“ഹലോ… ഗുഡ് മോണിംഗ്….ഇന്ന് സാറിന് ഓടാൻ പോവെണ്ടായിരുന്നോ…”ദോശയെ
നിഷ്കരുണം കുത്തിനോവിച്ചു കൊണ്ടിരുന്ന അമ്മ അവസരം കിട്ടിയപ്പോൾ എന്നെയും ഒന്ന് കുത്തി….
ഞാനതിന് മറുപടി പറയാൻ നിന്നില്ല വീണ്ടും എയറിൽ കേറാൻ താല്പര്യമില്ല അതൊണ്ട് തന്നെ….വീട്ടിലെ വലിയ ഘടികാരത്തിലേക്ക് നോക്കുമ്പോ സമയം എട്ടര…..!!
“നീയിന്ന് ഉത്സവത്തിന് പോകുന്നുണ്ടോ..??”
കാലയിൽ നിന്നും തന്തപടിയുടെ ചോദ്യമെത്തി….
“പിന്നെ പോവാതെ….. നിങ്ങൾ വരുന്നുണ്ടോ….??”
“ചിലപ്പോ വരും…വന്നാലും ഒത്തിരി നേരമൊന്നും നിൽക്കാൻ പറ്റില്ല…” ഫുഡ് എല്ലാം ടേബിളിൽ വെക്കുന്നതിനിടയിൽ
അമ്മ പറഞ്ഞു…..
ഭക്ഷണത്തിൻ്റെ മണമടിച്ചതും പത്ര വായന നിർത്തി പിതാശ്രീയും തീൻ മേശയിൽ ഹാജർ വെച്ചു…..നേരത്തെ അമ്മ എന്നെ കളിയാക്കിയത് കൊണ്ട് ഞാൻ പതിവിലും കുറച്ചേകഴിച്ചുള്ളു… വെറും ഏഴ് ദോശയിൽ ഞാൻ കഴിപ്പ് അവസാനിപ്പിച്ചു…..
അങ്ങനെ രാവിലത്തെ ഡ്യൂട്ടി എല്ലാം കഴിഞ്ഞ് ചൊറിയും കുത്തി ഇരിക്കുമ്പോഴാണ് കബീഷ് ഇന്നലെ അയക്കാമെന്ന് പറഞ്ഞ ഇൻസ്റ്റ ഐഡി അയക്കുന്നത്…ഞാൻ അതെടുത്തു നോക്കി.. പേര് നിയ നിച്ചുസ് …ഡിപി മിററിൽ പ്രതിബിംബം വരുന്ന ഒരു സെൽഫി അതും ബ്ലാക്ക് ആൻഡ് വൈറ്റിൽ….. ഇപ്പോഴത്തെ പുള്ളേരുടെ ഓരോരോ ഫാസനെ….!! പ്രതീക്ഷിച്ചത് പോലെ അക്കൗണ്ട് പ്രൈവറ്റാണ് ആ ഫോളോ ബട്ടൺ അമർത്തുന്നത് അത്ര ക്ലേശകരമായ ജോലി അല്ലാത്തതിനാൽ ഞാൻ ഒരു റിക്വസ്റ്റ് വിട്ടു…… ഫോണിൽ തോണ്ടി നേരത്തെകൊല്ലുമ്പോഴും ലക്ഷ്മിയുമായുള്ള കൂടികാഴ്ചയുടെ കാര്യം ഉള്ളിൽ മായാതെ കിടപ്പുണ്ട്…..
ഉച്ചഭക്ഷണത്തിനു ശേഷം ഞാൻ ഒരുങ്ങാൻ തുടങ്ങി… ആദ്യം പള്ളിനീരാട്ട്..! സോപ്പും..ലോഷനും…. ഷാമ്പുവും… കണ്ടിഷനറും എല്ലാം ഇട്ടൊരു കിടുക്കാച്ചി കുളി പാസാക്കി.. ആമസോൺ കാടിനു സമാനമായ എൻ്റെ അടിവാരം വെട്ടി തെളിച്ച് സഹാറ മരഭൂമിയാക്കി….!!