെച്ചിട്ട് അമ്മ പോവും രാവിലെ പോയാ പിന്നെ വൈകിട്ട് നോക്കിയമതി ചിലപ്പോൾ അതിലും വൈകും..
ഹാ.. എൻ്റെ കഥന കഥ പറഞ്ഞ് ഞാൻ പേജ് കൂട്ടുന്നില്ല
വണ്ടിയെടുത്തു ഞാനും ചപ്രിയും കൂടി സ്കൂളിലേക്ക് വെച്ചുപിടിപ്പിച്ചു…വീട്ടീന്ന് ഒരു പന്ത്രണ്ട് – പതിനഞ്ച് മിനിറ്റ് ദൂരം ഉണ്ട്
എൻ്റെ സ്കൂളിലേക്ക്..എന്തായാലും ക്ലാസ്സ് തുടങ്ങുന്നതിനു രണ്ടു മിനിറ്റ് മുൻപ് തന്നെ ഞങ്ങൾ സ്കൂൾ കോമ്പൗണ്ടിലെത്തി…
വണ്ടി പാർക്കുചെയ്ത ഉടനെ തന്നെ
ഞാനും അവനും ക്ലാസ്സിലേക്ക് ഒറ്റ ഓട്ടമായിരുന്നു…ക്ലാസ്സിലെ എല്ലാവരും തന്നെ ലാബിലേക്ക് വരിവരിയായി മാർച്ചുനടത്തികൊണ്ട് പോയിരുന്നു.. ഷീലാമ്മ ഞങ്ങളുടെ കെമിസ്ട്രി ടീച്ചറാണ് നല്ല പ്രായമുള്ള ഒരു പൂതന തന്നെയാണ് ഈ വെടിച്ചി…കൊച്ചുമക്കൾ വരെ പെൻഷൻ മേടിക്കാനുള്ള പ്രായമായിട്ടും
ഇവര് ഇവിടെ പഠിപ്പിക്കുന്നത് നിർത്തിയിട്ടില്ല…