” എന്തോ പറയാൻ ഉണ്ടെന്നു പറഞ്ഞിട്ട് എന്താ ഒന്നും ഉരിയാടാത്തെ….??” ഞാൻ അവളുടെ കണ്ണുകളിലേക്ക് നോക്കി കൊണ്ട് ചോദിച്ചു….
” അത്….ഉണ്ടല്ലോ……എനിക്ക്…. നിനക്ക് ഒരു സമ്മാനം …തരണമെന്ന് ഉണ്ട്……” കുറച്ച് വിക്കി വിക്കി നാണിച്ചുകൊണ്ട് ലെച്ചു പറഞ്ഞു…
എൻ്റെ നോട്ടവും പിടുത്തവുമോക്കെ കാരണം പെണ്ണിൻ്റെ ലക്കും ലഗാനും പലവഴിക്ക് ചിതറിയോടിയെന്ന് തോന്നുന്നു കക്ഷി ആകെ കിളി പോയ മട്ടിലാണ് നിൽപ്പ്….
” എന്ത് സമ്മാനം…??” ഞാൻ എൻ്റെ ആകംക്ഷ മറച്ചുവെക്കനാവാതെ ചോദിച്ചു….
” അത് സർപ്രൈസ്…ഇപ്പൊ നീ അറിയണ്ട..പക്ഷേ നിനക്കത് ശെരിക്കും ഇഷ്ടപ്പെടും….” ചുവന്നുതുടത്ത ചുണ്ടുകൾ കൂർപ്പിച്ചുകൊണ്ട് ഒരു കൊച്ചുകുട്ടിയെ പോലെ അവളെനിക്ക് മറുപടി തന്നു….
” എപ്പോ തരും…??” വീണ്ടും എൻ്റെ ചോദ്യങ്ങൾ അവളുടെ ചെവികളിൽ ശരം കണക്ക് പതിച്ചു…
” എൻ്റെ പരീക്ഷ കഴിയുന്ന ദിവസം നീ സ്കൂളിൽ വന്നാൽ മതി …” അതും പറഞ്ഞു അവൾ എൻ്റെ കവിളിൽ ഒന്നു ആഞ്ഞുകടിച്ചു ..വേദനിപ്പിക്കാതെ സുഖം മാത്രം നൽകുന്ന ഒരുമ്മ പോലെ….. പെട്ടന്നു കിട്ടിയ കടിയിൽ എൻ്റെ കൈകൾ അവളുടെ അരയിൽ നിന്നും എടുക്കാൻ എന്നെ നിർബന്ധിതനാക്കി.എന്നിൽ നിന്നും സ്വാതന്ത്ര്യം ലഭിച്ച ആ തക്കത്തിന് ലക്ഷ്മി ലാബിനു പുറത്തേക്ക് ഒറ്റയോട്ടം വച്ചുകൊടുത്തു…വാതിൽ പടി എത്തുന്നതിനു മുൻപ് എനിക്കൊരു ഫ്ലയിംഗ് കിസ്സും താന്നുകൊണ്ട് ലക്ഷ്മി എൻ്റെ കണ്ണിൽ നിന്നും മറഞ്ഞു….
ലെച്ചു എൻ്റെ മുൻപിൽ നിന്നും മാഞ്ഞതും ഞാൻ അവൾ കടിച്ച കവിളിലെക്ക് എൻ്റെ കൈ കൊണ്ടുപോയി.ഇപ്പോഴും അവിടെ അവളുടെ ഉമിനീർ പറ്റിപ്പിടിച്ചു കിടപ്പുണ്ട്
ഞാൻ എൻ്റെ ചൂണ്ടുവിരലുകൊണ്ട് ആ തുപ്പൽ മുഴവൻ തുടച്ചെടുത്തു ..പെട്ടന്നു തോന്നിയ കൗതുകത്തിന് ഞാൻ അതൊന്നു നുണയാൻ തന്നെ തീരുമാനിച്ചു…ഞാൻ അവളുടെ ഉമിനീർ രുചിച്ചു നോക്കി…