ശ്രീയുടെ ആമി 2 [ഏകലവ്യൻ]

Posted by

“ലവ് യൂ.. ഉമ്മ..”

“മ്മ്  ലവ് യൂ..”

“ഉമ്മയില്ലേ..?”

“ഉമ്മയല്ല അടി…”

“എന്തെ..?”

“ഒന്നുല്ല..”

“എനിക്ക് ഒരു കിസ്സ് തരാൻ തോന്നുന്നു ആമി..”

അത് കേട്ട് അവളുടെ നെഞ്ചോന്നാന്തി..

“നമ്മൾ സംസാരിക്കണമെന്ന് പറഞ്ഞല്ലേ വന്നത്.. ശ്രീ പറഞ്ഞു ഇന്നലത്തെ സംഭവത്തെ കുറിച്ചൊക്കെ ചോദിക്കാനായിരിക്കും വിളിച്ചതെന്ന്..”

“ഇന്നലെ വേറെ കുഴപ്പമൊന്നും ഉണ്ടായില്ലല്ലോ..?”

“ഇല്ല..”

“താങ്ക് ഗോഡ്.”

“ഹ്മ്മ്..”

“നിനക്ക് കിസ്സ് ചെയ്യാൻ തോന്നുന്നില്ലേ..?”

“ഇല്ല..”

“പ്ലീസ് ആമി.. ഒരു തവണ..”

“വേണ്ട.”

“ഒരു തവണ..”

“ഇതിനാണോ എന്നെ കൊണ്ടു വന്നത്..?”

“അല്ല.. പക്ഷെ നിന്റെ മണവും സമീപ്യവും നിന്നയൊന്ന് ചുംബിക്കാൻ തുടിച്ചു പോയി.. തെറ്റാണോ…?”

കപടവിഷമം നടിച്ച് അവൻ താഴേക്ക് നോക്കിയിരുന്നു. അവൾക്ക് ഒന്നും മിണ്ടാനായില്ല.

“ഏട്ടാ…”

“ആമി… പ്ലീസ് ഒരു തവണ…”

അവനവളുടെ താടിയിലൂടെ കൈപ്പടം ചേർത്ത് ചെവിയിൽ തഴുകി മുഖം അടുത്തേക്ക് അടുപ്പിച്ചു. വിറച്ചു നിൽക്കുന്ന അവളുടെ ചുണ്ടിലേക്ക് നോക്കിയവൻ തന്റെ ചുണ്ടുകൾ ചേർത്തു. അവന്റെ ചുടു നിശ്വാസങ്ങളേറ്റ മാത്രയിൽ അവൾക്ക് കണ്ണടക്കേണ്ടി വന്നു. വലിയ എതിർപ്പ് അവളുടെ ഭാഗത്തു നിന്ന് പ്രകടമാവാഞ്ഞപ്പോൾ അവൻ നാവു കൊണ്ട് അവളുടെ ചുണ്ട് തുറക്കാൻ ശ്രമിച്ചു.

“മ്മ്ച്ച്….”

അവൾ ഞെരുങ്ങി കൊണ്ട് അവന്റെ നാവിനു വേണ്ടി ചുണ്ടുകൾ തുറന്നു പോയി. ആ ക്ഷണം തന്നെ അവന്റെ നാവ് ആമിയുടെ വായിലേക്ക് കയറി അവളുടെ നാവുമായി പിണഞ്ഞു. അവളൊന്ന് അനങ്ങിക്കൊണ്ട് അവന്റെ ചുമലിൽ കൈ വച്ചു.

ആവേശം കൊണ്ട് അവനവളെ ചേർത്തടുപ്പിച്ചു. ചുണ്ടുകളും നാവും തമ്മിൽ കൂട്ടി പിണഞ്ഞ് കൊണ്ട് കാമം സ്ഫുരിക്കുന്ന ചുടു ചുംബനം രണ്ടാളുടെ തലയിലും ലഹരി കോരിയിട്ടു. ആർക്ക് വേർപ്പെടണമെന്ന് മനസിലാവാതെ അവർ പരസ്പ്പരം ചുണ്ടുകൾക്ക് വേണ്ടി മത്സരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *