എന്തായാലും പുള്ളി കട ഉപേക്ഷിച്ചതുകൊണ്ട് ഉപകാരമുണ്ടായത് നാട്ടിലെ ചെറുപ്പക്കാർക്കാണ്.. രഹസ്യമായി വെള്ളമടിക്കാനും വലിക്കാനും അതുപോലെ തന്നെ കാമുകി കാമുകന്മാർക്ക് എടുക്കാനും പിടിക്കാനും
ഒക്കെ പറ്റിയ സ്പോട്ടാണിത്…അവിടേക്ക് എന്നെ ലക്ഷ്മി വിളിക്കുമ്പോ എൻ്റെ പ്രതീക്ഷകൾ ചെറുതല്ല….
അങ്ങനെ നടന്നു നടന്ന് ഞാൻ കുഞ്ഞുമോൻ ചേട്ടൻ്റെ ഉപേക്ഷിക്കപ്പെട്ട കട ഇരിക്കുന്ന സ്ഥലത്തെത്തി… പരിസരം ചുറ്റുമൊന്ന് വീക്ഷിച്ചു വിജനമായ പാത.. മാനംമുട്ടി നിൽക്കുന്ന തടിയൻ മരങ്ങളുടെ ഇലകളുടെ വിടവിൽ കൂടി പ്രവേശിക്കുന്ന സൂര്യവെളിച്ചം …..പക്ഷേ, ആജാനബാഹുക്കളായ വൃക്ഷങ്ങാളാൽ സമ്പന്നമായ ആ പരിസരത്ത് നേരിയ തോതിലുള്ള ഇരുട്ട് പ്രകാശത്തിനെ കയ്യേറിയിരുന്നു…
പരിസരം ചുറ്റും വീക്ഷിച്ചിട്ടും എനിക്ക് ലക്ഷ്മിയെ അവിടെ കാണാൻ സാധിച്ചില്ല..
ഞാൻ ഫോണെടുത്ത് സമയമൊന്ന് നോക്കി.. ഭേഷായി ഏഴുമണി കഴിഞ്ഞിരിക്കുണു ഹയ്യ് നോം വീണ്ടും ഊമ്പിയോ…?? ഇളഭ്യനായി നിന്ന എൻ്റെ ബ്രെയിനിൽ ഒരു വാൾട്ട് കുറഞ്ഞ ബൾബ് മിന്നി..എൻ്റെ വലിയ തലയിൽ തോന്നിയ കുഞ്ഞി ബുദ്ധിക്ക് ഞാൻ ലക്ഷ്മിയുടെ നമ്പറിലേക്ക് കോൾ ചെയ്തു…
പെട്ടന്ന് കടയുടെ പുറകിൽ നിന്നും ഐഫോണിൻ്റെ സ്വതസിദ്ധമായുള്ള റിംഗ് ടോൺ എൻ്റെ കാതുകളിൽ പതിച്ചു.. ഞാൻ അങ്ങോട്ട് എൻ്റെ ദൃഷ്ടി പായിച്ചു ..
ആമ തലമണ്ട അതിൻ്റെ തോടിൻ്റെ പുറത്തേക്കിടുന്നതുപോലെ ഭിത്തിയുടെ സൈഡിൽ നിന്നും അവൾ ഒളികണ്ണിട്ടു ഞാൻ നിന്നിരുന്ന ഭാഗത്തേക്ക് നോക്കി… ഞാനാണെന്ന് കണ്ടതോടെ അവളുടെ ടെൻഷൻ മാറി മുഖത്തൊരു നേർത്ത പുഞ്ചിരി രൂപപ്പെട്ടു….
” എന്നാടാ പട്ടി താമിസിച്ചത്…നിന്നോട് എഴുമണിക്കല്ലേ ഞാൻ വരാൻ പറഞ്ഞത്” എന്നെ കണ്ടതും അവൾ ഒരു പിണക്ക ഭാവം നടിച്ചുകൊണ്ട് അവളുടെ പരിഭവം പറഞ്ഞു…