“എന്റേട്ടാ.. അവിടേക്ക് എങ്ങനെ എത്താനാ..? നമുക്ക് ഇവിടെ എവിടെങ്കിലും ഇരിക്കാം.. വെള്ളത്തിൽ ഓളം വെട്ടുന്നത് കാണാൻ തന്നെ നല്ല രസം..! നല്ല കാറ്റും..”
“ഇഷ്ടപ്പെട്ടോ..?”
“ഉം നല്ലോണം ഇഷ്ടായി..”
“എടി നമുക്കൊന്ന് പോയി നോക്കാം.. ആ ബോട്ടിൽ ഇരുന്നാൽ പോരെ..?”
“വേണോ..?”
“ആ.. നമുക്കതിൽ കുറച്ച് നേരം ഇരിക്കാം.. കാഴ്ചകൾ അവിടുന്ന് കാണാം.”
“എങ്ങനെ പോകും..?”
“ ഈ ബോട്ടുകൾ ചാടി കടന്നാൽ മതി.”
“എനിക്കാവില്ലേട്ടാ…”
“ഞാനില്ലേ കൂടെ.. നി ആ ഷാൾ ഒന്ന് ഒതുക്കിയിട്”
അവളതനുസരിച് ഷാൾ കഴുത്തിലേക്ക് വലിച്ച് അറ്റങ്ങൾ പുറകിൽ കെട്ടി വച്ചു. വെള്ള ചുരിദാർ ടോപ്പിൽ അവളുടെ ചെറു മുലകൾ കുത്തി നിന്ന കാഴ്ച്ചയിൽ നിന്ന് ആമി നോക്കും മുന്നേ റിതിൻ കണ്ണ് പിൻവലിച്ചു.
“പോകാം..”
“വാ…”
അവളവന്റെ കയ്യിൽ പിടിച്ചു. ശേഷം റിതിൻ ശ്രദ്ധയോടെ ആമിയെയും കൊണ്ട് ഓരോ ബോട്ടിൽ കയറിയിറങ്ങി നടന്നു. ഓളങ്ങളിൽ തെന്നുന്ന ബോട്ടിൽ വച്ച് ബാലൻസ് തെറ്റി വീഴാതെ അവർ ഹൗസ് ബോട്ടിൽ കയറി.
“വൗ…”
രണ്ടാളും പരസ്പരം നോക്കി മല കീഴടക്കിയ സന്തോഷത്തിൽ ചിരിച്ചു. അവൻ അവളെയും കൊണ്ട് ബോട്ടിന്റെ ഉള്ളിലേക്ക് കയറി.
“ഇത് കൊള്ളാലോ.. ഇതെന്താ ഓടാതെ വെച്ചിരിക്കുന്നെ..?”
അവൾ അതിനുള്ളിൽ ചുറ്റിലും നോക്കി കൊണ്ട് പറഞ്ഞു.
“ആ ആർക്കറിയാം..”
അവൻ നെടുവീർപ്പിട്ടു. ബോട്ടിന്റെ ചിലയിടങ്ങളിൽ കീറിയിട്ടുണ്ട് ഇരിക്കാൻ അതിനുള്ളിൽ പലക മാത്രമേ ഉണ്ടായുള്ളൂ. അവൻ വിദൂരതയിലേക്ക് കണ്ണ് നട്ട് ആ പലകയിൽ ഇരുന്നു. ആമി എല്ലാമോന്ന് കണ്ണോടിച്ചു കൊണ്ട് അവൻ ഇരുന്നിടത്തേക്ക് നീങ്ങി അരികിൽ ഇരുന്നു.
“കൊള്ളാമല്ലേ സെറ്റപ്പ്..?”
“മ്മ്..”
“എന്താ ഏട്ടാ ഒരു മൂഡോഫ്..”
“ഐ ലവ് യു ആമി..”
“ഓ എന്തായിപ്പോ പെട്ടെന്ന്..?”
“ഇങ്ങോട്ട് അടുത്തിരിയ്ക്ക്..”
“മ്മ്..”
ആമി അവന്റെ അടുത്തേക്ക് ചന്തി നിരക്കി. അവനവളുടെ ഇടത്തെ കൈ പിടിച്ച് വിരലുകൾ കോർത്ത് പുഞ്ചിരിച്ചു.