അങ്ങനെ കുളിയും തേവാരവും എല്ലാം കഴിഞ്ഞ് ഞാൻ കഴിക്കാനിരുന്നു.. കാസറോൾ തുറന്നതും ആവി പറക്കുന്ന അപ്പവും മറ്റൊരു സൈഡിൽ കിടുക്കാച്ചി
മുട്ടക്കറിയും..മച്ചാനെ അതു പോരെ അളിയാ…!! അങ്ങനെ ഫുഡും തട്ടി കഴിഞ്ഞ് വേറെ പണിയൊന്നും ഇല്ലാത്തോണ്ട് ഫോണിലും തോണ്ടി ചുമ്മാ ഇരിപ്പായിരുന്നു…
ടിവിയിൽ ഡോറയുടെ വടയും ബുജിയുടെ മൊണ്ണതരങ്ങളും കണ്ട് ബുസ്റ്റും നക്കികൊണ്ടിരുന്നപ്പോളാണ് കോളിംഗ് ബെല്ലിൻ്റെ കിളി നാദം എൻ്റെ കർണപുടങ്ങളിൽ പതിച്ചത്.. ഏത് നാറിയ ഈ നേരത്ത് എന്നോർത്തൊണ്ട് മടിയോടെ പോയി വാതിൽ തുറന്നു…
വാതിലുതുറന്നതെ എനിക്ക് ഓർമയുള്ളു അപ്പുറത്ത് നിൽക്കുന്ന ആളെ കണ്ട് എൻ്റെ സകല റിലെയും കിട്ടിയ വണ്ടി വിളിച്ച് നാടുവിട്ടു… ലതയാൻ്റിയായിരുന്നു അപ്പുറത്ത്… ഒരു ഇളംപച്ച സാരിയും അതിനു ചേരുന്ന കരിനീല നിറത്തിൽ ഗോൾഡൺ പാറ്റേണുള്ള ഹാഫ് കൈ ബ്ലൗസും ആവശ്യത്തിനു മാത്രം മേക്കപ്പുമിട്ട് അഴിച്ചിട്ട കേശഭാരവും കാതിൽ ഞാന്ന് കളിക്കുന്ന ചെറിയ ഒരു ജിമിക്കിയും സെറ്റിപിൻവെച്ച് മറക്കാൻ നോക്കിയിട്ടും മറ്റുള്ളവർക്ക് കണിയൊരുക്കുന്ന ആലില വയറും മുല്ലപൂമൊട്ടുകൾ പോലെയുള്ള ദന്തങ്ങൾ കാട്ടിയുള്ള മന്ദസ്മിതവും… എൻ്റെ മുന്നിൽ നിൽക്കുന്ന ആൻ്റിയെ കണ്ടതും
ഇതാരാ കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപ്പെട്ടതോ എന്ന് എൻ്റെ മനസ്സ് പലകുറി ആവർത്തിച്ച് ഉരുവിട്ടു…..
“എടാ ഞാൻ ഇറങ്ങാൻ ഇച്ചിരിതാമസിച്ചു എന്നെയൊന്നു സ്റ്റാൻഡ് വരെ കൊണ്ടുവിടാവോ…??” ആവലാതിയും വേവലാതിയും തുല്യ അളവിൽ മിക്സ് ചെയ്തുകൊണ്ടുള്ള ആ ചോദ്യം എൻ്റെ സൗന്ദര്യ വീക്ഷണത്തിന് വിഘ്നം വരുത്തി.
“അതിനിപ്പോ എന്നാ ഞാൻ കൊണ്ടു പോയി വിടാല്ലോ….” അല്ലേലും അത്രേം സുന്ദരിയായി എൻ്റെ മുന്നിൽ ഒരുങ്ങി നിൽക്കുന്ന ആൻ്റിയോട് ഹൗ ഐ ക്യാൻ സെയ് നോ….!!