വന്ന മെസ്സേജുകളിൽ പകുതിയും ക്ഷമാപണം അറിയിച്ചുകൊണ്ടുള്ളതായിരിന്നൂ.. പിന്നെ ഇന്നു മിണ്ടാതെ പോയതിനുള്ള കുറച്ചു ബാലിശമായ കാരണങ്ങളും.. അതിനൊക്കെ മൈരു വില കൽപ്പിച്ച് ഞാൻ ബാക്കിയുള്ള മെസ്സേജുകളിലുടെ
ഒന്നു കണ്ണോടിച്ചു..അതിൽ ഒരെണ്ണത്തിൽ
എൻ്റെ കണ്ണുകളുടക്കി…
” നാളെ നിനക്ക് ഞാൻ തരാന്നു പറഞ്ഞത്
തരാം ….” അവളുടെ ഈ മെസ്സേജിൽ ഞാൻ വീണു..
” ശെരിക്കും തരുവോ…??” ഞാൻ അങ്ങോട്ടേക്ക് അയച്ചു…പിന്നെ അവളുടെ മറുപടിക്കായിയുള്ള കാത്തിരിപ്പായിരുന്നു..
” ആം തരാം 😌…” ലെച്ചുവിൻ്റെ മറുപടി വന്നു…
” നാളെ എപ്പോ തരും…” ഞാൻ ചോദിച്ചു..
” നീ നാളെ ഒരു ഏഴുമണിക്ക് കുഞ്ഞുമോൻ ചേട്ടൻ്റെ കടയുടെ അവിടെ വന്നാ തരും …” അവളതും പറഞ്ഞ് ഓൺലൈനിൽ നിന്നു വിടവാങ്ങി….
ചൂടുവെള്ളം കണ്ട പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കും ആ അവസ്ഥയാണ് എനിക്ക് ..എന്നെ രണ്ടുവട്ടം ഊമ്പിച്ച മൊതലാണ് കുടിച്ച വെള്ളത്തിൽ വിശ്വസിക്കാമോന്ന് അറിയത്തില്ല….
ഇതിപ്പോ മധുരിച്ചിട്ട് ഇറക്കാനും വയ്യ കയ്ച്ചിട്ട് ഒട്ടും തുപ്പാനും വയ്യ….!!!
ഇവളാണെൽ വേറെ ഒന്നും പറയാതെ ഓൺലൈനിൽ നിന്നു പോവുകയും ചെയ്തു.ഞാൻ ആകെ കൺഫ്യൂഷനിലായി എന്തു ചെയ്യണം എന്നു ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല..രാവിലെ ഏഴുമണിക്ക് അവിടെ ചെല്ലണമെന്ന്..സൂര്യ പ്രകാശം മൂട്ടിലടിക്കുമ്പോൾ മാത്രം എണിക്കുന്ന ഞാൻ എങ്ങനെ നേരത്തെ എഴുന്നേൽക്കും….എൻ്റെ ചിന്തകളുമായി ഒരു മൽപ്പിടുത്തം തന്നെയായിരുന്നു അവിടെ നടന്നത്..
അവസാനം ഞാൻ ഒരു തീരുമാനത്തിലെത്തി അവളെ കാണാൻ പോകാം ഹല്ല പിന്നെ… ഞാൻ ഫോണെടുത്ത് കൃത്യം അഞ്ചരയ്ക്ക് തന്നെ അലാറം വെച്ചു..എണീക്കാൻ വൈകരുതല്ലോ…
പിന്നെ ഞാൻ ലൈറ്റ് എല്ലാം ഓഫ് ആക്കി പുതച്ചുമൂടി കിടന്നു..പക്ഷേ എനിക്കെന്തോ ഉറങ്ങാൻ കഴിയുന്നില്ല…
ഞാനും ലെച്ചുവും തമ്മിലുള്ള പഴയ കാര്യങ്ങളൊക്കെ മെല്ലെ അയവിറക്കി…
എൻ്റെ പ്ലസ് വൺ കാലഘട്ടത്തിലെ അവളുമായി ചിലവഴിച്ച ലാബ് ദിനങ്ങളിലെ ഓർമകളുടെ പുസ്തകതാളുകൾ ഞാൻ ഓരോന്നായി മറിച്ചു…..