ഇത്രയും നേരം ചുമ്മാ ഇരുന്നു മടുത്തത്തുകൊണ്ട് കുറച്ചു റെസ്റ്റ് എടുക്കാൻ ഞാൻ തീരുമാനിച്ചു… യൂട്യൂബിൽ നിന്നും സായത്തമാക്കിയ അറിവുകളെ തലച്ചോറിലിട്ട് താലോലിക്കു
മ്പോഴാണ് വാട്ട്സ്ആപ്പിലെ നോട്ടിഫിക്കേഷൻ ശബ്ദിക്കുന്നത്… ലക്ഷ്മിയായിരിക്കും എന്ന് കരുതി ഞാൻ പെട്ടന്ന് തന്നെ എടുത്ത് നോക്കി..പക്ഷേ പ്രപഞ്ചത്തിലെ വലിയ പോരാളിയുടെ ഒരു വലിയ മെസ്സേജ് ആയിരുന്നു അത്… വീട്ടിലേക്ക് മേടിക്കാനുള്ള സാധനങ്ങളുടെ ഒരു നീണ്ട ലിസ്റ്റ്….!! കൂടെയൊരു കർശന നിർദേശവും ഞാൻ വരുന്നതിനു മുൻപ്
ഈ പറഞ്ഞ സാധനങ്ങൾ വീട്ടിലുണ്ടായിരിക്കണം….!! രാജമാതയുടെ രാജശാസനയെ ധിക്കരിച്ചാൽ ഈ പാവം കട്ടപ്പയെ പടിയടച്ച് പിണ്ഡം വെക്കുമെന്ന് നന്നായിട്ട് അറിയാവുന്നതിനാൽ സ്വൽപം മടിയോടെ ആണേലും കടയിൽ പോവാൻ തീരുമാനിച്ചു….
അങ്ങനെ കാറും എടുത്ത് ഞാൻ പതുക്കെ ടൗണിലേക്ക് വിട്ടു.. സ്റ്റാൻഡിലേക്ക് പോയ അതെ ദൂരം തന്നെയൊണ്ട് ടൗണിലേക്കും..കാരണം ടൗണിലാണ് സ്റ്റാൻഡ് സ്ഥിതി ചെയ്യുന്നത്…
സാവധാനം വണ്ടി ഓടിച്ചു കൊണ്ടിരിക്കുമ്പോഴാണ് നൻപൻ
ചപ്രിയുടെ പേര് ഫോണിൻ്റെഡിസ്പ്ലേയിൽ
തെളിഞ്ഞുവരുന്നത്…. ഞാൻ കോൾ അറ്റൻഡ് ചെയ്തു….
“ഹലോ…. ഏത് ഉറുമ്പിൻ്റെ കാലിൻ്റെ ഇടയിലാ മൈരേ…” ഇങ്ങോട്ട് എന്തേലും വരുന്നതിനു മുൻപേ ഞാൻ ചാടികയറി അങ്ങോട്ട് ചോദിച്ചു.
“ഞങ്ങൾ ഏത് കാലിൻ്റെ ഇടയിലാണേലും
നീ എവിടെയാ കുണ്ണേ…..” ആ പറച്ചലിൽ
അവൻ്റെ കൂടെ വേറെ മൈരൻമാരും ഉണ്ടെന്നു ഞാൻ ഊഹിച്ചു…
” ഞാൻ ടൗണിലേക്ക് പോകുവാടാ….”
“ആണോ…എന്നാ നീ നേരെ സുധാകരൻ്റെ കടയിലോട്ട് വാ…ഒരു ചായ കീച്ചാം….”
അതൊരു നല്ല ആശയമായി എനിക്ക് തോന്നി അതുകൊണ്ട് “വരാമെന്നും” പറഞ്ഞ് ഞാൻ കോൾ കട്ടാക്കി…
ഒരു അഞ്ചുമിനിറ്റ് കൊണ്ട് ഞാൻ ചായ കടയിലെത്തി..എന്നെ കാത്തെന്ന പോലെ
ചപ്രിയും,കബീഷും, ഫൈസിയും ബൈക്കിലും ചാരി നിൽപ്പുണ്ടായിരുന്നു…