“ആമി.. ശ്രീയെ വിളിച്ച് വരാൻ പറയ്..”
കേട്ട വാക്കുകൾ തന്നോട് സ്നേഹത്തോടെ മിണ്ടിയതല്ലെന്ന് തിരിച്ചറിഞ്ഞ് ഫോണെടുക്കാൻ തുനിഞ്ഞപ്പോൾ അവളുടെ കവിളുകളിലേക്ക് കണ്ണീർ ഒഴുകിയത് റിതിൻ കണ്ടു. അവളൊന്ന് ശ്വാസമെടുത്തു നോർമലാവാൻ ശ്രമിച്ച് ശ്രീയെ വിളിച്ചു.
“ഹ് ഹെലോ..”
“ഹലോ.. ആമി.. ആയോ..?”
“ഏട്ടാ.. ഞാൻ വരുവാ.. കൂട്ടാൻ വരില്ലേ..?”
“വരും.. എവിടെക്കാ??”
“മാളിന്റെ മുന്നിൽ…”
അവളൊരു ശങ്കയോടെ റിതിനെ നോക്കി. അവനൊന്നും പറയാതെ മുന്നിലേക്ക് തന്നെ നോട്ടം മാറ്റി.
“എടി അവിടെ വേണ്ട.. ജംഗ്ഷനു മുൻപുള്ള കട്ട് റോഡിൽ വന്നാൽ മതി..”
“മതിയോ…?”
“ആ അവിടെ മതി. അവൻ ഇല്ലേ കൂടെ..?”
“ഉണ്ട്..”
“ശെരി എത്തിയിട്ട് വിളിക്ക്..”
“മ്മ്…”
കോൾ കട്ട് ചെയ്ത് തുടിക്കുന്ന കണ്ണുകളോടെ ആമി വീണ്ടും റിതിനെ നോക്കി.
“ജംഗ്ഷൻ നു മുൻപ് എന്നെ ഇറക്കിയാൽ മതി.”
അവളൊരു ചെറിയ ദേഷ്യം കലർത്തി പറഞ്ഞു. പക്ഷെ അതിലും അവന് ഭാവവ്യത്യാസമില്ലെന്ന് കണ്ടപ്പോൾ അവളുടെ മുഖം ദയനീയമായി. താൻ മുഖത്ത് അടിക്കുമെന്ന് ഏട്ടൻ ഒരിക്കലും കരുതിയിട്ടുണ്ടാവില്ല.
“ഏട്ടാ… സോറി… സോറി…”
ആമി തന്നെ വീണ്ടും മുൻകയ്യെടുത്തു. ഇത്തവണയും മിണ്ടാതിരുന്ന് അവളുടെ മനസ്സ് വേദനിക്കുന്നത് കാണാൻ അവൻ ഒരുക്കമല്ലായിരുന്നു.
“എനിക്ക് ദേഷ്യമൊന്നും ഇല്ല.. നി കണ്ണു തുടക്ക്.. ശ്രീയുടെ മുന്നിൽ ഇങ്ങനെ പോയാൽ ശെരിയാവില്ല…”
അവൾ വേഗം കൈകൾ കൊണ്ട് കണ്ണു തുടച്ച് മുഖത്ത് മാറ്റം വരുത്തി.
“എന്നോട് ഇനി മിണ്ടില്ലേ…?”
“മിണ്ടുന്നതിനെന്താടി പൊട്ടി..?”
“ഇഷ്ടം പോയോ..?”
“ഇല്ലാ…”
“എന്നെ വിളിക്കില്ലേ…?”
“വിളിക്കേം ചെയ്യും കാണും ചെയ്യും.. ചിലപ്പോ ഇനിയും കിസ്സടിക്കും..”
അവനൊരു ചെറിയ ദേഷ്യത്തോടെ പറഞ്ഞു. അവൾക്കത് കേട്ട് ചിരി വിരിഞ്ഞു. റിതിയെ നോക്കി കുറുമ്പോടെ തന്നെ കവിളിണകളിലെ നനവ് മുഴവൻ തുടച്ചു.