അച്ചുന്റെ തേരോട്ടം 2 [മുസാഷി]

Posted by

കൃത്യ സമയത്ത് വന്ന് പഞ്ച് ചെയ്യാൻ ഇത് സർക്കാർ ഓഫീസോന്നുമല്ലല്ലോ എന്ന് പറയാൻ നാവ് തരിച്ചെങ്കിലും ഒന്നാമതെ ഇച്ചിരി കലിപ്പായി നിൽക്കുന്ന ലെച്ചു അതിനെങ്ങനെ പ്രതികരിക്കുമെന്ന് ഏകദേശ ധാരണ ഉള്ളതിനാൽ ഞാൻ അതിനെ വിലക്കി പകരം ഞാൻ ഒന്ന് വെളുക്കെ ചിരിച്ചുകാണിച്ചൂ….

” നീയെന്താ അവിടെ നിന്നുകളഞ്ഞെ.. അകത്തു കേറി നിക്കത്തില്ലായിരുന്നോ..??”
കടയുടെ പുറകിലെ കുറ്റിക്കാട്ടിൽ കഷ്ടപ്പെട്ടു നിന്ന അവളോട് ഞാൻ ചോദിച്ചു….

” ങ്ങേ…ഇതിനകത്ത് കേറാൻ പറ്റുവായിരുന്നോ …..” മുഖത്ത് അത്ഭുതം വാരിവിതറിക്കൊണ്ട് അവൾ ആരാഞ്ഞു…

ഇതൊരു ഒറ്റമുറി കടയാണെന്ന് ഞാൻ പറഞ്ഞായിരുന്നല്ലോ ഇതിൻ്റെ ആകപ്പാടെ ഉള്ള എൻട്രൻസ് എന്നു പറയുന്നത് ഒരു ചെറിയ ഷട്ടറാണ് അതാണേൽ എന്തോപറ്റി ജാമായി അതുകൊണ്ട് ഇപ്പൊ ഷട്ടർ തുറന്ന് അകത്തേക്ക് കയറുന്നത് നടക്കുന്ന കേസല്ല….!! പക്ഷേ എന്നെപോലെ വളരെ ചുരുക്കം പേർക്ക് അകത്തേക്ക് പ്രവേശിക്കാനുള്ള ഒരു സീക്രട്ട്പാത്ത് അറിയാം..ഇതിനു മുൻപ് എനിക്ക് കബീഷ് കാണിച്ചുതന്നതാണ് ഇപ്പോളാണ് അതുകൊണ്ടൊരു ഉപകാരമുണ്ടാവുന്നത്….

ഞാൻ ലക്ഷ്മിയുടെ കയ്യിൽ പിടിച്ചു വലിച്ചുകൊണ്ട് വള്ളിച്ചെടികളും അത്യാവിശം കാടുകയറി കിടക്കുന്നതുമായ കടയുടെ പുറകു ഭാഗത്തേക്ക് കൊണ്ടുപോയി….
ഹൊ എന്തൊരു സോഫ്റ്റാ ഇവൾടെ കൈ.. ഇവിടെ ഇത്രേം മിനുസമാണെങ്കിൽ ബാക്കി ഉള്ളടതൊക്കെ എന്തായിരിക്കും അവസ്ഥ….!!! അവളെ കൂട്ടി കടയുടെ പുറകിലേക്ക് പോവുന്നതിനിടയിൽ ഞാൻ അതോർത്ത് ധ്രിടങ്കപുളങ്കിതനായി….

അങ്ങനെ ഞാനും ലക്ഷ്മിയും കടയുടെ പുറകിലെത്തി . ‘ ഇവൻ എന്ത് അണ്ടിയാ ചെയ്യാൻ പോകുന്നേ ‘ എന്നൊരു ഭാവമാണ് ലക്ഷ്മിയുടെ മുഖത്ത്… ഞാനാണേൽ അതൊന്നും വകവെക്കാതെ ഭിത്തിയിൽ കൂടി ആകാശം നോക്കി സഞ്ചരിക്കുന്ന വള്ളിച്ചെടികളെ വകഞ്ഞുമാറ്റി ക്രോസ്സ്മാർക്കുള്ള ഒരു കട്ട അന്വേഷിച്ചു.. അധികനേരം എനിക്കതിനു വേണ്ടി തിരയേണ്ടിവന്നില്ല നിറംമങ്ങിയ ചുമരിൻ്റെ
കീഴ്ഭാഗത്തായി ഞാനതുകണ്ടുപ്പിടിച്ചു.
കഷ്ടിച്ച് ഒരാൾക്ക് മാത്രം ഇഴഞ്ഞു കടക്കാൻ കഴിയുന്ന ചെറിയൊരു വാതിലാണത് അത് എളുപ്പം കണ്ടുപിടിക്കാനുള്ള സിമ്പലാണ് ഈ ക്രോസ്സ്മാർക്ക്… കുറച്ചു കഷ്ടപെട്ടാലും അകത്തുകടക്കാം പിന്നെ ആരും കാണുമെന്ന് പേടിക്കുകയും വേണ്ട….
ഞാനാ വാതിൽ കുറച്ചു ബലം പ്രയോഗിച്ച് തള്ളിത്തുറന്നു..

Leave a Reply

Your email address will not be published. Required fields are marked *